താൾ:33A11414.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

യാറെയും കോഴിക്കോട്ടെക്ക് സൂസയെ 300 ആളുമായി തുണപ്പാൻ
അയച്ചു അവനെക്കൊണ്ടു കുട്ടിയാലിയെ ജയിപ്പിച്ചു. കാപ്പുകാട്ടു
നിന്നു സൂസ അവനോട് ഏറ്റു പന്തലാനി കൊല്ലത്തോളം നീക്കിയ
ശേഷം പിറ്റെ ദിവസം കണ്ണനൂർ വരെ ആട്ടിയപ്പൊൾ ചോനകർ
അവിടെ കരക്കണഞ്ഞു പടകു എല്ലാം വിട്ടു പോകയൂം ചെയ്തു. ആയ
തു കണ്ടാറെ, കണ്ണനൂർ മാപ്പിള്ളമാരും അടങ്ങി കോലത്തിരി യുദ്ധ
വിചാരം ഉപേക്ഷിച്ചു കോട്ടയിലുള്ള പറങ്കികൾക്ക് സമ്മാനവും കുശ
ലവാക്കും അയപ്പിച്ചു കൊടുത്തു ഗോവയുടെ തൂക്കിൽ ജൊൎജ്ജ് തെല്യു
എന്ന ഒരു യുവാവു ചിന്നകുട്ടിയാലിയോടു ഏറ്റു ജയിക്കയും ചെയ്തു.
അതുകൊണ്ടു കോഴിക്കോട്ട കോട്ടയരികിൽ പോർ ഒന്നും ഉണ്ടായില്ല.
മെനെസസ്സ് ഹൊർമ്മുജെ വിട്ടു ദിശമ്പ്രിൽ കൊച്ചിയിൽ എത്തി
യാറെ, ഗാമയുടെ രൊഗം കണ്ടു കാര്യവിചാരം അവനിൽ ഏല്പി
പ്പാൻ മനസ്സില്ലാഞ്ഞിട്ടും ഗാമ അവനെ നിർബ്ബന്ധിച്ചു അനുസരി
പ്പിച്ചു ഞാൻ "മരിച്ചാൽ രാജമുദ്രയുള്ള പത്രം അഴിച്ചു വായിച്ചു നട
ത്തെണം" എന്നു സമ്പായു കപ്പിത്താനോടു കല്പിച്ചു പള്ളി മര്യാദ്രപ്ര
കാരം അന്ത്യാഭിഷേകം വാങ്ങി (1524) ദിശമ്പ്ര. 24) മരിക്കയും
ചെയ്തു. കൊച്ചി വലിയ പള്ളിയിൽ അവന്റെ ശവം സ്ഥാപിച്ച
ശേഷം മകനും മെനെനസ്സും തമ്മിൽ വൈരം ഭാവിച്ചു പറങ്കികളിൽ
2 കൂറുണ്ടാക്കി അങ്കം കുറപ്പാൻ ഭാവിച്ചപ്പൊൾ, സമ്പായു രാപ്പകൽ
പ്രയത്നം ചെയ്തു. രണ്ടു വകക്കാരെ വേറെ പാർപ്പിച്ചു സമാധാനം
രക്ഷിച്ചു രാജപത്രം തുറന്നു നോക്കിയാറെ, "ഗാമക്ക അപായം വ
രികിൽ മെനെസസ്സ കുഡുംബത്തിൽ ഹെന്ദ്രി എന്നവൻ തന്നെ വി
സൊറയി ആക എന്നു കണ്ടപ്പൊൾ, എദ്വൎത്തമെനെസസ്സ് (1525
ജനുവരി 20) പൊൎത്തുഗലിന്നാമ്മാറു പുറപ്പെട്ടു പോയി കൊച്ചിയി
ലുള്ള പറങ്കികൾക്ക് അന്തഃഛിദ്രം ഇളക്കയും ചെയ്തു."

66. മെനെസസ്സ കണ്ണനൂരിൽ വ്യാപരിച്ചത.

ഹെന്ദ്രീ മെനെസസ്സ് ഗോവയിൽനിന്ന പുറപ്പെട്ടു ഭട്ടക്കളത്തൂ
ക്കിൽ കോഴിക്കോട്ടകാരുടെ പടകു ചിലതു മുക്കി കണ്ണനൂരിൽ ഇറ
ങ്ങിയാറെ, കേട്ട വൎത്തമാനം ആവിതു: "കപ്പൽ പിടിക്കാരുടെ
പ്രമാണിയായ ബാലഹസ്സൻ കോലത്തിരി ഗാമാവിന്നു ഏല്പി
ച്ചനാൾ മുതൽ ഈ കോട്ടയുടെ തുറുങ്കിൽ തന്നെ ഉണ്ടു മമ്മാലി വക
ക്കാരോടു സംബന്ധം ഉണ്ടാകയാൽ ശിക്ഷിച്ചു കൂടാ മാപ്പിള്ളമാർ അ
വനെ വീണ്ടെടുപ്പാൻ അറ്റമില്ലാത്ത ദ്രവ്യം കൊടുപ്പാൻ പറഞ്ഞത
കൊണ്ട കോലത്തിരി അവനെ താൻ ശിക്ഷിക്കേണം എന്നു കല്പി
ച്ചു അങ്ങോട്ടു ഏല്പിക്കേണ്ടതിന്നു വളരെ മുട്ടിച്ചുപോരുന്നു. അതു
കൊണ്ടു എന്തു വേണം എന്നറിയുന്നില്ല" ആയതു കേട്ടപ്പൊൾ താമ
സിയാതെ അവനെ തൂക്കിച്ചു. ഭക്ഷണത്തിന്നിരുന്നപ്പോൾ രാജദൂ
തൻ വന്നു “നാളെ കോലത്തിരികൂടിക്കാഴ്ചക്ക് വരും" എന്നറിയി
ച്ചു എങ്കിലും മരണവാൎത്തയെ ഉണൎത്തിച്ചാറെ, ചോനകഭയം ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/211&oldid=199434" എന്ന താളിൽനിന്ന് ശേഖരിച്ചത്