താൾ:33A11414.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 156 —

കരിക്കാടു, ഈശാനമംഗലം , ആലത്തൂർ, കരിന്തൊളം, തൃശ്ശിവ പേ
രൂർ, പന്നിയൂർ, ചൊവരം , ശിവപുരം ഇങ്ങിനെ പത്തും; പറപ്പൂർ,
ഐരാണിക്കുളം, മൂഷികക്കുളം , ഇരിങ്ങാടിക്കോടു, അടപ്പുർ, ചെങ്ങ
നോടു, ഉളിയനൂർ, കഴുതനാടു, കഴച്ചൂർ, ഇളിഭ്യം , ചമുണ്ഡ, ആവ
ടിപുത്തൂർ ഇങ്ങിനെ പന്ത്രണ്ടും; കാടുകറുക, കിടങ്ങൂർ, കാരനല്ലൂർ,
കവിയൂർ, എറ്റുളനിയൂർ, നില്മണ്ണ, ആണ്മണി , ആണ്മളം , തിരുവ
ല്ലായി, ചെങ്ങനിയൂർ ഇങ്ങിനെ 64 ഗ്രാമം എന്നു കല്പിച്ചു.

അവരെ ഗോകർണ്ണത്തിൽ വെച്ചു, തലമുടി ചിരച്ചു മുമ്പിൽ
കുടുമ വെപ്പിച്ചു "പൂൎവ്വശിഖ പരദേശത്തു നിഷിദ്ധം എന്നു ചൊ
ല്ലി, മുമ്പിൽ കുടുമ വെച്ചാൽ പിന്നെ അങ്ങു ചെന്നാൽ സ്വജാതി
കൾ അംഗീകരിക്ക ഇല്ല" എന്നിട്ടത്രെ മുമ്പിൽ കുടുമ വെച്ചത, അ
തിന്റെ ശേഷം ആറുപതുനാലിന്നും പൂവും നീരും കൂട "ബ്രഹ്മ
ക്ഷത്രമായി നിങ്ങൾ അനുഭവിച്ചു കൊൾക" എന്നു പറഞ്ഞു കൊടു
ക്കയും ചെയ്തു. ആ കൊടുത്തതു ഏകോദകം.

അതിന്റെ ശേഷം ഭൂമി രക്ഷിക്കണം എന്ന് കല്പിച്ചു "നി
ങ്ങൾക്ക് ആയുധപ്രയോഗം വേണമെല്ലൊ അതിന്നു എന്നോട് ആ
യുധം വാങ്ങി കൊൾക" എന്ന 64ലിലുള്ളവരോട് ശ്രീ പരശുരാ
മൻ അരുളി ചെയ്താറെ, എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു, "ആ
യുധം വാങ്ങിയാൽ രാജാംശമായ്‌വരും തപസ്സിൻ കൂറില്ലാതെ പൊം;
വേദോച്ചാരണത്തിന്നു യോഗ്യമില്ല, ബ്രാഹ്മണരാകയും അനേകം
കർമ്മങ്ങൾക്കൊക്കയും വൈകല്യവുമുണ്ടു എന്നു കല്പിച്ചു, 64ലിൽ
പെരിഞ്ചെല്ലൂർ 3000, പൈയനൂർ 2000, പന്നിയൂർ 4000, പറപ്പൂർ
5000, ചെങ്ങന്നിയൂർ 5000, ആലത്തുർ 1000, ഉളിയനൂർ 5000,
ചെങ്ങനോടു 5000, ഐരാണിക്കുളം 4000, മൂഷികക്കുളം 1000, ക
ഴുതനാടു 1000, ഇങ്ങിനെ പത്തര ഗ്രാമത്തിൽ 14 ഗോത്രത്തിൽ ചി
ലരെ അവരോധിച്ചു 36000 ബ്രാഹ്മണരെ കല്പിച്ചു; 36000 ബ്രാ
ഹ്മണരും കൂടെ ചെന്നു , 64 ഗ്രാമത്തിന്റെ കുറവു തീത്തു, അവരുടെ
സംവാദത്താൽ ശ്രീപരശുരാമനോട് ആയുധം വാങ്ങി, അവൻ ആ
യുധ പ്രയോഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു. കന്യാകുമാരി ഗോകർ
ണ്ണപര്യന്തം കേരളം 160 കാതം ഭൂമി വാണു രക്ഷിച്ചു കൊൾക" എ
ന്നു പറഞ്ഞു, വാളിന്മേൽ നീർ പകൎന്നു കൊടുക്കയും ചെയ്തു. അവർ
3 വട്ടം കൈനീട്ടി നീർ വാങ്ങുകയും ചെയ്തു. ഭരദ്വാജഗോത്രത്തിലു
ള്ളവർ ശ്രീ പരശുരാമനോടു "ശസ്ത്രഭിക്ഷയെ ദാനം ചെയ്ക"
എന്ന ആയുധം വാങ്ങി എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാ
ങ്ങിയ്തു , ശ്രീ പരശുരാമന്റെ അരുളപ്പാടാൽ വാളം ഭൂമിയും വാങ്ങുക
ഹേതുവായിട്ട വാഴുവർ എന്നവരെ പേരും ഇട്ടു; അവർ ഒരുത്തരെ
കൊല്ലുവാനും ഒരുത്തരെ സമ്മതിപ്പിക്കേണ്ട .

(മുമ്പിനാൽ ആയുധം വാങ്ങിയതു: 1 ഇടപ്പള്ളി നമ്പിയാതി
രി, പിന്നെ 2. വെങ്ങനാട്ട നമ്പിയാതിരി , 3 കനിത്തലപ്പണ്ടാല,
4. പുതുമനക്കാട്ടു നമ്പിയാതിരി, 5. ഇളമ്പയിലിണ്ടാല, 6. പുന്ന

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/228&oldid=199451" എന്ന താളിൽനിന്ന് ശേഖരിച്ചത്