താൾ:33A11414.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 120 —

ചെലവ കുറഞ്ഞു വരവു വൎദ്ധിക്കയും ചെയ്തു. അന്നു കോലത്തിരിയും
വിചാരിച്ചു എങ്ങിനെ എങ്കിലും ഇനി മാപ്പിള്ളമാരെ പേടിപ്പാൻ
സംഗതിയില്ല; മുസല്മാനരുടെ അതിക്രമത്തിന്നു തടവു വന്നുപോയി
എന്നു വിചാരിച്ചു സന്തോഷിച്ചു പെരുമ്പടപ്പിന്നു ബോധം വരുത്തു
വാൻ എഴുതുകയും ചെയ്തു.

അനന്തരം കോഴിക്കോട്ടിൽ തെക്കെ അറ്റത്തു പുഴവക്കത്തു
തന്നെ കോട്ട എടുപ്പിപ്പാൻ തുടങ്ങി. കണ്ണനൂർ മുതലായ കോട്ടപ്പണി
ചെയ്തു തീൎത്ത തൊമാ ഫെൎന്നന്തസ് തന്നെ. ആ കോട്ടയേയും നിൎമ്മി
ച്ചു നൊഗെര കപ്പിത്താൻ പട്ടാളത്തെ നടത്തുകയും ചെയ്തു. കോട്ട ചതു
രശ്രത്തിൽ തന്നെ തീൎത്തതു കടല്ക്ക നേരെ രണ്ടു ഗോപുരവും അതി
ന്റെ ഇടയിൽ വെള്ളത്തിൻ നടുവിൽ നീണ്ട കേമമുള്ള നടയും ഉണ്ടു.
കല്ലും കുമ്മായവും പണിക്കാരും വേണ്ടുവോളം കിട്ടേണ്ടതിന്നു താമൂതി
രി താൻ നിത്യം പ്രയത്നം കഴിച്ചുപോന്നു. പാർസി, സുല്ത്താൻ,
ശൈഖ്, ഇസ്മാലി ആ വർഷത്തിൽ തന്നെ ഒരു മന്ത്രിയെ അയച്ച
പ്പോൾ, അൾബുകെൎക്ക് അവനെ കോട്ടപ്പണി എല്ലാം കാണിച്ചു വി
സ്മയം വരുത്തുകയും ചെയ്തു. പിന്നെ താമൂതിരി മാനുവേൽ രാജാവി
ന്നു താൻ ഒരു കത്തെഴുതി "എന്നേക്കും മിത്രത വേണം എന്നും കോ
ഴിക്കോട്ടേക്ക് തന്നെ കപ്പലും ചരക്കും നിയോഗിക്കേണം എന്നും
മിസ്ര സുല്ത്താനും മക്കത്ത് കച്ചവടക്കാരും ആയി ഞങ്ങൾ ഇ
പ്പോൾ ഇടഞ്ഞുപോയല്ലൊ അതുകൊണ്ടു ഈ നഗരത്തിന്നു മുമ്പത്തേlb/> ശ്രീത്വം വരേണ്ടതിന്നു നിങ്ങളുടെ കടാക്ഷം തന്നെ പ്രമാണം എന്നും
എന്റെ പുഴവക്കത്തു കപ്പൽ ഉണ്ടാക്കേണ്ടതിന്നു തോന്നിയാൽ ജാതി
മരം മുതലായ സംഭാരങ്ങൾ എല്ലാം ആവോളം എത്തിക്കാം എന്നും
ചൊല്ലി അൾബുകെൎക്കെയും നന്ന സ്തുതിച്ചു തന്റെ പ്രധാനന്മാരെ
കൊണ്ടു ഒപ്പിടുവിച്ചു താനും പൊന്മുദ്രയിട്ടു നവരത്നം തുടങ്ങിയുള്ള സ
മ്മാനങ്ങളോടുകൂടെ ആയക്കയും ചെയ്തു." അന്നു നിയോഗിച്ച 2 മന്ത്രി
കളിൽ ഒരുവൻ പൊൎത്തുഗലിൽ എത്തിയപ്പോൾ സ്നാനം ഏറ്റു ക്രൂശ്
എന്ന നാമം ധരിച്ചു പിന്നത്തേതിൽ മലയാളത്തിൽ വന്നു വ്യാ
പാരം ചെയ്തു ക്രിസ്തൃനാമ വ്യാപനത്തിന്നായി പ്രയത്നം കഴിക്കയും
ചെയ്തു. ആ താമൂതിരിയുടെ ജീവപര്യന്തം പറങ്കികളോടു മമത ഉണ്ടാ
യതെ ഉള്ളൂ. ആ കോട്ടയൊ 12 വർഷം കഴിഞ്ഞ ഉടനെ പറങ്കികൾ
തങ്ങൾ തന്നെ ഇടിച്ചു കളയേണ്ടി വന്നിരിക്കുന്നു.

51. അൾബുകെർക്കിന്റെ മഹത്വവും
ശത്രുക്കളുടെ അതിക്രമവും.

കോഴിക്കോട്ടു അടങ്ങിയ നാൾ മുതൽ അൾബുകെർക്കിന്റെ
കീൎത്തി ആസ്യയിലും യുരോപയിലും എങ്ങും പരന്നു: അവനും പറ
ങ്കികളുടെ വാഴ്ചക്ക് ഉറപ്പു വരുത്തുവാൻ ആവോളം പ്രയത്നം കഴിച്ചു
ദിവസേന വൎദ്ധിക്കുന്ന വരവു മിക്കതും ഈ ദേശത്തിലെ കോട്ടകൾ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/192&oldid=199415" എന്ന താളിൽനിന്ന് ശേഖരിച്ചത്