താൾ:33A11414.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 158 —

ഗ്രാമത്തിന്നു നമ്പികൂറു എല്ലാടവും കൽപ്പിച്ചു കൊടുത്തു. അനന്തരം
64 ലിലുള്ളവരോടരുളിചെയ്തു "ഇനി കേരളത്തിങ്കൽ ദേവതകൾ
പോന്നുവന്നു. മനുഷ്യരെ പീഡിപ്പിച്ചു ദേവതഉപദ്രവം വർദ്ധിച്ചാൽ
അപമൃത്യ അനുഭവിക്കും ; അതു വരരുത" എന്നു കല്പിച്ചിട്ട് 64 ലിൽ
ആറു ഗ്രാമത്തിൽ 12 ആളും കൽപ്പിച്ചു, 12 ആൾക്ക് മന്ത്രോപദേശ
വും ചെയ്തു. അതാകുന്നതു: മുമ്പിനാൽ പെരുഞ്ചെല്ലൂർ ഗ്രാമത്തിൽ
"അടികച്ചെരി" "കാളകാട്ടു" അങ്ങിനെ രണ്ടാൾ കൽപ്പിച്ചു, മല
യിൽനിന്നു വരുന്ന ദുൎദ്ദേവതകളെ തടുപ്പാൻ ദുർമ്മന്ത്രം സേവിച്ചു തട
ത്തുനിർത്തുക എന്നും ആപല്കാലത്തിങ്കൽ ഭദ്രനെ സേവിച്ചു ആപ
ത്തുകളെ നീക്കുക എന്നും അരുളിചെയ്തു. ബ്രാഹ്മണരുടെ കർമ്മ
ങ്ങൾക്ക് വൈകല്യമുണ്ടെന്നുകണ്ടു രണ്ടാമത കാളക്കാട്ടിന്നു കൽപ്പി
ച്ചിതു: സമുദ്രതീരത്തിങ്കന്നു വരും ജലദേവതകളെ തടുത്തു നിർത്തു
വാൻ സന്മന്ത്രങ്ങളെ സേവിച്ചു സൽകർമ്മമൂൎത്തിയെ പ്രസാദിപ്പി
ച്ചു ആപല്കാലത്തിങ്കൽ ദുർഗ്ഗയെ സേവിച്ചാൽ ആപത്തു നീങ്ങും എ
ന്നുമരുളിചെയ്തു. പിന്നെ കരികാട്ടു ഗ്രാമത്തിൽ "കാണിയൊട
കാട്ടുമാടം ഇങ്ങിനെ രണ്ടാൾക്കും ദുർമ്മന്ത്രവും സന്മന്ത്രവും" കൽ
പ്പിച്ചു കൊടുത്തു. പിന്നെ ആലത്തൂർ ഗ്രാമത്തിൽ "കക്കാടു, കുഴിമന"
ഇങ്ങിനെ രണ്ടാളോടും ദുർമ്മന്ത്രം കൊണ്ടും സന്മന്ത്രം കൊണ്ടും ജയി
ച്ചോളുക എന്നു കൽപ്പിച്ചു. പിന്നെ ചൊവരത്തിൽ പുതുക്കൊടു, പു
തുമന എന്നവരെയും പെരുമന ഗ്രാമത്തിൽ "കല്ലകാടു, കക്കാട്ടുകൊ
ളം" എന്നിരുവരെയും ഇരിങ്ങാടിക്കുടെ ഗ്രാമത്തിങ്കൽ" ചുണ്ടക്കാടു,
മൂത്തെമന" ഇങ്ങിനെ രണ്ടാളെയും കൽപ്പിച്ചു. മലയിൽനിന്നു വരു
ന്ന ദുൎദ്ദേവതകളെ തടുത്തു നിവർത്തുാൻ ആറാളെ ദുർമ്മന്ത്രമൂൎത്തിയെ
സേവിപ്പാനും സമുദ്രത്തിങ്കന്നു വരുന്ന ദേവതകളെ തടുത്തുനിൎത്തുവാൻ
ആറാളെ സന്മന്ത്രമൂർത്തിയെ സേവിപ്പാനും ആക്കി ഇങ്ങിനെ ഉത്തമ
ത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കേരളത്തിൽ സമ്പ്രദായികൾ
എന്നു കൽപ്പിച്ചു. അതിന്റെശേഷം ശ്രീ പരശുരാമൻ അരുളിചെയ്തു .
"എന്റെ വീരഹത്യാദോഷം ആർ കൈ ഏല്ക്കുന്നു" എന്നതു കേട്ടു,
ഭരദ്വാജഗോത്രത്തിൽ ചിലർ വീരഹത്യാദോഷം കൈ ഏല്പൂതു
ഞ്ചെയ്തു. അവർ രാവണനാട്ടുകരെ ഗ്രാമത്തിലുള്ളവർ ഈരിലെ പരി
ഷ എന്നു പേരുമിട്ടു "നിങ്ങൾക്ക് ഒരീശ്വരൻ പ്രധാനമായ്‌വരെ
ണമല്ലൊ അതിന്നു സുബ്രഹ്മണ്യനെ സേവിച്ചു കൊൾക എന്നാൽ
നിങ്ങൾക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി , ഐശ്വര്യവും
വംശവും വളരെ വർദ്ധിച്ചിരിക്കും. വാളിന്നു നമ്പിയായവരെ വിശേ
ഷിച്ചും സേവിച്ചു കൊൾക" എന്നരുളി ചെയ്തു വളരെ വസ്തുവും കൊ
ടുത്തു . ഇക്കേരളത്തിൽ എല്ലാവരും മാതൃപാരമ്പര്യം അനുസരിക്കേ
ണം എനിക്കും മാതൃപ്രീതി ഉള്ളു എന്ന് 64 ലിലുള്ളവരോട് കല്പി
ച്ചപ്പോൾ, എല്ലാവൎക്കും മനഃപീഡ വളരെ ഉണ്ടായി എന്നാറെ, പൈ
യനൂർ ഗ്രാമത്തിലുള്ളവർ നിരൂപ്പിച്ചു , പരശുരാമൻ അരുളിച്ചെയ്ത
പോലെ അനുസരിക്കേണം എന്നു നിശ്ചയിച്ചു, മാതൃപാരമ്പര്യം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/230&oldid=199453" എന്ന താളിൽനിന്ന് ശേഖരിച്ചത്