താൾ:33A11414.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 157 —

ത്തൂർ നമ്പിടി, 7. തലയൂർ മുസ്സതു, 8. പിലാന്തോളി മൂസ്സതു, 9
ചൊഴത്തെ ഇളയതു, 10. കുഴിമണ്ണ മൂസ്സതു, 11. കല്ലുക്കാട്ട, ഇളയതു,
12. പൊന്നിനിലത്തു മുമ്പിൽ ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാക്കി ക
ല്പിച്ച)"തങ്ങൾ" എന്നു പറവാൻ കാരണം തപശ്ശക്തി എന്നു ചിലർ
നിരൂപിച്ചിരിക്കുന്നു. അതങ്ങിനെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളുടെ
ഗോത്രം വാങ്ങുകയാൽ "വാൾ നമ്പി" ആയ കാരണം വാൾ തങ്ങ
ളുടെയ കൈയിലുണ്ടെന്ന സിദ്ധാന്തം ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ
36000 ബ്രാഹ്മണരെ ആയുധപാണികളാക്കി കല്പിച്ചു.

അനന്തരം 64 ഗ്രാമത്തെയും കൂടെ വരുത്തി "നടെ നടെ പീ
ഡിപ്പിച്ച സർപ്പങ്ങൾക്ക് എല്ലാടവും ഓരൊ ഓഹരി ബ്രഹ്മസ്വ
ത്താൽ കൊടുത്തു. നിങ്ങൾക്ക് അവർ സ്ഥാന ദൈവവും പരദേവത
യുമായിരുന്നു രക്ഷിക്കേണം എന്നു കല്പിച്ചു, അവർക്ക് ബ്രഹ്മ
സ്വത്താൽ ഓരൊ ഓഹരി കൊടുത്തു, പ്രസാദത്തെയും വരുത്തി, അ
വൎക്ക് ബലിപൂജാകർമ്മങ്ങളെ ചെയ്തു പരിപാലിച്ചു കൊൾക എന്ന
രുളി ചെയ്തു. അവരെ സ്ഥാന ദൈവമാക്കി വെച്ചു, കേരളത്തിൽ
സർപ്പപീഡയും പോയി. അതിന്റെ ശേഷം ആയുധപാണികൾക്ക്
കേരളത്തിൽ 1008 നാല്പത്തീരടി സ്ഥാനം ഉണ്ടാക്കി, അനേകം
കളരിപ്പരദേവതമാരെയും സങ്കല്പിച്ചു, അവിടെ വിളക്കും പൂജയും
കഴിപ്പിച്ചു, സമുദ്രതീരത്തു ദുൎഗ്ഗാദേവിയേയും പ്രതിഷ്ഠിച്ചു, മലയരി
കെ ശാസ്താവിനെ പ്രതിഷ്ഠിച്ചു, നാഗവും ഭൂതവും പ്രതിഷ്ഠിച്ചു, ഭൂമി
യിൽ കനകചൂൎണ്ണം വിതറി, അമൎത്തു കനകനീർ സ്ഥാപിച്ചു, രാശി
പ്പണം അടിപ്പിച്ചു നിധിയും വെച്ചു , അങ്ങിനെ ഭൂമിക്കുള്ള ഇളക്കം
തീൎത്തു മാറ്റി ഇരിക്കുന്നു.

അതിന്റെ ശേഷം "ആര്യബ്രാഹ്മണർ മലയാളത്തിൽ ഉറ
ച്ചിരുന്നു പോൽ" എന്നു കേട്ടു മുമ്പിൽ സർപ്പഭീതി ഉണ്ടായിട്ടു
പോയ പരിഷയും പൊന്നു വന്നു, അവർ ഒക്കെയും പഴന്തുളുവർ ആയി
പ്പോയി. അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്നു പറയുന്നു ; അവർ
64ലിൽ കൂടിയവരല്ല.

അതിന്റെ ശേഷം ശ്രീ പരശുരാമൻ 64 ഗ്രാമത്തെയും വരു
ത്തി, വെള്ളപ്പനാട്ടിൽ കൊണ്ടുവന്നു വെച്ചു. 64 ഗ്രാമത്തിന്നും 64 മഠ
വും തീൎത്തു , 64 ദേശവും തിരിച്ചു കല്പിച്ചു. ഓരൊരൊ ഗ്രാമത്തിന്നു
അനുഭവിപ്പാൻ വെവ്വെറെ ദേശവും വസ്തുവും തിരിച്ചുകൊടുത്തു. ഒരു
ഗ്രാമത്തിന്നും വെള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല.
അവിടെ എല്ലാവർക്കും സ്ഥലവുമുണ്ടു , 64 ഗ്രാമത്തിന്നും വെള്ളപ്പ
നാട പ്രധാനം എന്നു കല്പിച്ചു.

പെരുമനഗ്രാമത്തിന്നു ചിലർക്കു പുരാണവൃത്തി കൽപ്പിച്ചു
കൊടുത്തു; രണ്ടാമത വന്ന പരിഷയിൽ ചിലൎക്ക് തന്ത്രപ്രവൃത്തി
കൊടുത്തു, 64 ഗ്രാമത്തിന്നും തന്ത്രപ്രവൃത്തി കൽപ്പിച്ചിട്ടില്ല; 64 ഗ്രാ
മത്തിലുള്ള ഇരിങ്ങാടികൂടു, തരണനല്ലർ, കൈവട്ടക എടുത്തു തുടങ്ങി
വട്ടകം വൃത്തി നാലു ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു. പയ്യന്നൂർ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/229&oldid=199452" എന്ന താളിൽനിന്ന് ശേഖരിച്ചത്