താൾ:33A11414.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 114 —

ഗോവയിൽ തന്നെ പ്രധാന സ്ഥാനമായതു. അതു കേരളത്തിനു വ
ടക്കെ ദേശം ആകയാൽ അതിന്റെ വിവരം ചുരുക്കി പറഞ്ഞതെ
ഉള്ളൂ. മേലാൽ വർത്തമാനത്തിൽനിന്നും കേരളത്തെ തൊട്ടുള്ള അം
ശങ്ങളെ മാത്രം എടുത്തു പറയും. ഇങ്ങിനെ പറങ്കികൾ കേരള
ത്തിൽ വന്നു വ്യാപരിച്ചിട്ടു 12ാം ആണ്ടിൽ അവൎക്കു സ്ഥിരമുള്ള
വാസം കിട്ടിയതു അൾബുകെൎക്കിന്റെ ബുദ്ധിവിശേഷത്താൽ സം
ഭവിച്ചിരിക്കുന്നു. അൾമൈദ മുതലായവർ മുളകു തുടങ്ങിയ കച്ചോ
ടങ്ങളിലെ ലാഭങ്ങളെ കരുതിക്കൊണ്ടിരിക്കെ അൾബുകെൎക്ക കണ്ടു
നിശ്ചയിച്ചതു "ഇവിടെ പറങ്കികൾ കുടിയേറി പാൎക്കെണം ക
പ്പൽ ബലം കൊണ്ടു സമുദ്രം വാഴുന്നതു പോരാ; യുദ്ധങ്ങളുണ്ടായാൽ
മതിയാകുന്ന പട്ടാളം ഇക്കരയിൽ തന്നെ ചേർപ്പാൻ സംഗതി വ
രെണം, അതിന്നായി പടജ്ജനങ്ങൾ നാട്ടുകാരത്തികളെ വിവാഹം
ചെയ്തു. പുത്രസമ്പത്തുണ്ടാക്കി ക്രിസ്ത്യാന സമൂഹത്തെ വൎദ്ധിപ്പിച്ചു
പോരേണ്ടതാകുന്നു" എന്നിങ്ങനെ ആലോചിച്ചതു പലരും വി
രോധിച്ചിട്ടും അവൻ ബുദ്ധിയോടും സ്ഥിരതയോടും നടത്തുക
യാൽ, ഈ ഖണ്ഡത്തിലുള്ള പൊർത്തുഗൽ അധികാരത്തിന്നു കാര
ണഭൂതനായി ചമഞ്ഞു. അങ്ങിനെ എല്ലാം ഉത്സാഹിച്ചു പോരു
മ്പോൾ, കൊച്ചി രാജാവ് മുതൽ കേരളത്തിൽ ചങ്ങാതികളായി
പാൎക്കുന്നവരിൽ ഗോവനിമിത്തം വളരെ അസൂയ തോന്നി; "കൊ
ച്ചി തന്നെ മൂലസ്ഥാനമാകേണം, കപ്പൽ എല്ലാം അവിടെ എത്തെ
ണം" എന്നു പെരിമ്പടപ്പിന്റെ ചിന്തയല്ലൊ ആയതു. തൊപ്പിക്കാർ
പലരും ഈ പരിചയിച്ചത എല്ലാം മാറി പോകെണ്ടതല്ലൊ എന്നു
വെച്ച വിഷാദിച്ചു. മത്സരക്കാർ പലരും തങ്ങളുടെ ദോഷങ്ങളെ കു
റക്കേണ്ടതിന്നു അൾബുകെൎക്കിന്റെ മാഹാത്മ്യം മറച്ചു വെച്ചു, ഇവൻ
രാജ്യത്തെ നശിപ്പിക്കുന്നു എന്നുള്ള ശ്രുതിയെ പൊങ്ങുമാറാക്കയും
ചെയ്തു.

47. ഗോവാനഗരം പിടിച്ചതിന്റെ ഫലം

ഗോവ പിടിച്ചു പോയി എന്നു രാജാക്കന്മാർ കേട്ടാറെ, ഇനി
പറങ്കികൾ വിട്ടുപോകയല്ലല്ലൊ എന്നു നിനച്ചു ഇണക്കത്തിന്നു പ്ര
യത്നം കഴിച്ചു. പെരിമ്പടപ്പു അതു കേട്ടാറെ, വളരെ വന്ദിച്ചു മലയാള
വ്യാപാരികളിൽ മികച്ചവരായ മമ്മാലിമരക്കാരും ചീറിനമരക്കാരും
ആ വൎത്തമാനം പട്ടാങ്ങു തന്നെയൊ എന്നു ചോദിച്ചതിന്നു സംശയം
ഇല്ല എന്നു കേട്ടപ്പോൾ വിരൽ മൂക്കിന്മേൽവെച്ചു. അയ്യൊ ഇപ്പോൾ
ഹിന്തുസ്ഥാന്റെ താക്കോൽ പൊൎത്തുഗലിൻ കൈവശമായി എന്നു
വിസ്മയത്തോടെ പറഞ്ഞു. താമൂതിരിയും ഉടനെ 2 മന്ത്രികളെ ഗോ
വക്ക നിയോഗിച്ചു, "തമ്മിൽ സഖ്യത വേണം ചാലിയത്ത ഒരു
കോട്ട എടുപ്പാൻ തോന്നുന്നു എങ്കിൽ ദേശം തരാം, ഇനി നമ്മുടെ ക
പ്പലോട്ടത്തെ മുടക്കരുതെ" എന്നും പറയിച്ചു. ആയത പിസൊറെയ്ക്ക
പോരാതെ വന്നപ്പോൾ "കോഴിക്കോട്ടിൽ മാത്രം ഒരു പറങ്കിക്കോട്ട

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/186&oldid=199409" എന്ന താളിൽനിന്ന് ശേഖരിച്ചത്