താൾ:33A11414.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

പ്പൊൾ
അൾമൈദ പടക്ക് ഒരുങ്ങി പായി വിരിച്ചു ഏഴു മലയോളം
ചില കപ്പലൊടു എത്തി ഒരു വെടി വെച്ചശേഷം ഇതു പൊൎത്തുഗൽ
കപ്പൽ അല്ലൊ അൾബുകെൎക്ക് എന്ന മഹാ കപ്പിത്താനത്രെ എന്നു
കേട്ടു അവരോട് ഒക്കത്തക്ക കണ്ണനൂരിൽ ഓടി കരക്ക ഇറങ്ങുകയും
ചെയ്തു. ഘോഷം ഒന്നും ഇല്ലായ്കയാൽ അൾബുകെൎക്ക വിഷാദിച്ചു
"നിങ്ങൾ രാജ്യാധികാരിയെ ഇവ്വണ്ണം തന്നെ കൈക്കൊള്ളുന്നുവൊ"
എന്നു ചോദിച്ചാറെ, "വെണ്ടതില്ല, ഇപ്പൊൾ ഭക്ഷണത്തിന്നിരിക്കാ
വു" എന്നു അൾമൈദ പറഞ്ഞു രാജ്യാധികാരികൾ ഇരുവരും ബ്രീ
തൊവിന്റെ വീട്ടിൽ ചെന്നു അത്താഴം കഴിക്കയും ചെയ്തു. രാജകല്പന
പ്രകാരം നിങ്ങൾക്ക സൎവ്വാധികാരത്തെ എന്നിൽ സമൎപ്പിപ്പൻ നല്ല
ദിവസം ഏതു എന്നു ചോദിച്ചതിന്നു അൾമൈദ നീരസപ്പെട്ടു "ഇന്ന
ദിവസം എന്നു പറവാനില്ല, ഈ വൎഷം തന്നെ നല്ലതു താമൂതിരി
യുടെ തുണക്കായി മിസ്രീരൂമികളും വരുവാറുണ്ടു ഇപ്പൊൾ രാജ്യര
ക്ഷക്ക ശീലമുള്ള വീരനെ കൊണ്ടു തന്നെ ആവശ്യം" എന്നു കേട്ടാറെ,
"എങ്കിലൊ രാജകല്പനകൊണ്ടു എന്തു" എന്നു അൾബുകെൎക്കും
"ആയ്ത ഇപ്പൊൾ പറ്റുന്നില്ല എന്ന അൾമൈദയും ചൊല്ലി" വാദി
ച്ചു. അതിന്റെ കാരണം പറയാം: അൾബുകെൎക്കിൽ അസൂയ ഭവിച്ചു
ദ്രോഹം വിചാരിച്ച പല കപ്പിത്താന്മാരും ഉണ്ടു; അവർ വാക്കിനാ
ലും കത്തിനാലും ഏഷണിയറിയിച്ചു "അവൻ ഭ്രാന്തൻ അവനെ
വിശ്വസിക്കരുത വകതിരിയാതെ എന്തെങ്കിലും ചെയ്വാൻ തുനി
യും" എന്നുള്ള ദുഷ്കീൎത്തിയെ പരത്തി അൾമൈദയെയും ബ്രീതൊവെ
യും വിശേഷാൽ വശീകരിച്ചുകൊണ്ടിരുന്നു. അനന്തരം അൾബുകെ
ൎക്ക് "ഞാൻ എങ്ങിനെ എങ്കിലും കൂടി ചെന്നു പടയുടെ ഒരു ഭാഗ
ത്തെ നടത്തട്ടെ" എന്നു പറഞ്ഞാറെ, "വേണ്ടാ നിങ്ങൾ വളരെ
പ്രയത്നം കഴിച്ചു കഷ്ടിച്ചുവല്ലൊ, ഇപ്പൊൾ തളൎച്ചമാറുവാൻ കൊച്ചി
യിൽ സ്വസ്ഥനായി പാൎക്ക" എന്ന അൾമൈദ കല്പിച്ചു അൾബുകെ
ൎക്കിന്റെ കപ്പലുകളെയും സ്വന്തത്തോടു ചേൎത്തുകൊണ്ടു മറ്റൊന്നും
കൂട്ടാക്കാതെ, ശത്രുക്കളെ അന്വെഷിപ്പാൻ കണ്ണനൂരിൽനിന്നു ഓടുക
യും ചെയ്തു. (1508 ദിശമ്പ്ര. 12ാം ൹).

39. അൾമൈദ ദ്വീപിൻ തൂക്കിൽ
നിന്ന മിസ്രരൂമിബലങ്ങളെ നിഗ്രഹിച്ചത

"ഹൊന്നാവരിലെ തിമ്മൊയ ഭട്ടക്കള രാജാവുമായി പട കൂട്ടു
ന്നു" എന്നു കേട്ടിട്ടു അൾമൈദ മുമ്പിൽ ഭട്ടക്കളയെ അടക്കുവാൻ വി
ചാരിച്ചു പിന്നെ ഇരുവരും നിരന്നപ്രകാരം കേട്ടു ഹൊന്നാവരിൽ
ഓടി അതിൽ കണ്ട കോഴിക്കോട്ടുപടവുകളെ ചുട്ടു അഞ്ചു ദ്വീപിൽ
നിന്നും നല്ല വെള്ളം കരേറ്റി ഗോവയിൽ വാഴുന്ന സബായെ മുമ്പെ
ശിക്ഷിപ്പാൻ നിശ്ചയിച്ചു. ദാബൂൽ ഊർ സബായുടെ സ്വാധീന
ത്തിൽ ആകകൊണ്ടു "ഗോവയുടെ നേരെ തന്നെ അല്ല, ദാബൂലെ
കൊള്ളെ പോകെണം" എന്നു വെച്ചു ഓടി 6000 ചെകവരുള്ള കോട്ട

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/174&oldid=199397" എന്ന താളിൽനിന്ന് ശേഖരിച്ചത്