താൾ:33A11414.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 147 —

മലാക്കയിൽ നിന്നുമടങ്ങി വന്നു പുറക്കാട്ടിന്റെ തൂക്കിൽ ഉണ്ടായ
പടയെ അറിയിച്ചു. അവിടെ പുറക്കാടടികൾ 25 മഞ്ചുകളുമായി
അവന്റെ കപ്പലെ ചുറ്റിക്കൊണ്ടു കാറ്റില്ലാത്ത സമയം പട തുടങ്ങി
വളരെ ഞെരിക്കം വരുത്തിയ ശേഷം കാറ്റു വീശിയതിനാൽ മാത്രം
തെറ്റുവാൻ സംഗതി വന്നു. താമൂതിരിയും തന്റെ പടകുകളെ പാത്തു
മരക്കാരിൽ എല്പിച്ചു കടല്പിടിക്കായി നിയോഗിച്ച പ്രകാരം
ശ്രുതി വന്നു. അവരെ ശിക്ഷിപ്പാൻ ഹെന്ദ്രീ ഗോവ മുതൽ പോന്നാ
നിവരയും ശത്രുക്കളെ തിരഞ്ഞു പോന്നു. നാട്ടുകാർ പറങ്കിക്കപ്പലെ
കാണുന്നേരം വലിയ തീക്കത്തിച്ചു വൎത്തമാനത്തെ മുമ്പിൽ കൂട്ടി ദൂര
ത്തോളം അറിയിക്കയാൽ പടകുകൾ ഒക്കയും പുഴകളിൽ ഓടി ഒളിച്ചു
പാർപ്പാൻ കഴിവു സംഭവിച്ചു. ചാലിയത്തു മാത്രം കരപ്പുറത്തു ചില
പടകും വീടും ഭസ്മമാക്കി അന്നു ഹെന്ദ്രീ താൻ കാല്മേൽ മുറി ഏറ്റു.
പിന്നെ മയ്യഴിക്ക് എതിരെ ചില ശത്രുപടകും കണ്ടു അടങ്ങിനി
ല്പാൻ കഴിയാതെ പോർ തുടങ്ങി നന്നെ ഉത്സാഹിച്ചപ്പോൾ, ജ്വ
രം വർദ്ധിച്ചു ചങ്ങാതികൾ ഭയപ്പെട്ടു അവനെ കണ്ണനൂരിൽ ഇറങ്ങി
വസിപ്പാൻ നിൎബ്ബന്ധിച്ചു (1527 ജനുവരി) അവിടെ ചികിത്സ
ചെയ്യുമ്പോൾ വടക്കുനിന്നു ഒരു വൎത്തമാനം വന്നു. തുളുനാട്ടിലെ പാ
ക്കനൂർ പുഴയിൽ 150 കോഴിക്കോട്ടപടകു മുളകും കയറ്റി തക്കം പാർ
ത്തിരിക്കുന്നതു തേല്യു കപ്പിത്താൻ അറിഞ്ഞു പട തുടങ്ങി വളരെ
ചേതം വരുത്തിയാറെ, ക്രിഷ്ണരായരുടെ പടജ്ജനം 5000 കാലാൾ
വന്നു കരക്കരികിൽ നിങ്ങൾക്ക് പോരാടുവാൻ സമ്മതമില്ല എന്നു
കല്പിച്ചു പടനിറുത്തി തേല്യു വാങ്ങികൊണ്ടു ആഴിക്കൽ തന്നെ
വസിച്ചു നില്ക്കയും ചെയ്തു. ആയതു കേട്ടിട്ടു ഹെന്ദ്രീ ഓരൊന്നു ആദേ
ശിക്കുമ്പോൾ, പനി കലശലായി അവൻ (1526 ഫെബ്രു. 2 ൹)
മരിക്കയും ചെയ്തു. കണ്ണനൂർ പള്ളിയിൽ അവന്റെ ശവം കുഴിച്ചി
ട്ടിരിക്കുന്നു. ദ്രവ്യം ഒട്ടും അവന്റെ പക്കൽ വെച്ചുകാണാത്തതു എത്ര
യും വലിയ അതിശയമായി തോന്നി.

ഉപരാജാവു മരിച്ചാൽ മുദ്രയിട്ട രാജപത്രത്തെ തുറന്നു വായിച്ചു
അതിൽ കുറിച്ച ആളെ വാഴിക്കെണം എന്നുള്ളത് പൊൎത്തുഗലിൽ
ഒരു സമ്പ്രദായം. അപ്രകാരം തന്നെ കപ്പിത്താന്മാരും മറ്റും (ഫെബ്രു.
3 ൹) കണ്ണനൂർ പള്ളിയിൽ കൂടി രാജപത്രത്തെ തുറന്നാറെ “വി
സൊറെയ്ക്ക് അപായം വന്നാൽ മസ്കരഞ്ഞാ വാഴുക” എന്നുള്ള ആജ്ഞ
യെ കണ്ടു. ഇവൻ മലാക്ക യിൽ ഉള്ളവനാകയാൽ തുൎക്കയുദ്ധം നി
മിത്തം അടുക്കെ ഉള്ളവനെ തന്നെ വേണ്ടു എന്നു നിശ്ചയിച്ചു മഹാ
ജനങ്ങൾ രണ്ടാമതു രാജപത്രത്തെ തുറന്നു “മസ്കരഞ്ഞാ മരിച്ചു എങ്കിൽ
ലൊപുവസ്സ് ദസമ്പായു വാഴുക" എന്നു വായിച്ചു അവനെ അറി
യിപ്പാൻ കൊച്ചിക്ക് വൎത്തമാനം അയക്കയും ചെയ്തു. വസ്സ് ഉടനെ
കൊച്ചിയെ വിട്ടു കണ്ണനൂരിൽനിന്ന് കണ്ടവരെ കൂട്ടിക്കൊണ്ടു പാ
ക്കനൂർ തൂക്കിൽ എത്തിയാറെ, “കുട്ടിയാലിമരക്കാർ 70 പടകുമാ
യി പുഴയിൽ സുഖേന പാൎക്കുന്നു, ആരും ആക്രമിക്കാതെ ഇരിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/219&oldid=199442" എന്ന താളിൽനിന്ന് ശേഖരിച്ചത്