താൾ:33A11414.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 161 —

കാട്ടിയാലും കൊന്നാലും ശംഖും വിളിച്ചു പട്ടിണി വെച്ചു പാൎക്കു
കെ ഉള്ളു; വാൾനമ്പിയെ കൂടെ സമീപത്തിൽ നിറുത്തുകയും ചെയ്യും .

ഇനി മേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോന്യം ഓരോ
രൊ കൂറു ചൊല്ലിയും സ്ഥാനം ചൊല്ലിയും വിവാദിച്ചു, കൎമ്മവൈ
കല്യം വരുത്തി, കൎമ്മഭൂമി ക്ഷയിച്ചു പോകരുത എന്നു കല്പിച്ചു.
64ലിനെയും പെരിഞ്ചെല്ലൂരിൽനിന്നുള്ള മുവ്വായിരം തൊട്ടു 36000
ത്തിലുള്ളവരെയും പല ദിക്കിൽനിന്നും പല പരിഷയിൽ പോന്നു
വന്ന ബ്രാഹ്മണരെയും ഒരു നിലയിൽ കൂട്ടി, അവരോടരുളിച്ചെ
യ്തു. "ഇനി സ്വല്പകാലം ചെല്ലുമ്പോൾ , അന്വ്യോന്യം പിണ
ങ്ങും അതു വരരുത" എന്നു കല്പിച്ചു, 64 ഗ്രാമത്തിന്റെ കുറവും
തീൎത്തു നടപ്പാൻ നാലു കഴകത്തെ കല്പിച്ചു. അതാകുന്നതു: മുമ്പി
നാൽ പെരിഞ്ചെല്ലൂർ, പിന്നെ പൈയനൂർ പിന്നെ പറപ്പൂർ, പി
ന്നെ ചെങ്ങനിയൂർ, മുപ്പത്താറായിരത്തിലുള്ളവർ വളരെ കാലം രാ
ജ്യം രക്ഷിച്ചതിന്റെ ശേഷം ഓരോരോ കൂറു ചൊല്ലിയും ദേശം ചൊ
ല്ലിയും തങ്ങളിൽ വിവാദിച്ചു, നാട്ടിൽ ശിക്ഷാരക്ഷ കുറഞ്ഞു കാൺ
ക ഹേതുവായിട്ട, ബ്രാഹ്മണർ എല്ലാവരും കൂടി നിരൂപിച്ചു ക
ല്പിച്ചു, നാലു കഴകത്ത് ഓരൊരുത്തർ രക്ഷാപുരുഷരായിട്ട മൂവ്വാ
ണ്ടേക്ക് മൂവ്വാണ്ടേക്ക് അവരോധിപ്പാൻ ഈ നാലു കഴകവും കൂടി
യാൽ മതി എന്ന വ്യവസ്ത വരുത്തി, നാലു കഴകവും അകലത്താ
കകൊണ്ടു കാര്യത്തിന്നു കാലവിളംബനമുണ്ടെന്നറിക; നാലു കഴക
ത്തിന്റെ കുറവു തീൎത്തു നടപ്പാൻ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ 4 ദേശ
ത്ത നാലാൾ തന്നെ കല്പിച്ചു. ഈ നാലിൽ ചെങ്ങനിയൂർ 64
ഗ്രാമത്തിൽ കൂടാ എന്നു ചിലർ പറയുന്നു. ആ പറയുന്ന ജനം വഴി
പോലെ അറിഞ്ഞതുമില്ല. ഇതു പറവാൻ കാരണം : ചെങ്ങനിയൂർ ക
ഴകത്തിലുള്ളവർ ഒക്കത്തക്ക ഒരു കല്പന ഉണ്ടായാൽ 64 ലിന്നും കൂട
ക്ഷേത്രസംബന്ധം കൊടുത്തു. അവിടെ ചില തമിഴർ വന്നു നിറഞ്ഞു .
ആ വന്ന തമിഴരും അവിടെയുള്ള ബ്രാഹ്മണരും തമ്മിൽ ഒരു ശവം
ദഹിപ്പിക്കകൊണ്ടു തങ്ങളിൽ ഇടഞ്ഞു , തമിഴൎക്ക് സംസ്കരിക്കായതു
മില്ല. അതിൻറ ശേഷം തമിഴർ ഒക്കത്തക്ക നിരൂപിച്ചു അവിടെ
ഉള്ള ജനത്തേയും അറുപതുനാലിൽ ക്ഷേത്രസംബന്ധം കൊടുത്തിട്ടുള്ള
വരെയും കൂട്ടികൊണ്ടുപോയി, ശവം പുഴയിൽ വലിച്ചിട്ടു കളകയും
ചെയ്തു. അതുകൊണ്ടു ചെങ്ങനിയൂർ കഴകത്തിലുള്ളവരെ 64 കൂട്ടുക
ഇല്ല എന്നു ചിലർ പറയുന്നു; തമിഴരായതു എങ്ങിനെ എന്നും അവ
ൎക്ക് ബ്രഹ്മഹത്യാ ഉണ്ടായ്ത എങ്ങിനെ എന്നും ഈശ്വരന്നു അറി
ഞ്ഞു കൂടും.

വിശേഷിച്ച് ഈ കല്പിച്ച നാലു കഴകത്തിലും ഓരൊരു
ത്തൻ മൂവാണ്ടേക്ക് മൂവാണ്ടേക്ക് രക്ഷാപുരുഷനായിട്ട് രക്ഷിപ്പാനാ
കുമ്പോൾ രക്ഷാപുരുഷന്നും അവനോട കൂട നടക്കുന്നവർക്കും അനുഭവ
ത്തിന്നായി കൊണ്ട എല്ലാവരുടെ വസ്തുവിന്മേൽ ഷൾഭാഗത്തെ ഉ
ണ്ടാക്കി കൊടുക്കയും ചെയ്തു. അങ്ങിനെ വളര കാലം കഴിഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/233&oldid=199456" എന്ന താളിൽനിന്ന് ശേഖരിച്ചത്