താൾ:33A11414.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 149 —

പ്പാൻ മാത്രം പള്ളി പ്രവേശിക്കട്ടെ എന്ന മസ്കരഞ്ഞാ അപേക്ഷിച്ചു
നിരായുധനായി തോണിയിൽ വന്നണഞ്ഞാറെ, മെശിയ അവനെ
ഒന്നു വെട്ടിച്ചു അവനും മുറിപ്പെട്ടു കപ്പൽ ഏറി ഗോവയിലേക്ക്
ഓടി. അവിടെ നിന്ന് വസ്സ് അവനെ കാണാതെ, കണ്ണനൂൎക്ക് ഓ
ടുവാൻ കല്പിച്ചു. അവൻ വിരോധം പറഞ്ഞാറെ, ചങ്ങല ഇടുവി
ച്ചു കപ്പലേറ്റി കണ്ണനൂർ തുറുങ്കിൽ ആക്കി വെപ്പിക്കയും ചെയ്തു. അ
വിടെ ഇടച്ചൽ പരന്നു മുഴുത്തപ്പോൾ പ്രാഞ്ചിസ്കാനരുടെ മൂപ്പൻ പ
ള്ളിയിൽനിന്നു തന്നെ വസ്സിന്റെ പക്ഷത്തെ ഉറപ്പിച്ചു മറുപക്ഷത്തെ
ശപിക്കയും ചെയ്തു. എന്നാറെ, പലൎക്കും ഇത അസഹ്യം എന്നു തോ
ന്നി. വസ്സ് നടക്കുന്നത് എല്ലാം സാഹസം അത്രെ എന്നു വെച്ചു
മുമ്പെ കണ്ണനൂർ തലവന്മാർ എല്ലാം മസ്കരഞ്ഞാവെ തടവിൽനി
ന്നു വരുത്തി ഉപരാജാവെന്നു മാനിച്ചു പള്ളിയിലും കൂടി അവനോടു
സത്യവും സമയവും ചെയ്തു. കോലത്തിരി കൂടിക്കാഴ്ചക്കായി വരിക
യും ചെയ്തു. (ജൂലായി) ഒടുക്കം കലശലും ദൂഷണവും നാടെങ്ങും മാന
ഹാനിയും അധികം പെരുകി വന്നാറെ, മഹാജനങ്ങൾ ഇരുവരും 13
മദ്ധ്യസ്ഥരെ കൊണ്ടു നടു പറയിക്കേണം എന്നുവെച്ചു കൊച്ചിയിൽ
കൂടി ഇരുപുറവും പലർ പടക്കു കോപ്പിട്ടും തോക്കുകളെ നിറച്ചും
പോർവിളി കേൾപ്പിച്ചും പോരുന്ന കാലം മദ്ധ്യസ്ഥർ പള്ളിയിൽ
കൂടി മിക്കവരും കൊച്ചിക്കാരെ ഭയപ്പെട്ടു “വസ്സിന്നു തന്നെ വാഴു
വാൻ അവകാശം” എന്നു വിധിക്കയും ചെയ്തു. ഇവ്വണ്ണം തീർച്ചയാ
കുമെന്നു മസ്ക്കരഞ്ഞാ മുമ്പിൽകൂട്ടി ഊഹിച്ചു തന്റെ സാമാനം എ
ല്ലാം ഒരു കപ്പലിൽ അടക്കി പാൎത്തു വിധിയെ കേട്ട ഉടനെ പൊൎത്തു
ഗലിന്നാമ്മാറു യാത്രയാകയും ചെയ്തു. (ദിശ. 21 ൹.)

ഇങ്ങിനെ ഉണ്ടായതെല്ലാം താമൂതിരി അറിഞ്ഞു പറങ്കികൾ
അന്യോന്യം കൊന്നു അറുതി വരുത്തും എന്നു വിചാരിച്ചു വേണാട്ടി
ലും കോലനാട്ടിലും പട്ടരെ നിയോഗിച്ചു കൊല്ലവും കണ്ണനൂരും പി
ടിച്ചടക്കുവാൻ ഇത സമയം എന്നു ബൊദ്ധ്യം വരുത്തുവാൻ ശ്രമിച്ചു
കണ്ണനൂരിലെ ചോനകരും മടിയാതെ, താമൂതിരിക്കു തുണയാവാൻ
നോക്കി. അതുകൊണ്ടു ദസാകപ്പിത്താൻ മംഗലൂരൊളം ഓടി അവി
ടെ ചില നാശങ്ങളെ ചെയ്തു. കോഴിക്കോട്ടെ പടകുകളെ കണ്ടെടത്തു
ചുടുകയും ചെയ്തു. ചിന്നക്കുട്ടിയാലി 60 പടകുമായി എതിൎത്താറെ,
ദസാ താൻ അവന്റെ ഉരുവിൽ ഏറി അവനെ മുറി ഏല്പിച്ചു അ
വനും കടലിൽ ചാടിയാറെ വലിച്ചെടുപ്പിച്ചു ശേഷം പടകുകളെ മി
ക്കതും പിടിച്ചടക്കി (1528 മാർച്ച) കുട്ടിയാലിയെ വിടുവിപ്പാൻ
500 പൊൻപത്താക്കും മറ്റും കണ്ണനൂർ മാപ്പിള്ളമാർ കൊടുക്കെണ്ടി
വന്നു. അവനും കുറാനെതൊട്ടു “ ഇനി പറങ്കികളോടു പട വെട്ടുകയി
ല്ല” എന്ന സത്യം ചെയ്തു. ചോനകർ അരിശം ഏറി ധൎമ്മപട്ടണ
ക്കാരനായ ഹജ്ജിക്കുട്ടിയാലിയെ ആശ്രയിച്ചു മഴക്കാലം കൊണ്ടു
130 പടകോളം ചേൎത്തുകൊൾകയാൽ വസ്സ്തന്നെ പുറപ്പെട്ടു (അ
ക്ത. 28 ൹)ഏഴിമലക്ക നേരെ മാറ്റാനെ കണ്ടു കാറ്റു ശമിച്ച

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/221&oldid=199444" എന്ന താളിൽനിന്ന് ശേഖരിച്ചത്