താൾ:33A11414.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 119 —

വിടാതെ നടത്തേണ്ടതിന്നു ഗൂഢമായി സഹായിക്കും എന്നീവണ്ണം
താമൂതിരിക്ക് ദൂതയച്ച പ്രകാരം എല്ലാം അറിഞ്ഞു ക്ലേശിച്ചു പോരു
മ്പോൾ ജുവാൻഫെൎന്നന്തസ് എന്ന വലിയ പാതിരി മുതലായ പറ
ങ്കി മൂപ്പന്മാരും കൈക്കൂലിവാങ്ങി രാജഭണ്ഡാരത്തിൽനിന്നു പല വി
ധത്തിലും വൎഗ്ഗിച്ചു വരുന്നതിന്നു മാറ്റം വരുമെന്നും പേടിച്ചു ഒന്നിച്ചു
കൂടി പെരിമ്പടപ്പെ ബോദ്ധ്യം വരുത്തി, ഒക്കത്തക്ക മാനുവേൽ രാ
ജാവെ ഉണൎത്തിച്ചതിപ്രകാരം: "അൾബുകെർക്ക് ചെയ്യുന്നത്
എല്ലാം അബദ്ധമത്രെ; ഗോവയിൽ വെള്ളക്കാർക്ക് പാർപ്പാൻ നല്ല
സൌഖ്യമില്ല, കൊച്ചിത്തുറമുഖത്തിന്നു അതിനാൽ താഴ്ചയും നാശവും
വരും. ആകയാൽ മേധാവികൾ എല്ലാവരും കൂടി ഗോവയെ ഉപേ
ക്ഷിക്കേണ്ടയൊ എന്നുള്ളതു വിചാരിച്ചു നിരൂപിച്ചു കൊൾവാനാ
യിട്ടു രാജാവവർകൾ കല്പിപ്പാൻ തിരുവുള്ളത്തിലേറാവു. അങ്ങിനെ
ചെയ്തു എങ്കിൽ കാര്യങ്ങൾ ക്രമത്താലെ തെളിഞ്ഞു വരും" എന്നി
പ്രകാരം എല്ലാം എഴുതി അൾബുകെർക്കിന്നു വേണ്ടുവോളം മാനഹാ
നി വരുത്തുകയും ചെയ്തു.

ആയത് നൊരൊഞ്ഞ അറിഞ്ഞു ഗോവയിൽ ബോധിപ്പിച്ച
ഉടനെ അൾബുകെർക്ക് മലയാളത്തിൽ വന്നു കണ്ണന്നൂരിലെ കലക്ക
ത്തെ ശമിപ്പിച്ചു. കോലത്തിരിയുടെ മന്ത്രിയെ മാറ്റി പിന്നെ കൊ
ച്ചിയിൽ എല്ലാവരെയും വരുത്തി വിചാരിച്ചു സങ്കടങ്ങളെ തീൎത്തു
ദ്രോഹികളെ പേടിപ്പിച്ചു സർപ്പശീലമുള്ള പാതിരിയെ പൊർത്തുഗ
ലിലേക്ക് അയച്ചു ഗോവ തന്നെ രാജ്യത്തിന്നു മൂലസ്ഥാനമായി വേ
ണം എന്നും അതിന്നു കാരണങ്ങൾ ഇന്നവ എന്നും എഴുതിച്ചു സക
ല കപ്പിത്താന്മാരെ കൊണ്ടും ഒപ്പിടുവിച്ചതും മാനുവേൽ രാജാവിന്നു
അയക്കയും ചെയ്തു.

പിന്നെ പൊക്കരഹസ്സൻ താമൂതിരിയോടു സന്ധികാര്യം വി
ചാരിക്കുമ്പോൾ ഇടർച്ചകളെല്ലാം ക്രമത്താലെ നീക്കുവാൻ സംഗതി
വന്നു. താമൂതിരി അൾബുകെൎക്കിന്റെ വാക്കു ബഹുമാനിച്ചു തന്റെ
അമ്മയേയും പെങ്ങളെയും കോഴിക്കോട്ട കോയയേയും നഗരത്തിൽ
നിന്നു ദൂരത്താക്കി യുദ്ധം മന്ത്രിക്കുന്ന വിശ്വസ്തരെയും മിണ്ടാതാക്കിയ
ശേഷം, അൾബുകെൎക്ക് താൻ കോഴിക്കോട്ടിൽ വന്നിറങ്ങി രാജാ
വെ കണ്ടു സഖ്യവും സമയവും ചെയ്തതിപ്രകാരം: "പൊൎത്തുഗീസർ
ബോധിച്ച സ്ഥലത്തു കോട്ട എടുപ്പിച്ചു അവിടുന്നു കച്ചവടം ചെയ്തു
പോരുക. മുളകിന്നു ശേഷമുള്ളവർ പണം മാത്രം കൊടുക്കേ പറങ്കി
കൾ ചരക്കുകളെ കൊടുത്തു മേടിച്ചാൽമതി. കൊല്ലംതോറും 15000
ഭാരം മുളകു കൊച്ചിയിൽ, നടക്കുന്ന വിലക്കുതന്നെ ബന്തരിൽ വെക്കു
ക. ആണ്ടിലെ ചുങ്കത്താൽ പാതി മാനുവേൽ രാജാവിന്നു കപ്പമായി
ഏല്പിക്ക. കബ്രാലിന്റെ സമയത്ത് പാണ്ടിശാലക്കും മറ്റും ചേതം
വന്നതെല്ലാം താമൂതിരി ഭണ്ഡാരത്തിൽനിന്ന ഒപ്പിക്ക" എന്നിപ്ര
കാരം സന്ധിച്ച നാൾ മുതൽ ഇടപ്പള്ളിത്തമ്പുരാൻ മുതലായവൎക്ക്
പടക്കായി കൊടുക്കുന്ന സഹായം മുടങ്ങിപ്പോയി. പറങ്കികൾക്ക്

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/191&oldid=199414" എന്ന താളിൽനിന്ന് ശേഖരിച്ചത്