താൾ:33A11414.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

[മിസ്രക്കപ്പലുകൾ 1508ാമതിൽ വന്നു 1509 തോറ്റപ്രകാരം പിന്നെ
പറയാം] എങ്കിലും അൾമൈദ അഞ്ചു ദ്വീപിൽ നിന്ന സഹായം വ
രുത്തിയപ്പൊൾ, ഗോവയിൽ വാഴുന്ന സബായിതുരുത്തിയെ കാ
പ്പാൻ ആൾ പോരാ എന്ന് നിരൂപിച്ചു കോട്ട പിടിപ്പാൻ തുൎക്കരെ
അയച്ചു; അവരിൽ പ്രമാണി ഒരു പറങ്കി ആശാരി തന്നെ. അവൻ
മുമ്പെ ചങ്ങലക്കാരനായി പിന്നെ പൊർത്തുഗല്ക്കപ്പലിൽ നിന്ന
ഓടി ഒളിച്ചു അബ്ദുള്ള എന്ന നാമവും തൊപ്പിയും ധരിച്ചവൻ തന്നെ;
അവൻ കൌശലത്തോടെ തുടങ്ങിയ സഹായത്തിന്നു സാദ്ധ്യം വന്നി
ല്ല താനും. പൊൎത്തുഗീസർ ചുരുക്കം എങ്കിലും തടുത്തു പാൎത്തു മഴ
തീൎന്നതിൽ പിന്നെ ലോരഞ്ച അഞ്ചു ദീപിലേക്ക് ഓടി ഈ
പടിഞ്ഞാറെ കടപ്പുറം മുഴുവനും ഭയപ്പെടുത്തി, അമൎക്കയും ചെയ്തു.
എങ്കിലും ബലങ്ങളെ അധികം ചിതറിച്ചു പാൎർപ്പിച്ചാൽ വർഷ
കാലം നിമിത്തം നന്നല്ല; കൊച്ചിയിലും കണ്ണനൂരിലും ഉള്ള കോ
ട്ടകൾ വ്യാപാരരക്ഷക്ക് ആശ്രയസ്ഥാനമായി മതി എന്നും തോ
ന്നുകയാൽ, അഞ്ചുദ്വീപിൽ എടുപ്പിച്ച കോട്ടയെ താൻ ഇടിപ്പിച്ചു
കളഞ്ഞു (1506 സപ്ത.)

എന്നാറെ, ആ 683ാം കൊല്ലത്തിൽ ആദിയിൽ എത്രയും
വിശേഷമായ സൂര്യഗ്രഹണം ഉണ്ടായിട്ടു പകൽ കാലത്തും വാന
മീനുകൾ നന്നായി കാണായി വന്നത കോഴിക്കോട്ട് ജ്യോതിഷ
ക്കാർ വിചാരിച്ചു ഈ കൊല്ലത്തിൽ തന്നെ പൊൎത്തുഗലിന്നു ഗ്രാസം
പിടിക്കും എന്നു ലക്ഷണം പറഞ്ഞു മലയാളത്തിൽ എങ്ങും ശ്രുതി
പ്പെടുത്തുകയും ചെയ്തു. അതുകൂടാതെ മാനുവെൽ രാജാവുമായി
സഖ്യത കഴിച്ച കോലത്തിരി തീപ്പെട്ടപ്പൊൾ, അനന്ത്രവന്മാരിൽ
ഉണ്ടായ വാദത്തെ താമൂതിരി ബ്രാഹ്മണരെ നിയോഗിച്ചും ദ്രവ്യം
കൊടുത്തുംകൊണ്ടു തീൎത്തു തനിക്ക് ബോധിച്ചവനെ വാഴിക്ക
യും ചെയ്തു. ആകയാൽ കോലത്തിരി കുന്നലകോനാതിരിയുടെ
പക്ഷം അത്രെ എന്നു ലോകമുഖേന കേട്ടപ്പൊൾ "സമുദ്രതീരത്തെ
വേണ്ടുംവണ്ണം കാക്കേണം കോലനാട്ടിലും അധികം വിശ്വസിക്കേ
ണ്ടാ; രാപ്പകൽ സൂക്ഷിക്കേണം" എന്നു പൊൎത്തുഗൽ കപ്പല്ക്ക ഒക്കെ
ക്കും കല്പനയായി. എങ്കിലും കോലത്തിരിയല്ല പറങ്കികൾ തന്നെ
അതിക്രമിച്ചു സമാധാനത്തെ തള്ളിക്കളഞ്ഞ പ്രകാരമാവിതു: മുമ്പെ
ത്ത കോലത്തിരിയുടെ മന്ത്രിയായ ചേണിച്ചേരികുറുപ്പു മാനുവെൽ
രാജാവോട് അറവിഭാഷയിൽ ഹൎജ്ജി എഴുതി അപേക്ഷിച്ചത്
(ഹജൂത്ത 909 മുഹറം 6 ൹ ) "നിങ്ങളുടെ കപ്പിത്താന്മാർ നമ്മുടെ
ചെറിയ ദ്വീപുകളുടെ നേരെ ഉപദ്രവം ചെയ്യരുതെ പിന്നെ കാലത്താ
ലെ നാട്ടുപടക്കു 10 എങ്കിലും കണ്ണനൂരിൽനിന്ന ഹൊർമ്മുജിലെ
കുതിരകളെ വാങ്ങുവാനായി ആ ദ്വീപിലൊ ഗുജരാത്തിലെക്കൊ
ചെല്ലേണ്ടതിന്നു കല്പനയാകെണം എന്നത്രെ" ആയ്തിന്നു രാജാവ്
അനുജ്ഞ കൊടുത്താറെയും കപ്പിത്താന്മാർ പല വിധേന നാട്ടുകാരു
ടെ കപ്പലോട്ടത്തെ മുടക്കിക്കൊണ്ടു കോലത്തിരിക്കും ചുങ്കം കുറച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/167&oldid=199390" എന്ന താളിൽനിന്ന് ശേഖരിച്ചത്