താൾ:33A11414.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 140 —

യിട്ടു രാജാവ് കോട്ടയിൽ ചെല്ലാതെ പാൎത്തു. അതുകൊണ്ടു മെനെ
സസ്സ് അല്പം ശാസിച്ചു "ഈ അപേക്ഷയെ സാധിപ്പിപ്പാൻ ക
ഴിയാതെ പോയതല്ല, പിന്നെ ഒന്നു ചോദിച്ചാൽ ഞാൻ തരാതെ
ഇരിക്കയില്ല" എന്നു കല്പിച്ചശേഷം രാജാവ് ഉള്ളു കൊണ്ടു മാ
നിച്ചു "ഇനി കൈക്കൂലികൊണ്ടു യാതൊരു സാദ്ധ്യവും ഇല്ല എന്നു
മാപ്പിള്ളമാർ മലനാട എങ്ങും അറിയിച്ചു വിസ്മയം വരുത്തുകയും
ചെയ്തു. ബാലഹസ്സന്റെ ശേഷക്കാർ ഒക്കത്തക്ക ധൎമ്മടത്തിൽ പോയി
വേറെ കടൽ പിടിക്കാരുമായി നിരൂപിച്ചു ഇനി പറങ്കിയോടു
പൊരുതു പരിഭവം വീളെണം" എന്നു കല്പിക്ക ഒഴികെ "കോല
ത്തിരിയുടെ നിഴൽ നമുക്ക ഇല്ലായ്കയാൽ, അവരുടെ കൊയ്മയും വേ
ണ്ടാ" എന്നു നിശ്ചയിച്ചു. അതുകൊണ്ടു രാജാവ് മെനെസസ്സെ പരീ
ക്ഷിച്ചു "ഇങ്ങിനെ ഒരു അപേക്ഷ ഉണ്ടു നമ്മുടെ തെക്കെ അതിരിൽ
വെച്ചു ചോനകർ മത്സരഭാവം കാണിച്ചിരിക്കുന്നു; അവരെ കപ്പൽ
അയച്ചു ശിക്ഷിക്കുമൊ" എന്നു ചോദിച്ചപ്പൊൾ വിസൊറയി ഉടനെ
സില‌്വെര കപ്പിത്താനെ നിയോഗിച്ചു അവനും ധൎമ്മപട്ടണത്തേക്ക്
ഓടി ഉണ്ടകൾ പൊഴിയുന്നതിന്നിടയിൽ കരക്കിറങ്ങി ജയിച്ചു ഊ
രിന്നും പടകിന്നും (മയ്യഴി അങ്ങാടിക്കും) തീക്കൊടുത്തു ശിക്ഷക
ഴിക്കയും ചെയ്തു. (ജനുവരി 1525.)

67. കോഴിക്കോട്ടിൽ പട തുടങ്ങിയതു.

മെനെസസ്സ് കോഴിക്കോട്ടിൽ എത്തുമ്പൊൾ, താമൂതിരി
ചില നാൾ പുലരും തോറും കുറമ്പിയാതിരിയെയും തിനയഞ്ചെ
രി ഇളയതിനെയും നിയോഗിച്ചു 15000 നായന്മാരെക്കൊണ്ടു
പോർ കഴിപ്പിച്ചപ്രകാരവും ആവതൊന്നും കാണായ്കയാൽ, രാജാവി
ന്നു പശ്ചാത്തപം വെച്ചു തുടങ്ങി, പൂണച്ചണയും മറ്റും അയച്ചു ലീമ
കപ്പിത്താനോടു സന്ധിപ്പാൻ പറയിച്ച പ്രകാരവും "കൊച്ചീക്കാര
നും മഹാ ദ്രോഹിയുമായ പാത്തുമരക്കാരെ ഏല്പിച്ചു വെക്കയല്ലാ
തെ, സന്ധിക്കയില്ല" എന്നു ലീമ മറുപടി അയച്ച പ്രകാരവും
കേട്ടു എല്ലാം സമ്മതിച്ചു "പടച്ചെലവ് ഒക്കെയും താമൂതിരിഭണ്ണാ
രത്തിൽനിന്നു തന്നാൽ നിരന്നുകൊള്ളാം" എന്നു കല്പിച്ചു രാ
ത്രിയും പാൎക്കാതെ ഓടി (1525 ഫെബ്രു.) കൊച്ചിയിൽ ഇറങ്ങു
കയും ചെയ്തു. അവിടെനിന്നു അവൻ ഉടനെ പൊൎത്തുഗൽ മാനത്തെ
രക്ഷിപ്പാൻ ഉത്സാഹിച്ചു കോപ്പിട്ടു പോരുമ്പോൾ താമൂതിരി ദൂതയ
ച്ചു "നിങ്ങളോടു ഇണങ്ങുവാനെ മനസ്സുള്ളു; പൊന്നാനിയിൽ ഉള്ള
പടക എല്ലാം ഏല്പിക്കാം" എന്നും മറ്റും ബോധിപ്പിച്ചത കേ
ട്ടാറെ, "ഇതു മഴക്കാലത്തോളം ഞങ്ങളെ വൈകിപ്പാൻ വിചാരി
ക്കുന്ന ഉപായം അത്രെ" എന്നു കണ്ടു പെരിമ്പടപ്പൊടു തുണ ചോ
ദിച്ചു പുറക്കാട്ടികളെ 19 പടകുമായി ചേൎത്തു കൊണ്ടു 50 പായോ
ടും കൂട പൊന്നാനിയുടെ നേരെ ഓടി "ഇവിടെ താമൂതിരിയുടെ
പടകുള്ളതു എല്ലാം ഏല്പിക്കേണം അവരുടെ ഓല കാണ്മാൻ ഉണ്ട

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/212&oldid=199435" എന്ന താളിൽനിന്ന് ശേഖരിച്ചത്