താൾ:33A11414.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 130 —

ഉണ്ടു. അത ആരെല്ലാം? ഉണ്ണെരിപിള്ള, ബാലപ്പിള്ള, കുറുപ്പു, കൊ
ല്ലക്കുറുപ്പു ഇവർക്ക ഓരൊരുത്തന്നു 600 നായന്മാർ ചെകവത്തിന്നിരി
ക്കുന്നു. ഇവരെ വശത്താക്കുവാൻ അല്പം പ്രയത്നം വേണം" എന്നി
ങ്ങിനെ അറിയിച്ചാറെ, രൊദ്രീഗസ്സ് പ്രധാനികൾ മൂവരെയും സാമ
ദാനങ്ങളെ പ്രയോഗിച്ചു വശീകരിച്ചപ്പൊൾ, "പാണ്ടിശാലയെ
കുറയ വിസ്താരം ആക്കേണം" എന്നു ശ്രുതി പരത്തി കോട്ടപ്പണി തുട
ങ്ങുകയും ചെയ്തു. അതിനാൽ മാപ്പിള്ളമാർ മാത്രമല്ല കുമാരരാജാവും
പെങ്ങളും കോപിച്ചു ആയുധം എടുത്തു തടുപ്പാൻ നോക്കിയപ്പോൾ
രാജ്ഞിയും ചാണൈപ്പിള്ളയും വന്നു ബുദ്ധി പറഞ്ഞു വിരോധത്തെ
അമർക്കയും ചെയ്തു. എന്നിട്ടും കുമാരി രാജ്ഞിക്ക് ഉൾപ്പക മാറിയി
ല്ല. രൊദ്രീഗസ്സ് 27 പറങ്കികളോടു കൂട അടിസ്ഥാനം വെക്കുന്ന ദി
വസത്തിൽ 2000 നായന്മാർ വന്നു കയൎത്തു വായിഷ്ഠാണം ചെയ്തു
എങ്കിലും ആയുധം പ്രയോഗിച്ചില്ല. അത ഒന്നും കൂട്ടാക്കരുത എന്നു
വെച്ചു രൊദ്രീഗസ്സ് പണിയെ നടത്തി ഒരു കൊത്തളം ഉറപ്പിച്ചു
തീൎത്തു "നാളെ പട ഉണ്ടാകും" എന്നും കേട്ടാറെ, രാത്രിയിൽ തന്നെ
വലിയ തോക്കുകളെ അതിൽ കരേറ്റി നിറപ്പിച്ചു പുലർച്ചക്ക് അതു
കണ്ടാറെ, നായന്മാർ വാങ്ങി പോയി. മാപ്പിള്ളമാരും ധൈര്യം കെട്ടു
അനങ്ങാതെ പാൎത്തു. മഴക്കാലത്തും ഇടവിടാതെ വേല ചെയ്തു പൊരു
കയാൽ ആ കോട്ട (1519 സെപ്ത.) മുഴുവന്നും തീൎന്നു വന്നു. രാജ്ഞിയും
പിള്ളമാരും അതു കണ്ടു പ്രജകളുടെ അപ്രിയം വിചാരിയാതെ, തൊ
മാപ്പള്ളിയെ കെട്ടുവാൻ കപ്പിത്താനെ ഉദ്യൊഗിപ്പിച്ചു തങ്ങളും വേ
ണ്ടുന്ന സഹായം എല്ലാം ചെയ്തു. അതുകൊണ്ടു “കാലത്താലെ തരെ
ണ്ടും മുളകിന്നു ചോദിക്കുന്നത ഇപ്പൊൾ തക്കമല്ല" എന്നു കപ്പിത്താൻ
നിനച്ചു മുളകിന്നു മുട്ടുണ്ടായപ്പൊൾ, ചുരം വഴിയായി 3000 കാളപ്പു
റത്തു അരി വരുത്തി കായംകുളത്തു നിന്നു മുളക കൊണ്ടു പോകുന്ന
കച്ചവടക്കാരുടെ വൃത്താന്തം കേട്ടാറെ, കപ്പിത്താൻ "മുളകു എല്ലാം
ഞങ്ങളിൽ ഏല്പിക്കേണ്ടതല്ലൊ" എന്നു രാജ്ഞിയെ ബോധിപ്പി
ച്ചു. "ഇതു നിറുത്തിക്കൂടാ; ആ മുളകു ബ്രഹ്മസ്വമാകുന്നു" എന്നും
മറ്റും ഉത്തരം കേട്ടാറെ, രൊദ്രീഗസ്സ് 500 നായന്മാർക്ക കൂലി കൊടു
പ്പിച്ചു "നിങ്ങൾ ആ കാളക്കാരൊടു കയ്യേറ്റം ചെയ്തു മുളകു കൊണ്ടു
വരേണം ഒരു തലയെ വെട്ടിക്കൊണ്ടു വെച്ചാൽ, 50 രൂപ്പിക തരാം"
എന്നു എല്ലാം പറയിച്ചപ്പൊൾ, നായന്മാർ കാളകളെ പിടിച്ചു
അഞ്ചാളെ കൊന്നു മുളകു കൊണ്ടവെക്കയും ചെയ്തു. അതുകൊണ്ടു കച്ച
വടക്കാർക്ക പേടി മുഴുത്തു ചുരത്തൂടെ മുളകു കൊണ്ടുപോകുന്ന വഴിയും
അടച്ചു പോയി.

58. കൊച്ചിക്കരികിൽ നായന്മാരുടെ പട.

ആ 1519 അതിൽ ഇടവം പാതി കഴിയും മുമ്പെ സിക‌്വെര
കൊച്ചിയിൽ എത്തി മഴക്കാലം അവിടെ കഴിപ്പാൻ നിശ്ചയിച്ചാ
റെ, 2 നാഴിക ദൂരത്തിൽ തന്നെ ഒരു പട വെട്ടുവാൻ ഉണ്ടു അതു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/202&oldid=199425" എന്ന താളിൽനിന്ന് ശേഖരിച്ചത്