താൾ:33A11414.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

പിറ്റെന്നാളുണ്ടായ പടയിൽ മയിമാമ പാമരത്തട്ടിൽനിന്നു
നമസ്കാരം ചെയ്യുന്നേരം ഒർ ഉണ്ടകൊണ്ടു മരിച്ചു; അവന്നു പിന്നെ
ത്തെതിൽ കവറും നിത്യവിളക്കും സ്ഥാപിച്ചിരിക്കുന്നു. വൈകുന്നേ
രത്തു ദ്വീപിൽനിന്നുള്ള രൂമിക്കപ്പലും മിസ്രക്കാരുടെ തുണക്കായി വ
ന്നു കൂടി. അപ്പൊൾ, അൾമൈദയും കൂട "ഇവരുടെ നേരെ നില്പാൻ
കഴികയില്ല" എന്നു കണ്ടു രാത്രിയിൽ പുറപ്പെട്ടു പോയനേരം കപ്പൽ
മീൻപിടിക്കാർ പുഴയിൽ തറച്ച കുറ്റികളിൽ തടഞ്ഞു കുറയകാലം
ചെന്നപ്പോൾ മണലിൽ ഉറച്ചുപോയി. അവനു കവൂൽ ചെയ്വാ
നൊ തോണിയിൽ കയറി മണ്ടിപ്പോവാനൊ മനസ്സില്ലായ്കയാൽ,
രൂമികളുടെ ഉണ്ടമാരി കൊണ്ടു കപ്പല്ക്കാരോടു കൂട അന്തരിച്ചു. ശേഷം
പറങ്കിക്കപ്പൽ ഇറക്കം നിമിത്തം സഹായിപ്പാൻ പ്രാപ്തിയില്ലാതെ
അഴിമുഖത്തുനിന്നു സങ്കട വർത്തമാനത്തെ കണ്ടശേഷം കൊച്ചിക്ക
ഓടി അച്ഛനെ അറിയിക്കയും ചെയ്തു. ഇനി പൊർത്തുഗലെ ഹിന്തു
ക്കടലിൽനിന്നു നീക്കുവാൻ സമയം ആയി എന്നുള്ള ശ്രുതി സകല
തീരങ്ങളിലും പരന്നു മയിമാമ, മീർഹുസെൻ രൂമിമലക്കയാജ് എ
ന്ന 3 പേർക്കും കവിപ്രസിദ്ധി വരികയും ചെയ്തു.

38. അൾ്മൈദ പക വീളുവാൻ
വട്ടം കൂട്ടിയതു

1508 നവമ്പ്ര. അൾമൈദ കൊച്ചിക്ക് വന്നു വേണാട്ടു മന്ത്രി
കളെ കണ്ടു "കൊല്ലത്തിലെ പാണ്ടിശാലക്ക് നാശം വന്നതു
വേണാട്ടടികൾക്ക് സങ്കടം തന്നെ. ഇനി പടവേണ്ടാ; ഞങ്ങൾ 300
ബഹാർ മുളകു തന്നെച്ചാൽ, നിരന്നു വരികയില്ലയൊ എന്നവർ
ബോധിപ്പിച്ചത് കേട്ടാറെ, പോരാ പൊന്തമ്പുരാന 2 ചൊ
ല്ക്കൊണ്ട മാണിക്യം ഉണ്ടല്ലൊ, അവ ഞാൻ മടങ്ങിപ്പോയാൽ മാനു
വെൽ രാജാവിന്നു തിരുമുല്ക്കാഴ്ച വെക്കട്ടെ" എന്നു പറഞ്ഞപ്പൊൾ,
അവർ "കല്പനയില്ല" എന്നു ചൊല്ലി പുറപ്പെട്ടുപോയി ഉടനെ
മകന്റെ മരണവൃത്താന്തം അറിയിക്കുന്ന ദൂതനും വന്നു. അൾമൈദ
അതു കേട്ടാറെ, മുറിയെ പൂട്ടി 3 ദിവസം ആരെയും കാണാതെ
ദുഃഖിച്ചു പാൎത്തു പിന്നെ ചങ്ങാതിയുടെ ചൊൽ കേട്ടു തന്റെ അതി
ഖേദത്തെ മറച്ചു പരിഭവം വീളുവാൻ ശ്രമിക്കയും ചെയ്തു. പിന്നെ
പെരിമ്പടപ്പും വന്നു അവനെ കണ്ടു "പുത്രൻ പോയതിനെ കൊണ്ടു
ദുഃഖിക്കേണ്ട, നാം എല്ലാവരും അവന്നൊത്തവണ്ണംമാനം രക്ഷിച്ചു
കൊൾകെ വേണ്ടു" എന്ന ആശ്വാസവാക്കു പറഞ്ഞു നായന്മാരിൽ
ഉത്തമന്മാർ 400 പേരെ തെരിഞ്ഞു കടൽ യുദ്ധത്തിന്നായി അൾമൈ
ദെക്ക് ഏല്പിച്ചു കൊടുക്കയും ചെയ്തു. അവരെ കൂടാതെ 1300 വെള്ള
ക്കാരെ ചേൎത്തു പടകുകളിൽ കരേറ്റി (നവെമ്പ്ര 25ാം൹) കണ്ണനൂ
രിൽ ഓടി ബ്രീതൊവോടു കാര്യവിചാരം തുടങ്ങുകയും ചെയ്തു. പി
ന്നെ ദിശമ്പ്ര. 5 ൹ "അതാരൂമി വരുന്നു" എന്ന കേൾവി പരന്ന

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/173&oldid=199396" എന്ന താളിൽനിന്ന് ശേഖരിച്ചത്