താൾ:33A11414.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

യഹൂദന്മാർ തങ്ങളുടെ ജന്മഭൂമിയെ വിട്ടു അടുക്കെയുള്ള ഊരുകളിൽ
പോയി പാർത്തു യരുശലേം നഗരനാശം പോലെ ഈ കലാപം
എന്ന് മുറയിട്ടു വല്ലവർ കൊടുങ്ങല്ലൂരിൽ വന്നു കൂലിപ്പണി ചെയ്താ
ലും അവിടെനിന്ന ഊൺ കഴിക്കാതെ പുഴയുടെ അക്കര പോയി
തന്നെ ഉണ്ണും; മരിച്ചാൽ അഞ്ചുവണ്ണം എന്ന ജന്മഭൂമിയിൽനിന്ന ഒരു
പിടി മണ്ണ എങ്കിലും കുഴിയിൽ ഇട്ടു വേണം മൂടുവാൻ എന്നു കേട്ടി
രിക്കുന്നു.

താമൂതിരിയുടെ കപ്പലിന്നും പടക്കും അപജയം വന്നതു കേട്ട
ഉടനെ താന്നൂരിലെ വെട്ടത്തകോയിൽ തക്കം വിചാരിച്ചു "നാടും
ആളും കച്ചവടവും ഒക്കെയും കോഴിക്കോട്ട താമൂതിരിയുടെ കൈവശ
ത്തിൽ ആയിപ്പോയി, കഷ്ടം, ഇപ്പൊൾ പൊന്നാനി അഴിമുഖത്തെയും
സ്വാധീനത്തിൽ ആക്കി എന്നെ പിഴുക്കുവാൻ നോക്കുന്നു എന്നു നി
നച്ചു സങ്കടപ്പെട്ടു കൊടുങ്ങല്ലൂരിൽനിന്ന് ഒഴിച്ചു പോകുന്ന നായന്മാ
രെ വിരോധിച്ചു പട വെട്ടി ജയിച്ചു പറങ്കികളൊടു തുണയാകുവാൻ
അപേക്ഷിക്കയും ചെയ്തു. അതിന്നായി റഫയെൽ എന്ന കപ്പിത്താൻ
40 ആളോടും കൂട അവനെ സഹായിപ്പാൻ താനൂരിൽ വന്നു. രാജാവി
ന്നു സഹായം കിട്ടിയ ദിവസത്ത് എത്തുകയാൽ "വന്നതു നല്ലതു
തന്നെ എങ്കിലും ഇപ്പൊൾ പോക, താമൂതിരിയെ ജയിപ്പാൻ ഞാൻ
തന്നെ മതി" എന്നു ഗൎവ്വിച്ചു വിട്ടയക്കുകയും ചെയ്തു. പിന്നെ യുദ്ധ
ഭയം അധികമായപ്പൊൾ അവൻ പറങ്കികൾക്ക കാഴ്ചയും കപ്പവും
അയച്ചു ക്ഷമ ചോദിക്കയും ചെയ്തു.

26. സുവറസും പശെകും
മടങ്ങി പോയതു.

പറങ്കികൾ പശെകു ചേൎത്ത ചരക്കുകളെ ഒക്കയും കയറ്റിയ
തിന്റെ ശേഷം പട്ടണരക്ഷക്കു മതിയായ ബലത്തെ പാർപ്പിച്ചു
പിന്നെ യാത്രക്ക് ഒരുമ്പെട്ടു; പശെകു പെരിമ്പടപ്പെ ചെന്നു കണ്ട
പ്പോൾ, രാജാവിന്റെ ഭാവം പകൎന്നു "നിങ്ങൾക്ക ഞാൻ എന്തു
തരെണം, എന്റെ ദാരിദ്ര്യം അറിയുന്നുവല്ലോ ഞാൻ പൊർത്തുഗലി
ന്റെ ചോറു തന്നെ ഉണ്ണുന്നു, മനസ്സിൽ ഒർ ആഗ്രഹമെ ഉള്ളു. നിങ്ങൾ
ഇവിടെ പാൎക്കെണം എന്നുതന്നെ; എങ്കിലും കപ്പിത്താന്റെ ഗാം
ഭീര്യം നിമിത്തം ചോദിപ്പാൻ മടിക്കുന്നു" എന്നു കേട്ടാറെ, പശെകു
മന്ദഹാസം പൂണ്ടു വിചാരം അരുതെ നിങ്ങളുടെ സ്നേഹം എനിക്കു
മതി, ഞാൻ മടങ്ങി വരും അപ്പൊൾ നിങ്ങൾക്ക ഐശ്വര്യം വർദ്ധി
ച്ച പ്രകാരം കാണുമല്ലൊ" എന്നു ചൊല്ലി ആശ്വാസവും ബുദ്ധിയും
ഏകി പോവാറായപ്പൊൾ തമ്പുരാൻ പൊർത്തുഗൽ രാജാവിന്ന പ
ശെകിന്റെ വൃത്തികളെല്ലാം വിസ്തരിച്ചെഴുതിയ കത്തും കൊടുത്തു;
അതു കൂടാതെ, ഒരു ചെമ്പലിശയും എഴുത്തും നല്കി. അതിന്റെ വി
വരം ആവിത: കേരള ഉണ്ണിരാമൻ "കോയിൽ തിരുമുമ്പാടു കൊച്ചി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/155&oldid=199378" എന്ന താളിൽനിന്ന് ശേഖരിച്ചത്