താൾ:33A11414.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

ചെന്നു. കൊല്ലത്തിലെ വൎത്തമാനം കേട്ടാറെ, കടലിന്റെ മോത വി
ചാരിയാതെ കൎക്കടകമാസത്തിൽ തന്നെ കൊല്ലത്തേക്ക് ഓടി മാപ്പി
ള്ളമാരുടെ മത്സരങ്ങളെ അടക്കി, പൊർത്തുഗലിൽനിന്ന വരേണ്ടുന്ന
കപ്പലിന്നായി ചരക്കുകളെ സമ്പാദിച്ചു, ചില കോഴിക്കോട്ട പടകു
കളെ പിടച്ചു കടപ്പുറത്ത് ഒക്കെയും തന്റെ കല്പന നടത്തുകയും ചെയ്തു.
കൊല്ലത്തെ കലഹത്തിൽ ഒരു പറങ്കി മരിച്ചതല്ലാതെ കൊച്ചിയി
ലെ വമ്പടയിൽ എത്ര മുറി ഏറ്റിട്ടും പറങ്കികൾ ആരും മരിക്കാതെ
ഇരുന്നത് വിചാരിച്ച എല്ലാവർക്കും വലിയ ആശ്ചര്യം ഉണ്ടായി.
പശെകു "മഹാ ക്ഷുദ്രക്കാരൻ" എന്നും "അവനോടു മാനുഷന്മാൎക്കു
ഒരുപാടില്ല" എന്നും ഉള്ള ശ്രുതി എങ്ങും പരക്കയും ചെയ്തു.

25. സുവറസ് കപ്പിത്താന്റെ വരവു.

1504 മഴക്കാലം തീൎന്നപ്പോൾ, സുവറസ് കപ്പിത്താൻ 12 കപ്പ
ലോടും കൂട പൊർത്തുഗലിൽനിന്നു വന്നു (സപ്തമ്പർ 1 ൹) കണ്ണനൂർ
കരക്ക ഇറങ്ങുകയും ചെയ്തു. ഉടനെ കോലത്തിരി 3 ആനയോടും 5000
നായന്മാരോടും കൂട സ്രാമ്പിലെക്ക് എഴുന്നെള്ളി കപ്പിത്താനെ കണ്ടു
സമ്മാനങ്ങളെ വാങ്ങികൊടുക്കയും ചെയ്തു. അതല്ലാതെ, കോഴിക്കോ
ട്ടിലുള്ള പൊർത്തുഗീസർ ഒരു കത്തെഴുതി ഒരു ബാല്യക്കാരന്റെ കൈ
ക്കൽ കൊടുത്തയച്ചതു വന്നെത്തി "താമൂതിരിക്ക് ഞങ്ങളെ വിടുവി
ച്ചു കൊടുപ്പാൻ മനസ്സായിരിക്കുന്നു, നിങ്ങൾ പടസമർപ്പിച്ചു സന്ധി
ചെയ്താൽ ഞങ്ങളെ ഉടനെ വിട്ടയക്കും" എന്നത വായിച്ചപ്പോൾ സു
വറസ് കപ്പലേറി (7ാം ൹) ശനിയാഴ്ച കോഴിക്കോട്ട തൂക്കിൽ ചെ
ന്നെത്തി. അധികാരികൾ ഭയപ്പെട്ടു പഴം മുതലായ കാഴ്ചകൾ അ
യച്ചതു വാങ്ങാതെ, വെള്ളക്കാരെ എല്ലാം തനിക്ക് അയച്ചു തരേ
ണം എന്നു ചോദിച്ചു. അനന്തരം കോയപ്പക്കി രണ്ടു പറങ്കികളോടു
കൂട കപ്പലിൽ വന്നു കപ്പിത്താനെ കണ്ടു താമൂതിരിക്ക ഇണക്കം ചെ
യ്വാൻ നല്ല മനസ്സുള്ള പ്രകാരം നിശ്ചയം വരുത്തി; അപ്പോൾ സു
വറസ് ഗർവ്വിച്ചു "പറങ്കികളെ ഏല്പിച്ചാൽ പോരാ ദ്രോഹികളായ
രണ്ട ഇതല്യക്കാരെയും കൂടെ ഏല്പിക്കെണം" എന്നു ചോദിച്ചു. താ
മൂതിരി അതു മാനക്കുറവല്ലി എന്ന് വെച്ചു സമ്മതിക്കാതെ പറ
ങ്കികൾ ആരും ഓടി പൊകരുത എന്നു കല്പിച്ചു എല്ലാവരെയും തട
വിൽ ആക്കിച്ചു. സുവറസ് അവരുടെ സൌഖ്യം വിചാരിയാതെ
പിന്നെയും ഒന്നു രണ്ടു ദിവസം പട്ടണത്തിന്നു നേര വെടിവെച്ചു നാ
ശങ്ങളെ ചെയ്തു പുറപ്പെട്ടു ഓടി (14 സപ്ത.) കൊച്ചിയിൽ ഇറങ്ങുകയും
ചെയ്തു. ആയതു കേട്ടാറെ, പെരിമ്പടപ്പു താമസം കൂടാതെ എഴുന്നെ
ള്ളി കപ്പിത്താനെ കണ്ടു ആശ്ലേഷിച്ചു പശെകു ചെയ്ത സുകൃതങ്ങൾ
എല്ലാം അറിയിച്ചു പൊർത്തുഗൽ രാജാവിന്റെ സമ്മാനങ്ങളെ വാ
ങ്ങി കണ്ണീർവാർത്തു സ്തുതിക്കയും ചെയ്തു.

അക്തൊബർ മാസത്തിൽ പശെകു കൊല്ലത്തു നിന്ന മടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/153&oldid=199376" എന്ന താളിൽനിന്ന് ശേഖരിച്ചത്