താൾ:33A11414.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 129 —

മൂവാണ്ടു കഴിഞ്ഞപ്പോൾ, ലൊപെസ്, സിക‌്വെര അവന്റെ അന
ന്ത്രവനായി ഗോവയിൽ എത്തി സുവാരസ് കൊച്ചിയിൽനിന്നു
പൊൎത്തുഗലിലേക്ക് യാത്രയാകയും ചെയ്തു. (1518 ദിശമ്പ്ര.)

56. സിക‌്വെര കാലത്തിൽ മാലിലെ വിപത്തു.

സിക‌്വെര 9 വൎഷത്തിന്മുമ്പെ മലാക്കയോളം കപ്പൽ നടത്തു
കയാൽ കീൎത്തി ലഭിച്ചവൻ തന്നെ. തന്റെ അധികാരത്തിന്നു കുറ
വുവരരുത് എന്നു വെച്ചു അവൻ ഭട്ടക്കള ചോനകരുടെ അഹമ്മതിയെ
താഴ്ത്തി (53) രാജാവെക്കൊണ്ടു കപ്പം വെപ്പിക്കയും ചെയ്തു. അ
വൻ കണ്ണനൂർ, കോഴിക്കോടു മുതലായ രാജാക്കന്മാരെ കണ്ടു സഖ്യം
ഉറപ്പിപ്പാൻ ശ്രമിക്കയും ചെയ്തു. (ജനു. 1519) മാലിലെ വൎത്തമാനം
എല്ലാം കേട്ടശേഷം (55) അവൻ ഗോമസ കപ്പിത്താനെ കണ്ടു അതി
ലേക്ക് നിയോഗിച്ചു. ആയവൻ ദ്വീപിൽ എത്തിയ ഉടനെ രാജാ
വോടു കല്പന വാങ്ങി കല്ലു കിട്ടായ്കയാൽ മരവും മണ്ണും കൊ
ണ്ടു ഒരു കോട്ട എടുപ്പിപ്പാൻ തുടങ്ങി. അനന്തരം അവൻ ഞെളി
ഞ്ഞു, രാജാവെ തുഛ്ശീകരിചു കണ്ടവരോടു തന്റേടം പ്രവൃത്തിച്ചു
പോയി. രാജാവ് അത എല്ലാം സഹിച്ചു മിണ്ടാതെ പാർത്തു. പ്രജ
കൾക്കും ആയുധപ്രയോഗം കിനാവിൽ പോലും ഇല്ലാഞ്ഞു. ഗുജരാ
ത്തിൽനിന്ന് കച്ചവടത്തിനു വന്ന മുസല്മാനരൊ വർത്തമാനം അ
റിഞ്ഞാറെ, "ഈ കപ്പിത്താനു 15 ആളെ ഉള്ളൂ" എന്നു കണ്ടു ഒക്കത്ത
ക്ക കലഹിച്ചു കോട്ടയെ വളഞ്ഞു പൊരുതു കയറി, 15 പറങ്കികളെയും
കൊന്നു, വസ്തു കവൎന്നു കോട്ടയെ ചുട്ടു കപ്പലേറി പോകയും ചെ
യ്തു. അതിന്നു സിക‌്വെര കണക്കു ചോദിച്ചപ്പോൾ, രാജാവ് വൃത്താ
ന്തം എല്ലാം അറിയിച്ചു മുസല്മാനർ ഇന്ന ദേശസ്ഥർ എന്നു നല്ല
തുമ്പു വരായ്കയാൽ, പ്രതിക്രിയക്ക് സംഗതി ഉണ്ടായില്ല താനും.
അന്നു മുതൽ ദ്വീപുകളിൽ പറങ്കികൾ പാൎർപ്പാറില്ല മുസല്മാനരു
ടെ കച്ചവടം അവിടെ വർദ്ധിച്ചു നടന്നു ദ്വീപുകാർ ക്രമത്താലെ ഇ
സ്‌ലാമിൽ ചേർന്നു പോകയും ചെയ്തു.

57. കൊല്ലത്ത പാണ്ടിശാലയെ കോട്ടയാക്കിയതു.

"കൊല്ലത്തിൽ പാണ്ടിശാല ഇരുന്നാൽ പോരാ കോട്ട തന്നെ
വേണം" എന്നു സുവാരസ് നിശ്ചയിച്ച ശേഷം സിക‌്വെര അ
തിനെ സാധിപ്പിപ്പാൻ "രാജ്ഞിക്കും അവളുടെ വിശ്വസ്ത മന്ത്രി
യായ ചാണൈപിള്ളക്കും 4000 കൊച്ചിപ്പണത്തൊളം സമ്മാനം
കൊടുക്കാം എന്നു റൊദ്രീഗസ്സിന്നു കല്പന അയച്ചു ആയത ഉണർ
ത്തിച്ചപ്പൊൾ, രാജ്ഞിയും മന്ത്രിയും സന്തോഷിച്ചു പണം പാതി
വാങ്ങിയ ശേഷം ഇനി സൂക്ഷിച്ചു നോക്കെണം കുമാരിരാജ്ഞിക്ക
ഈ പണി ഇഷ്ടമായി വരിക ഇല്ല. അതു കൊണ്ടു ഒർ ഉപായം പ
റയാം കുമാരിരാജ്ഞിയുടെ വീരന്മാരിൽ മൂന്നു പേർക്ക പ്രാധാന്യം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/201&oldid=199424" എന്ന താളിൽനിന്ന് ശേഖരിച്ചത്