താൾ:33A11414.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

തിന്നിടയിൽ മമ്മാലിയെ കൊണ്ടു താമൂതിരിയെ അറിയിച്ചു 24
വലിയ തോക്കു കോഴിക്കോട്ടുനിന്ന വരുത്തുകയും ചെയ്തു. അതല്ലാ
തെ അവൻ കോട്ടയും നഗരവും വേർ പിരിക്കേണ്ടതിന്നു ഒരു വാടി
യെ കിളപ്പിച്ചു നായന്മാരെ 40,000 ത്തോളം ചേൎക്കയും ചെയ്തു.
അവന്റെ മരുമകൻ സ്വകാര്യമായി പൊൎത്തുഗലെ ആശ്രയിച്ചു
കൊണ്ടു ബ്രീതൊവെ ബൊധിപ്പിക്കയാൽ അവൻ രാജാവിന്റെ
അന്തൎഗ്ഗതമെല്ലാം അറിഞ്ഞു രാപ്പകൽ വിടാതെ കോട്ടയെ ഉറപ്പിക്ക
യും ചെയ്തു. അപ്പോൾ ഒരു ദിവസം രാവിലെ നായന്മാർ വാദ്യ
ഘോഷത്തൊടും ബാണം പൂവെടി മുതലായതു മുന്നിട്ടു 12 നിരയാ
യും നിരതോറും 2000 ആളായും നടന്നുകൊണ്ടു പട വെട്ടി തുടങ്ങി.
ചാട്ടത്തിന്നും മറിച്ചലിന്നും ഒട്ടും കുറവില്ല, മതിലിന്മേൽ കയറു
വാൻ സംഗതി വന്നില്ല താനും. പറങ്കിവെടി കൊണ്ടു പലരും
മരിച്ചു; മലയാളതോക്കുകാൎക്ക ശീലവും അനുഭവവും കണ്ടതും ഇല്ല.
കോട്ടയിലുള്ളവർ 200 ആൾ. മഴക്കാലത്തേക്ക അരിയും തേങ്ങയും
ചക്കരയും ഉണ്ടു; വെള്ളത്തിന്നായിട്ടു ആഴ്ചവട്ടം തോറും രണ്ടുകുറി
പുറപ്പെട്ടു ഒരു അമ്പേറു ദൂരത്തു ചെന്നു കിണറ്റിൽനിന്ന വെള്ളം
കോരെണ്ടി വന്നു. ആ ദിവസങ്ങളിൽ വാൾ കൊണ്ടത്രെ വഴിയെ
സാദ്ധ്യമാക്കും; പലരും മുറി ഏറ്റാറെ ഫെൎന്നന്ത എന്ന ശില്പി
കോട്ടയിൽനിന്ന കുഴിച്ചു തുരന്ന ഓകു പടച്ചു കിണറ്റിന്റെ വെ
ള്ളത്തെ കോട്ടയുടെ അകത്തു വരുത്തി. ശത്രുക്കൾ അതു കാണാതെ
ഇരിപ്പാൻ പറങ്കികൾ പൊരുതു ചെന്നു കിണറ്റിനെ മണ്ണിട്ടു തൂൎക്ക
യും ചെയ്തു. പിന്നെ താമൂതിരി 20,000 നായന്മാരെ തുണക്കയച്ച
പ്പൊൾ കോട്ടയിൽ നിന്ന പുറപ്പെടുവാൻ നന്നെ പരാധീനമായി.
അതിന്റെ സൂക്ഷ്മം അറിയേണ്ടതിന്ന പറങ്കികൾ താമൂതിരിയുടെ
ഒരു പണിക്കാരെ കണിവെച്ചു പിടിച്ചു വസ്തുതഗ്രഹിക്കയും ചെയ്തു.
പിന്നെ ഉണ്ട കൊള്ളരുതെന്നു വെച്ചു മാപ്പിള്ളമാർ വലിയ പരു
ത്തിക്കെട്ടു കൊണ്ടുവന്നു മറയാക്കി പോരാടുമ്പോൾ നടപ്പുള്ള തോ
ക്കിന്നു ഫലം പോരാതെ വന്നു. അതുകൊണ്ടു എത്രയും വലിയത
ഒന്നു വരുത്തി മതിലിന്മെൽ നിറുത്തി വെടി വെച്ചപ്പൊൾ പരു
ത്തി എല്ലാം പാറി 22 മാപ്പിള്ളമാർ ഒർ ഉണ്ട കൊണ്ടു മരിക്കയും
ചെയ്തു.

അനന്തരം മലയാളികൾ പട കൂടാതെ കോട്ടയെ വളഞ്ഞു
പോരുമ്പോൾ ക്ഷാമം നന്നെ വൎദ്ധിച്ചു പാണ്ടിശാലക്ക് തീ പിടി
ച്ചതിനാൽ ശേഷിപ്പുള്ള അരിയും ഭസ്മമായി. അപ്പോൾ എലി,
പല്ലി, പൂച്ച മുതലായത് തിന്നേണ്ടിവന്നു. വ്യാധികളും ഉണ്ടായി;
ആയതു നാട്ടുകാരറിഞ്ഞു ഒരിക്കൽ 2 പശുക്കളെ കോട്ടവാതിലോളം
തെളിച്ചു പറങ്കികൾ പുറപ്പെട്ടപ്പോൾ രണ്ടിനെയും ആട്ടി അവരെ
ഒരു പതിയിരിപ്പിൽ അകപ്പെടുത്തുവാൻ നോക്കി, വിശപ്പിനാൽ
വീര്യം ഏറിവന്നിട്ടു പറങ്കികൾ പശുക്കളെ പിടിച്ചു താനും ഇപ്ര
കാരം ദുഃഖേന കഴിക്കുമ്പോൾ അവർ നാൾതോറും കന്യാമറിയയോടു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/169&oldid=199392" എന്ന താളിൽനിന്ന് ശേഖരിച്ചത്