താൾ:33A11414.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

വന്നു രാജാവും പറങ്കികളും ഒരുമിച്ചു കൊടുങ്ങല്ലൂർ എന്ന മഹാ ദേ
വർപട്ടണത്തെ ആക്രമിപ്പാൻ നിശ്ചയിച്ചു. അവിടെ പടിഞ്ഞാറ്റെ
ടം എന്ന ക്ഷത്രിയസ്വരൂപം വാഴുന്നു, അന്നുള്ളവർ താമൂതിരിയുടെ
മെൽകോയ്മ അനുസരിച്ചു പാൎത്തവർ ആയിരുന്നു. നഗരം മുമ്പെ
പെരുമാളുടെ രാജധാനിയാകകൊണ്ട എത്രയും വലുതും ദ്രവ്യസമ്പൂർ
ണ്ണവും പ്രസിദ്ധി ഏറിയതുമായിരുന്നു. പണ്ടുതന്നെ യഹൂദന്മാർ അ
വിടെ വന്നു കുടിയേറി യോസെഫ റപ്പാൻ എന്ന അവരുടെ തലവന്നു
അഞ്ചുവണ്ണം എന്ന ദേശവും ജന്മിഭോഗവും ചുങ്കം വിട്ടുള്ള വ്യാപാര
വും പെരുമാൾ കല്പനയാൽ കിട്ടുകയും ചെയ്തു. അപ്രകാരം തന്നെ
നസ്രാണികളാകുന്ന സുറിയാണികളും പാർസിക്രിസ്ത്യാനവകക്കാരാ
യ മണിഗ്രാമക്കാരും മുസല്മാനരും മറ്റും നിറഞ്ഞു വന്നപ്പൊൾ,
വിലാത്തിയിലെ കച്ചവടസ്ഥലങ്ങളിൽ നടക്കുന്നതു പോലെ കൊ
ടുങ്ങല്ലൂരിലും സ്വതന്ത്രവ്യവസ്ഥ ഉണ്ടായിവന്നു. അത എങ്ങിനെ
എന്നാൽ; വെവ്വെറു വകക്കാർ താന്താങ്ങൾക്കു ബോധിച്ച പ്രകാരം
അവരോധികളെ തെരിഞ്ഞെടുത്തു ആയവർ കൂടി വിചാരിച്ചു ചെ
ട്ടികൾ, യെഹൂദർ, ക്രിസ്ത്യാനർ, മുസല്മാനർ ഇങ്ങിനെ കുടി ചേ
ൎന്ന ചെരികൾ നാലിൽനിന്നും 4 അധികാരികളെ കണ്ടു നിശ്ചയി
ച്ചു കാര്യാദികളെ നടത്തിക്കയും ചെയ്യും; കോഴിക്കോട്ടു ചോനകരു
ടെ സഹായത്താൽ, കച്ചവടത്തിനു മികച്ച സ്ഥാനമായി വന്നശേ
ഷം കൊടുങ്ങല്ലൂരിന്റെ മഹത്വം മാഞ്ഞുപോയി; തിരുവഞ്ചിക്കുള
ത്ത് അഴിമുഖം ക്രമത്താലെ നേണു ആഴം കുറകയും ചെയ്തു.

അന്നു താമൂതിരിയുടെ കപ്പൽപ്രമാണിയായ മയിമാനി 80
പടകുകളോടുകൂട കൊടുങ്ങല്ലൂർ പുഴയിൽ പാൎത്തു നമ്പിയാതിരിസൈ
ന്യങ്ങളോടു കൂടെ പള്ളിപ്പുറത്തു കടവു കടപ്പാൻ ഒരുങ്ങി ഇരുന്നു. അ
തുകൊണ്ടു സുവറസും പശെകും പറങ്കികളെ അനേകം പടകുകളിൽ
ആക്കി രാത്രികാലത്തു പതുക്കെ ഓടി പള്ളിപ്പുറം വഴിയായി കൊ
ടുങ്ങല്ലൂരിലേക്ക് ചെന്നു ആരും വിചാരിയാതെ നേരത്തു പട തുട
ങ്ങുകയും ചെയ്തു. കപ്പൽ പ്രമാണി ശൂരന്മാരായ രണ്ടു പുത്രന്മാരോടു
കൂടെ പൊരുതു മരിച്ചു, പടകുകൾ ചിതറിപോകാത്തത ഒക്കയും
ചുട്ടു പോയി. നായന്മാർ വീടുകളിൽ കയറി വേലും അമ്പും പ്രയോ
ഗിച്ചു ചെറുത്തു നില്ക്കകൊണ്ടു പൊൎത്തുഗീസർ അങ്ങാടിക്കും തീ കൊ
ടുത്തു. അന്നു രാത്രിയിൽ ഉണ്ടായ സങ്കടം പറഞ്ഞുകൂടാ. നസ്രാണികൾ
വീടുകളിൽനിന്ന് ഓടിവന്നു "ഈശൊ മശീഹ നാമത്തെ വിളിച്ചു
പ്രാണങ്ങളെയും കുഞ്ഞികുട്ടികളെയും പള്ളികളെയും രക്ഷിക്കേണ
മെ! കബ്രാലും ഗാമയും ഞങ്ങൾക്ക് അഭയം തന്നുവല്ലൊ" എന്നി
ങ്ങിനെ വളരെ മുറയിട്ടപ്പോൾ പറങ്കികൾ നായന്മാരെ പട്ടണത്തിൽ
നിന്ന ഓടിച്ച ഉടനെ സുറിയാണികളുടെ അങ്ങാടിയെയും പള്ളിക
ളെയും തീകെടുത്തു രക്ഷിപ്പാൻ നോക്കി മാപ്പിള്ളമാൎക്കും യഹൂദന്മാർ
ക്കുമുള്ള വസ്തുക്കളെ ഒക്കയും കുത്തി കവർന്നു എടുത്തു മഹാഘോഷ
ത്തോടും കൂടെ കൊച്ചിയിൽ മടങ്ങിപോകയും ചെയ്തു. അന്നുമുതൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/154&oldid=199377" എന്ന താളിൽനിന്ന് ശേഖരിച്ചത്