താൾ:33A11414.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 148 —

അവർ തെങ്ങുകളെ തറപ്പിച്ചും അലാസ്സു കെട്ടിക്കൊണ്ടും പുഴയെ അ
ടച്ചിരിക്കുന്നു” എന്നു കേട്ടാറെ, രാത്രിയിൽ തന്നെ തോണികളെ
അയച്ചു ആലാസ്സു മുറിപ്പിച്ചു പിന്നെ പുലരുമ്പോൾ പട തുടങ്ങി
യ ഉടനെ രായരുടെ പടജ്ജനം ചെറുത്തു എങ്കിലും കപ്പിത്താന്മാർ
ചിലർ ഇതു ബന്ധുരാജ്യമാകയാൽ ആക്രമിച്ചു കൂടാത്തത് "എന്നു
സംശയിച്ചു നിന്നു എങ്കിലും വസ്സ് പോർ തുടൎന്നു ജയിച്ചു ഊരും
നാടും ചേതം വരുത്താതെ എഴുപത് പടകും എരിച്ചു വളരെ തോക്കും
പിടിച്ചടക്കുകയും ചെയ്തു. പിന്നെ വസ്സ് ഗോവയിൽ ഓടി കടൽ
പിടിക്കാരെ അമർത്തു കൊള്ളുമ്പോൾ മക്കത്തുനിന്ന് വരുന്ന പട
കിനെ പിടിച്ചു സമാചാരം ചോദിച്ചാറെ,” തുൎക്കർ മിസ്രയിൽനി
ന്നു നിയോഗിച്ച കപ്പൽബലം ഇപ്പോൾ വരുമാറുണ്ടു “എന്നു കേട്ടു
കണ്ണനൂർ കോട്ടയെ അധികം ഉറപ്പിച്ചു പുറത്തുള്ള കിണറുവരെയും മ
തിലെ നീട്ടി കേമമാക്കി കൊച്ചിയിൽ പോയി യുദ്ധസന്നാഹ
ങ്ങളെ കൂട്ടി പടിഞ്ഞാറെ, ഭാഗത്തും കൊത്തളങ്ങളെ പണികയും
ചെയ്തു. ഇങ്ങിനെ പ്രയത്നം കഴിക്കുമ്പോൾ മസ്കരഞ്ഞാ വേഗം വരു
മെന്നു കേട്ടു പൊർത്തുഗലിൽനിന്നു മസ്കരഞ്ഞാവെ നീക്കിയ പ്രകാ
രം ഒരു ശ്രുതിയും കേട്ടു വിചാരിക്കുമ്പോൾ, കൊച്ചിയിൽ പറങ്കി
കൾ എല്ലാവരും തങ്ങളിൽ ഇടഞ്ഞു ഹാരൊ എന്ന ദോമിനിക്യ പാ
തിരി (1527 ജനു. 1) പള്ളിപ്രാൎത്ഥനയിൽ തന്നെ ”വസ്സ് അത്രെ
പ്രമാണം എന്ന് പരസ്യമാക്കി മസ്കരഞ്ഞാവിൻ പക്ഷം എടുക്കുന്ന
വർ മഹാപാപികളും നരകയോഗ്യരും” എന്നും അറിയിച്ചാറെ,
വസ്സ് മനസ്സ് ഉറപ്പിച്ചു അന്യപക്ഷക്കാരെ നാട്ടിൽ നിന്ന് കളവൂതും
ചെയ്തു. അതുകൊണ്ടു ഇടച്ചൽ മുഴുത്തു വന്നാറെ, തുൎക്കരുടെ നേരെ ഓടു
വൻ കപ്പല്ക്ക് ആൾ പോരാതെ വന്നു എങ്കിലും പറങ്കികൾക്ക് സംഭ
വിച്ച പോലെ തുൎക്കൎക്കും കൂടെ തങ്ങളിൽ അസൂയാ മത്സരങ്ങൾ അക
പ്പെട്ടതിനാൽ അവൎക്ക് അദൻകോട്ടയെ പിടിപ്പാൻ കഴിയാതെ യു
ദ്ധം എല്ലാം അബദ്ധമായി പോകയും ചെയ്തു. അതുകൊണ്ടു പറങ്കി
കൾ സന്തോഷിച്ചു രാജാവെ അറിയിപ്പാൻ വേഗതവേണമെന്നു നി
ശ്ചയിച്ചു ഒരുത്തൻ ഹൊൎമ്മൂജിൽ നിന്നു യാത്രയായി റൂമിരാജ്യത്തിൽ
കൂടി കടന്നു, 3 മാസത്തിലധികം പൊർത്തുഗലിൽ എത്തി വർത്തമാ
നം ബോധിപ്പിക്കയും ചെയ്തു. ആ യാത്ര അന്നു വലിയ അതിശയമാ
യി തോന്നി. ഇപ്പോൾ തീക്കപ്പൽവഴിയായി പോകുവാൻ ഒരുമാസ
മെ പോരും.

73. വസ്സ് മസ്കരഞ്ഞാവെ പിഴുക്കിയതു

അനന്തരം മസ്കരഞ്ഞാ കിഴക്കെ ദ്വീപുകളിൽ ജയങ്ങളെ സമർ
പ്പിച്ചു പുറപ്പെട്ടു മുമ്പെ കൊല്ലത്തിൽ എത്തിയപ്പോൾ പറങ്കികൾ
അവനെ ഉപരാജാവ് “എന്ന് കൈക്കൊണ്ടു പിന്നെ കൊച്ചിത്തൂ
ക്കിൽ എത്തിയാറെ, (1527 ഫെബ്രു. 28) ഭണ്ഡാരപ്രമാണിയായ
മെശിയ പടജ്ജനത്തെ അയച്ചു കടപ്പുറത്തിരുത്തി.” ഞാൻ ആരാധി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/220&oldid=199443" എന്ന താളിൽനിന്ന് ശേഖരിച്ചത്