താൾ:33A11414.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 112 —

ഇവർ ഒഴികെ മിസ്രീസുല്ത്താനോടും എതൃക്കേണ്ടതിന്നു വേണ്ടുന്ന
കോപ്പുകളും തുറമുഖവും കോട്ടയും ഉണ്ടു" എന്നു പലപ്രകാരം കാണി
ച്ചിട്ടും അവർക്കു ബോധിച്ചില്ല. എങ്കിലും രാജ്യാധികാരി വളരെ
നിഷ്കർഷയോടെ ചോദിച്ചു പോരുകയാൽ, അവർ മിണ്ടാതെ
ഇരുന്നു; അൾബുകെർക്ക അപ്പൊളുള്ള 24 കപ്പലോടു പൊൎത്തുഗലിൽ
നിന്നു പുതുതായി വന്ന 10 കപ്പലും ചേൎത്തു 1500 വെള്ളക്കാരാകുന്ന
പട്ടാളം കരേറ്റി കണ്ണന്നൂരിൽ ഓടി എത്തുകയും ചെയ്തു. അവിടെ
കുറയക്കാലം പാൎത്താറെ,"ഗോവയിൽ തുറക്കർ 9000 ത്തോളം ചേ
ൎന്നു വന്നു" എന്നുള്ള വാൎത്ത കേട്ടാറെ, പറങ്കികൾ ചിലർ മത്സരിച്ചു
മറ്റവരെയും കലഹിപ്പിച്ചു "ഞങ്ങൾ കൊങ്കണത്തിൽ പോകയി
ല്ല" എന്ന ആണ ഇടുവിക്കയും ചെയ്തു. ആയത താമൂതിരിയും അറി
ഞ്ഞു പെരിമ്പടപ്പിൽ അവകാശിയായവനെ പടയോടും കൂടെ
അയച്ചു കോലത്തിരിയെയും വശീകരിപ്പാൻ നോക്കി. എങ്കിലും
അൾബുകെൎക്ക പ്രത്യുല്പന്ന മനസ്സു വേണ്ടുവോളം കാട്ടി നയംകൊ
ണ്ടും ഭയംകൊണ്ടും പറങ്കികളെ അമൎത്തു വീര്യപ്രഭാവത്താൽ മഹാ
ലോകരെയും വശീകരിച്ചു, കോലത്തിരിയുടെ മന്ത്രിയായ ചേണി
ച്ചേരികുറുപ്പോടു സ്നേഹം ഉറപ്പിച്ചു അവനും 300 നായരുമായി കൊങ്ക
ണത്തിൽ ഓടുവാൻ ഒരുങ്ങി പറങ്കികൾക്കു ധൈര്യം വരുത്തുകയും
ചെയ്തു.

കൊച്ചിയിൽ നൂനോ മൂപ്പൻ രാപ്പകൽ അതിർ കാത്തു കൊ
ണ്ടിരിക്കുമ്പോൾ മൂത്ത അവകാശി ഒരിക്കൽ തോണിയിൽ കയറി
കൊച്ചിക്ക് പതുക്കെ ചെല്ലുവാൻ മനസ്സായപ്രകാരം ഗ്രഹിച്ചു സൂക്ഷി
ച്ചുപാൎത്തു. ഒരു നാൾ രാത്രിയിൽ 4 ഓടം എത്രയും വേഗത്തിൽ തണ്ടു
വലിച്ചു വിരഞ്ഞു ചെല്ലുന്നത ഒറ്റുകാർ അറിയിച്ചാറെ, നൂനൊ
താൻ പിന്തുടൎന്നു എത്തി, പൊരുതു ഓടങ്ങളെ പിടിച്ചു കയറുകയും
ചെയ്തു. അകത്തു നോക്കിയപ്പൊ, അവകാശി ഇല്ല, അവൻ ഒരു ചെറു
തോണിയിൽ കയറി കയ്യാൽ തുഴന്നു തെറ്റി പോയിരുന്നു. വെങ്കൊ
റ്റക്കുട ആനക്കൊമ്പാൽ കാഹളം പെരിമ്പറ പൊൻപുടവ മുതലായ
രാജവിരുതുകൾ പലതും ഓടങ്ങളിൽ കിട്ടിയതു നൂനൊ പെരിമ്പട
പ്പിന്നയച്ചു, കാഴ്ച വെപ്പിച്ചപ്പൊൾ അവൻ വളരെ പ്രസാദിച്ചു ഇനി
ശങ്കയൊന്നും ഇല്ല എന്നുറച്ചു സുഖിച്ചു വാണു. കേരളത്തിൽ തമ്പ്രാക്ക
ന്മാർ വയസ്സു ചെന്നാൽ ക്ഷേത്രം പുക്കു സന്യാസം ദീക്ഷിക്കുന്ന മര്യാദ
അന്നു മുതൽ ക്രമത്താലെ ക്ഷയിച്ചുപോയി എന്നു തോന്നുന്നു. അവ
കാശിയൊ ആശാഭഗ്നനായി മടങ്ങി താമൂതിരിയെ കണ്ടു വിധി
ബലം ഉണൎത്തിച്ചു മരണ പര്യന്തം ഏറനാട്ടിൽ ചെകം എടുത്തു പാ
ൎക്കയും ചെയ്തു. "ഈ ഭാഗത്ത് ഇനി പടയില്ല എന്നു കണ്ടാറെ,
നൂനോ താനും മറ്റും പല വീരന്മാരും ബദ്ധപ്പെട്ടു കണ്ണനൂരിലേക്ക്
യാത്രയായി കൊങ്കണയുദ്ധത്തിന്നായി അൾബുകെൎക്ക അനുസരിച്ചു
പുറപ്പെടുകയും ചെയ്തു. (ഒക്തൊമ്പ്ര.)

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/184&oldid=199407" എന്ന താളിൽനിന്ന് ശേഖരിച്ചത്