താൾ:33A11414.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 116 —

ഉണ്ടു. ചെമ്പും വെള്ളീയവും അവിടെ കിട്ടുന്ന വിലക്ക മറ്റൊരിട
ത്തും കിട്ടുകയില്ല; അതുകൊണ്ടു കോട്ടയിൽ 3000 വലിയ തോക്കു
തന്നെ വെച്ചിട്ടുണ്ടായിരുന്നു; യുദ്ധവിവരം എന്തിന്നു പറയുന്നു. അൾ
ബുകെർക്ക കോട്ടയെ പിടിച്ചാറെ, മലായികളെ അനുസരിപ്പിച്ചു
ശേഷമുള്ള മാപ്പിള്ള കപ്പലോട്ടത്തെയും വാണിഭശ്രീത്വത്തെയും വേ
രറുക്കയും ചെയ്തു. (1511 ജൂലായി) മറ്റ ഓരൊരൊ ദ്വീപുകൾ അന്നു
മുതൽ പൊൎത്തുഗൽ കോയ്മക്കടങ്ങി കൊണ്ടിരിക്കുന്നു.

"(1512)" കേരളത്തിൽ പിന്നെയും കലക്കം ഉണ്ടെന്നും ഗോ
വയുടെ ചുറ്റും പട കലശലായി എന്നും കേട്ടപ്പൊൾ, അൾബുകെൎക്ക
മടങ്ങി പൊരുതുവാൻ നിശ്ചയിച്ചു പുറപ്പെട്ട ശേഷം കപ്പൽ ചേത
പ്പെടുകയാൽ താൻ നീന്തി ജീവനോടെ തെറ്റി. വസ്തുവകകൾ എ
ല്ലാം ആണ്ടു പോയി; അതിനെ ചൊല്ലി ദുഃഖിച്ചില്ല എങ്കിലും ഒരു
തോൾവളയും അതിൽ പതിച്ച രത്നവും ഉണ്ടു; ആയത് മുറിവാ
യൊട അണച്ചാൽ ചോരയുടെ ഒലിപ്പ ഉടനെ നിന്നു പൊകും. ഈ
ഒന്നു കാണാതെ പോയതിനാൽ സങ്കടം തോന്നി എന്നു കേൾക്കുന്നു.
1512 ഫെബ്രു. കൊച്ചിയിൽ എത്തിയാറെ, വളരെ സന്തോഷം
ഉണ്ടായി "നിങ്ങൾ മരിച്ചപ്രകാരം വർത്തമാനം എത്തി എന്നു
മരക്കാർ എല്ലാവരും ശ്രുതി പൊങ്ങിച്ചിരുന്നു. താമൂതിരി പുതിയ
പടവുകളെ ഉണ്ടാക്കിച്ചു പല ദിക്കിലും ആളെ അയച്ചു കലക്കത്തി
ന്നു വട്ടം കൂട്ടിയിരുന്നു" എന്നു കേട്ടത ഒഴികെ പറങ്കികൾ മാപ്പിള്ള
മാരും നാട്ടുകാരുമായികൂടി പാൎക്കയാൽ കളവു വ്യഭിചാരാദിദോഷ
ങ്ങൾ അതിക്രമിച്ചതു കണ്ടു ദുഃഖിച്ചു കോട്ടക്കും നഗരത്തിന്നും അതിർ
ഇട്ടു "ക്രിസ്ത്യാനർ അല്ലാത്തവർ ആരും അതിർ കടന്നാൽ മരിക്കേ
ണം" എന്നു വ്യവസ്ഥ വരുത്തി അതുകൊണ്ടു 400റ്റിൽ പരം കൊ
ച്ചിക്കാരും ചില നായന്മാരും രണ്ടു മൂന്നു പണിക്കന്മാരും സ്നാനം
ഏറ്റു കോട്ടയുടെ അകത്തു പാൎപ്പാൻ അനുവാദം വാങ്ങുകയും ചെയ്തു.
[മഴക്കാലത്തു കൊച്ചിയിൽ പല ബാല്യക്കാരും ക്രിസ്തീയ മാർഗ്ഗ
ത്തെ അവലംബിക്കകൊണ്ടു അൾബുകെർക്ക് ഓരൊ എഴുത്തുപള്ളി
ഉണ്ടാക്കി വായനയും സഭാപ്രമാണം മുതലായതും അഭ്യസിപ്പിക്കയും
ചെയ്തു.]

പിന്നെ മാലിലെ രാജാവയച്ച ദൂതൻ കൊച്ചിയിൽ വന്നു
അൾബുകെർക്കെ് കണ്ടു "ഞങ്ങളും മാനുവെൽ രാജാവെ ആശ്രയി
ക്കെ ഉള്ളൂ; കാലത്താലെ കയറ മുതലായ കാഴ്ച വെക്കാം; നമ്മുടെ
സങ്കടത്തെ മാറ്റേണം, മമ്മാലി മരക്കാർ നമ്മുടെ ദ്വീപുകളിൽവന്നു
അതിക്രമിച്ചു പത്തിൽ ചില്വാനം എടുത്തിരിക്കുന്നു; ആയവ
ഇങ്ങോട്ട കൊടുപ്പിക്കയും വേണം" എന്നു യാചിച്ചപ്പൊൾ, അൾബു
കെർക്ക് വിസ്തരിച്ച വാസ്തവം കണ്ടു നല്ല ഉത്തരം പറഞ്ഞു വിടകൊ
ടുക്കയും ചെയ്തു. പിന്നെ കണ്ണന്നൂരിൽ വന്നാറെ, മമ്മാലി വളരെ
സങ്കടപ്പെട്ടു "ദ്വീപുകൾ നമ്മുടെത" എന്ന വാദിച്ചിട്ടും അൾബു
കെർക്ക വിധിച്ചതിന്നു ഇളക്കം വന്നില്ല. ആയവൻ അത ഒഴിപ്പിച്ച

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/188&oldid=199411" എന്ന താളിൽനിന്ന് ശേഖരിച്ചത്