താൾ:33A11414.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 163 —

വേണ്ടാ വിശേഷിച്ചു അന്നു കൊണ്ടുവന്ന ക്ഷത്രിയന്നു ചേരമാൻ-കേ
രളൻ പെരുമാൾ എന്ന പേരാകുന്നതു. ഇത് മലനാട്ടിലെ രാജാവ്.
ചോഴമണ്ഡലത്തിലെ രാജാവു ചോഴപ്പെരുമാൾ, പാണ്ടിമണ്ഡലത്തി
ലെ രാജാവ് പാണ്ടിപ്പെരുമാൾ എന്നും കുലശേഖരപ്പെരുമാൾ എന്നും
ചൊല്ലുന്നു ഇങ്ങിനെ പെരുമാക്കന്മാരാകുന്നതു മലനാടു കൊണ്ടു 4
ഖണ്ഡം , ഗോകൎണ്ണത്തിൽനിന്നു തുളുനാട്ടിൽ പെരുമ്പുഴയൊളം തുളുരാ
ജ്യം . പെരുമ്പുഴെക്കൽ നിന്നു പുതുപട്ടണത്തോളം കൂവരാജ്യം . *പുതു
പട്ടണത്തിൽനിന്നു കന്നെറ്റിയോളം കേരളരാജ്യം . കന്നെറ്റിയിൽ
നിന്നു കന്യാകുമാരിയോളം മൂഷികരാജ്യം ഇങ്ങിനെ 4 ഖണ്ഡത്തി
ന്റെയും പേർ. കേരളത്തിൽ 11 അനാചാരം , പരദേശത്തു 22 അ
നാചാരം .

മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കുമ്പോൾ , ബ്രാഹ്മ
ണർ കൈ പിടിച്ചു സമയം ചെയ്തു ഇപ്രകാരം "ഞങ്ങളാൽ സാദ്ധ്യമ
ല്ലാത്തതിനെ സാധിപ്പിച്ചു രക്ഷിച്ചു വെപ്പൂ. ഞങ്ങൾ അന്യായപ്പെ
ട്ടാലൊ ആപത്തുകൾ ഉണ്ടായാലൊ അന്നു ഞങ്ങൾ രാജ്യകാര്യങ്ങൾ
തന്നെ വ്യാപരിക്കും പൊൾ, അത് എന്ത് നിങ്ങൾ എന്നെ കല്പി
ച്ചതിന്റെ ശേഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു എന്നു രാജാ പറക
മാത്രം ഉണ്ടു. ബ്രാഹ്മണരോട് ചോദ്യം വേണ്ട" എന്നിട്ട് ഇന്നും
ഓരൊ അപരാധങ്ങൾ ഉണ്ടായാൽ "നിങ്ങൾ തങ്ങൾ തന്നെ വ്യവഹ
രിക്കുന്നു എന്തു നിങ്ങൾ നമ്മോട് അന്യായപ്പെടാഞ്ഞു" എന്നു പറക
മാത്രം ഉണ്ടു . അതു നടയത്തെ സമയകാരണം മറ്റുള്ള രാജ്യത്തിങ്കൽ
രാജാവെ അന്വേഷിച്ചു പോകേണ്ടു; കേരളത്തിൽ ഇതൊക്കയും ഉദ്ധരി
ച്ചിട്ട് എല്ലാവരും രാജാവിന്നു അനുഭവിപ്പാൻ വസ്ത കൊടുക്ക ചെയ്ത
തു. അഹിഛത്രത്തിലിരുന്നു 14 ഗോത്രത്തിങ്കലെ ബ്രാഹ്മണർ കൂടി
നെൽവീഴ്ത്തി (നീർ വീഴ്ത്തി നല്ല വൃത്തികൊടുത്തു ; അത് ഇന്നും
വിരുത്തി വൃത്തി എന്നു ചൊല്ലുന്നു. രാജഭോഗം ചില ദിക്കിൽ കൊ
ടുത്തതു ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്ക് തന്നെ എന്നു കല്പി
ച്ചു, ചില ദിക്കിൽ ക്ഷേത്രം പ്രധാനമായി രാജാവിന്നു അനുഭവം .
രാജാവിന്നു അരയിരിക്കസ്ഥാനവും കൊടുത്തു; അല്ലർ കൊടുങ്ങല്ലൂർ
പെരുങ്കോവിലകം എന്നു കല്പിച്ചു.

കേയപേരുമാളും ബ്രാഹ്മണരുമായി അന്യോന്യം കൈ പി
ടിച്ചു പല സമയവും സത്യവും ചെയ്തിട്ടന്റെ മലനാടു വാഴുവാൻ കൽ
പ്പിച്ചതു. പിന്നെ മലനാട്ടിൽ അപ്പെരുമാൾക്ക് രാജഭോഗം വിരു
ത്തിയും കൽപ്പിച്ചു കൊടുത്തു. പെരുമാൾക്ക് എഴുന്നെള്ളി ഇരിപ്പാൻ
തളിപ്പറമ്പിന്നു വടക്ക് തലയൂർ എന്ന പ്രദേശത്ത് ഒരു കോവിലകം
തീൎത്തു, പരശുരാമൻ ഭൂമി കേരളം വഴിപോലെ പരിപാലിക്കേണം
എന്നു കൽപ്പിച്ചു. പന്തീരാണ്ടു വാഴുവാൻ കേയപ്പേരുമാളെ കൈപി


  • മൂഷികരാജ്യം എന്നും ചൊല്ലുന്നു .
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/235&oldid=199458" എന്ന താളിൽനിന്ന് ശേഖരിച്ചത്