താൾ:33A11414.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 115 —

എടുപ്പാൻ അനുവദിക്ക ഇല്ല" എന്നു താമൂതിരി ഖണ്ഡിച്ചു പറകയാൽ,
അൾബുകെൎക്ക കോഴിക്കോട്ടു കച്ചവടത്തെ ഇല്ലാതാക്കുവാൻ അധികം
ശ്രമിച്ചശേഷം അറവി, തുൎക്കരും ആ നഗരം വിട്ടു പോകയുംചെയ്തു.
അക്കാലം കോഴിക്കോട്ട നൂറ പണത്തിന്നു മുളകു വാങ്ങിയാൽ (മിസ്ര)
ജിദ്ദയിൽ തന്നെ 12,000ത്തിന്ന വില്ക്കും; കോഴിക്കോട്ടുള്ള കൊയപ്പ
ക്കിയെ അൾബുകെൎക്ക ഗോവയിലേക്ക് വിളിച്ചു ചുങ്കത്തിരുത്തി
മാനിച്ചു. അവൻ ഒരു വൎഷം അവിടെ പാൎത്തു; പട്ടണത്തോടു പടക്കാ
യി വരുന്നവരെ തടുത്തു പൊരുതു ഒരുനാൾ പുരദ്വാരത്തിങ്കൽ പട്ടു
പോകയും ചെയ്തു. കൃഷ്ണരായർ സമ്മാനം അയച്ചതല്ലാതെ ഭട്ടക്കളയി
ലെ രാജാവ് ഏറിയകാലം മറന്നിട്ടുള്ള കപ്പം അയപ്പാൻ ഓൎത്തു
ക്ഷമ അപേക്ഷിച്ചു ഹൊന്നാവര, വെംഗപുര, ചാവൂൽദീപു ഈ ന
ഗരങ്ങളിൽ സ്വാമികളായവരും ഒക്കെയും വെവ്വെറെ മന്ത്രികളെ അയ
ച്ചു കാഴ്ചകളെ വെപ്പിക്കയും ചെയ്തു. ഇങ്ങിനെ വരുന്നവരോട എല്ലാം
അൾബുകെൎക്ക താൻ കാര്യം പറഞ്ഞു താൻ എടുപ്പിക്കുന്ന മതിൽ,
കൊത്തളം, കൊതിക്കാല, പള്ളികൾ മുതലായതും കാണിച്ചു കീൎത്തി
അത്യന്തം പരത്തുകയും ചെയ്തു. ഒരവകാശസംഗതിക്കായി ഇടച്ചിൽ
ഉണ്ടായിട്ടു മേലരാവ് ഗോവയിൽ വന്നു അഭയം വീണാറെ, അൾ
ബുകെർക്ക അവനെ കൊണ്ടു പുരാണ ജന്മികളെ വിളിപ്പിച്ചു മാപ്പി
ള്ളമാർ അതിക്രമിച്ചു നടന്ന ഭൂമികളെ ഒഴിപ്പിച്ചു ജന്മികൾക്ക് മട
ക്കി കൊടുത്തു. ഇങ്ങിനെ ഗോവാനാട്ടിന്റെ ചുറ്റും അടക്കിയ സ
കല ദേശത്തിന്നും മേലരാവെ നാടുവാഴിയാക്കി വെക്കയും ചെയ്തു.
ഇങ്ങിനെ അൾബുകെർക്ക ഗോവാപട്ടണത്തെ ഉറപ്പിച്ചു. പൊൎത്തു
ഗൽ നാണ്യം അടിപ്പിച്ചു രാജദ്രവ്യം വർദ്ധിപ്പിച്ചു കള്ളരെ പക്ഷ
ഭേദം കൂടാതെ, ശിക്ഷിച്ചും കൊണ്ടു പ്രധാന പറങ്കികളിലും അനേ
കരെ തന്റെ സത്യത്താൽ ശത്രുക്കളാക്കിയ ശേഷം പുതിയത ഒന്നു
വിചാരിച്ചു. കൊച്ചിയിൽ വന്നു ഇനി ഞാൻ മലാക്കയെ കാണെ
ണം എന്നു പെരിമ്പടപ്പോടു ഉണർത്തിക്കയും ചെയ്തു, "അയ്യൊ അവി
ടെ വൈഷമ്യം നന്നെ ഉണ്ടാകും. ഗോവയും കൂടെ കൈക്ക നന്നായ
ടങ്ങി വന്നിട്ടില്ലല്ലൊ, താമൂതിരിയും പുതിയ ദ്രോഹം വിചാരി
ക്കും "എന്നു പറഞ്ഞു വിരോധിച്ചതു ആ മരക്കാരുടെ ഉപദേശത്താൽ
തന്നെ ആയതു. അൾബുകെൎക്കൊ "ഞാൻ ദൈവത്തിൽ ആശ്രയിക്കു
ന്നു" എന്നു ചൊല്ലി മാപ്പിള്ളമാരുടെ കച്ചവടം അധികം ഊന്നിയി
രുന്ന സ്ഥലത്തെ കൈക്കലാക്കുവാൻ തക്കം എന്നു കണ്ടു വലിയ ക
പ്പൽ ബലത്തോടുകൂട കിഴക്കോട്ടേക്ക് പുറപ്പെടുകയും ചെയ്തു.

48. മലാക്കാദി യുദ്ധസമർപ്പണം

ഈഴത്തെ കടന്നാൽ അച്ചി, യവ തുടങ്ങിയുള്ള ദ്വീപുകൾ കാ
ണും; ജാതിക്കാ, കറാമ്പു, സകുഅരി മുതലായ കായ്കനികളും അ
വിടെ നിന്നുണ്ടാകുന്നു. അതിന്നും ചീനക്കച്ചവടത്തിന്നും അന്നു മൂല
സ്ഥാനമായതു മലാക്ക തന്നെ. മാപ്പിള്ളമാരും ചെട്ടികളും വളരെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/187&oldid=199410" എന്ന താളിൽനിന്ന് ശേഖരിച്ചത്