താൾ:33A11414.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 128 —

ഞ്ഞിരിക്കുന്നത് മതിയാകുന്നു. കൊച്ചിയുടെ തഴെപ്പും കോഴിക്കോ
ട്ടിന്റെ താഴ്ചയും രണ്ടും ലോകപ്രസിദ്ധമല്ലൊ ആയതു നിങ്ങളുടെ
സ്നേഹമെ ഇങ്ങു തന്നെ വേണ്ടത" എന്നു കൂടക്കൂട പറകയും ചെയ്തു.

55. സുവാരസ് ദ്വീപുകളിൽ നടത്തിയത.

മാലിലെ സങ്കടങ്ങളെ അൾബുകെൎക്ക തീൎത്ത പ്രകാരം മീ
ത്തൽ പറഞ്ഞുവല്ലൊ (48) അവന്റെ മരണത്തിൽ പിന്നെ ഓരൊ
പറങ്കിക്കപ്പിത്താന്മാർ ബോധിച്ചപോലെ അതിക്രമങ്ങളെ ചെയ്ക
യാൽ, ബങ്കാളരാജാവും മാലിൽ തമ്പുരാനും പറങ്കികളെ ആട്ടേണ്ടി
വന്നു. അതു കൊണ്ടു ആ ദ്വീപുകളോടു കച്ചവടം അറ്റു ഒടുങ്ങിയ
പ്പോൾ സുവാരസ് വിചാരിച്ചു സില‌്വെർ കപ്പിത്താനെ നിയോഗി
ച്ചു, ആയവൻ 4 കപ്പലുമായി ഓടി (1518 ഫെബ്രു.) മാലിൽ
എത്തിയാറെ, രാജാവു കടപ്പുറത്തു എതിരെ വന്നു വളരെ മാനിച്ചു
ദ്വീപുകൾ എല്ലാം പറങ്കികളിൽ ഭരമേല്പിച്ചു "ഞങ്ങൾ മാനുവേ
ലിന്റെ നിഴലാശ്രയിച്ചത്രെ വാഴുകെയുള്ളു" എന്നു ചൊല്ലി സഖ്യം
കഴിക്കയും ചെയ്തു. "ഇനി അമ്പരും കയറു വില്പാനുള്ളതു എല്ലാം
പൊൎത്തുഗലിന്നു കൊടുപ്പാൻ തക്കവണ്ണം" നിശ്ചയിച്ചപ്പോൾ, അവി
ടെയും പാണ്ടിശാല എടുപ്പിച്ചു വ്യാപാരി മൂപ്പരെ പാർപ്പിക്കയും
ചെയ്തു. അക്കാലം ദ്വീപുകാർ മിക്കവാറും വിഗ്രഹാരാധനക്കാരത്രെ.
മാലിലും കന്തയൂസിലും മാത്രം ചോനകരെ അധികം കണ്ടിരിക്കു
ന്നു. പടക്ക ഒട്ടും ബലമില്ല ആയുധങ്ങളും ഇല്ല ഒടിയും മാരണവും
വളരെ നടപ്പാകുന്നു എന്നു കേട്ടിരിക്കുന്നു. അനന്തരം സില‌്വെർ ബങ്കാ
ളത്തും ഓടി അതിലെ രാജാവിൻ ഇണക്കം വരുത്തുവാൻ കഴിഞ്ഞില്ല
താനും.

പിന്നെ ഈഴത്തോടും ഇടപാട ഉണ്ടാക്കേണം എന്നു വെച്ചു
സുവാരസ് (1518 സെപ്ത.) താൻ കുളമ്പു തുറമുഖത്തിൽ ഓടി രാജാ
വെ ചെന്നു കണ്ടാറെ, രാജാവ് വളരെ മാനിച്ചു "നിങ്ങൾ കൊച്ചി
യിൽ ചെയ്ത പ്രകാരം എല്ലാം ഇവിടെയും ചെയ്തു എങ്കിൽ കൊള്ളാം"
എന്നു പറഞ്ഞു. എന്നാൽ "നിങ്ങളുടെ രക്ഷക്കായി ഇവിടെ കോട്ട
കെട്ടി വ്യാപാരം നടത്താം" എന്നു പറഞ്ഞപ്പോൾ, രാജാവ് സമ്മ
തിച്ചു അടിസ്ഥാനം ഇട്ടു തുടങ്ങിയാറെ, കോഴിക്കോട്ടു മാപ്പിള്ളമാർ
ചെന്നു "ഇതു തന്നെ നിങ്ങൾക്ക് നാശമായി തീരും" എന്നും മറ്റും
ഉണൎത്തിക്കയാൽ, രാജാവിന്റെ മനസ്സു ഭേദിച്ചു അവൻ ചോനക
രോടു വലിയ ഇരുമ്പു തോക്കുകളെ മേടിക്കയും ചെയ്തു. അതിനാൽ
പs ഉണ്ടായാറെ, പറങ്കി ജയിച്ചു രാജാവ് അഭയം ചോദിക്കയും
ചെയ്തു. "ഇനി കാലത്താലെ 6 ആനയും 300 ഭാരം കറുപ്പയും 12
രത്ന മോതിരവും കപ്പമായി വെക്കാവു" എന്നിണങ്ങിയ ശേഷം പറ
ങ്കികൾ ഒരു കോട്ട തീൎത്തു സില‌്വെർ കപ്പിത്താൻ അതിൽ കാര്യക്കാ
രനായി പാർക്കയും ചെയ്തു. ശേഷം സുവാരസിന്നു കല്പിച്ചിട്ടുള്ള

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/200&oldid=199423" എന്ന താളിൽനിന്ന് ശേഖരിച്ചത്