താൾ:33A11414.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

ഞങ്ങൾ ചെയ്ത കൎമ്മങ്ങളാൽ അത എല്ലാം മാറി ഞായറാഴ്ച ജയത്തി
ന്ന ശുഭദിവസം ആകുന്നു നിശ്ചയം" എന്നു അവർ ബോധിപ്പിച്ചു.
ഇതു പെസഹാപെരുനാളാകകൊണ്ടു പൊർത്തുഗീസരും നല്ലനാൾ
എന്നു വിചാരിച്ചു പാൎത്തു. ആ ഞായറാഴ്ചയിൽ തന്നെ (മാൎച്ച 25)
തകൎത്ത പട ഉണ്ടായി പുഴ എല്ലാം രക്തമായി തീൎന്നു കടവു കടപ്പാൻ
കഴിവു വന്നതും ഇല്ല. പാതി പടകുകൾ കൊച്ചിക്കോട്ടയെ പിടി
ക്കേണ്ടതിന്ന രാത്രികാലത്തെ തേക്കോട്ട തിരിഞ്ഞ ഓടിയാറെ, പശെ
കു ഉപായമറിഞ്ഞു ഉടനെ വഴിയെ ചെന്നു കൊച്ചിക്കോട്ട അരികിൽ
അവരോട എത്തി വെടിവെച്ചു ഛിന്നഭിന്നമാക്കുകയും ചെയ്തു.

ചൊവ്വാഴ്ചയിൽ മൂന്നാമതും വലിയ പോർ ഉണ്ടായാറെ, ഇത
ല്യക്കാർ ഇരുവരും ഓരൊരൊ കൌശലം പ്രയോഗിച്ചിട്ടും ജയം
വന്നില്ല. ഉച്ചതിരിഞ്ഞിട്ടു 2 നാഴികയായാറെ, താമൂതിരി ആവതി
ല്ല എന്നു കണ്ടു "നായന്മാർ മടങ്ങിവരേണം എന്നു കല്പിച്ചു"
ആയവർ "ബ്രാഹ്മണരുടെ കൎമ്മവും ജ്യോതിഷവും എല്ലാം മായ"
എന്നു ദുഷിച്ചും ശപിച്ചും പറഞ്ഞു പിൻവാങ്ങി നില്ക്കയും ചെയ്തു.
കൊച്ചിക്കാർ മൂന്നു ജയങ്ങൾ നിമിത്തം വളരെ പ്രസാദിച്ചു രാജാവും
ഓരൊരൊ ഉത്സവം ഘോഷിപ്പിക്കയാൽ മാപ്പിള്ളമാർ ഏറ്റവും
ക്രുദ്ധിച്ചു കൊല്ലത്തും കണ്ണനൂരിലും ഉള്ളവൎക്ക എഴുത്തയച്ചു "പൊ
ർത്തുഗീസർ അശേഷം തൊറ്റും പട്ടും പോയി; താമൂതിരി വരുവാറാ
യി" എന്നു അറിയിച്ചു. അതുകൊണ്ടു ആ രണ്ടു സ്ഥലങ്ങളിലും ചോ
നകർ മത്സരിച്ച, കാണുന്ന വെള്ളക്കാരെ കൊല്ലുവാൻ തുടങ്ങിയാറെ,
ചെട്ടികൾക്ക് വന്ന എഴുത്തിനാൽ താമൂതിരി തോറ്റു എന്ന എല്ലാട
വും പ്രസിദ്ധമായി മാപ്പിളളമാർ നാണിച്ചു ഒതുങ്ങി പാർത്തു. പൊ
ൎത്തുഗീസരിൽ ഒരുവന്നു മാത്രം കൊല്ലത്തങ്ങാടിയിൽ തന്നെ അപാ
യം വന്നതെ ഉള്ളു. പെരിമ്പടപ്പിന്റെ അയൽവക്കത്തുള്ള ഇടവകക്കാ
രും കമ്മന്മാരും ഈ അവസ്ഥ ഒക്കെയും വിചാരിച്ചാറെ താമൂതിരി
പ്രമാണം അല്ല എന്നു തോന്നി. അവരിൽ മങ്ങാട്ടുമൂത്തകൈമ്മൾ
ഉണ്ടു. അവൻ വൈപ്പിൽ വെച്ചു ഉദാസീനനായി പാൎത്തവൻ തന്നെ.
അവൻ ഉടനെ രാജാവെ ചെന്നു കണ്ടു "അല്പം ക്ഷാമം വന്നപ്രകാ
രവും കേട്ടിരിക്കുന്നു എന്നാൽ കഴിയുന്നെടത്തോളം ഞാൻ കൊണ്ടുവ
ന്നിരിക്കുന്നു" എന്നു പറഞ്ഞു നെല്ലും മറ്റും പല സാധനങ്ങളെയും
തിരുമുമ്പിൽ കൊണ്ട വെക്കുകയും ചെയ്തു. നമ്പിയാതിരി "ഇ
പ്പൊൾ സന്ധിച്ചു മഴക്കാലത്തിന്മുമ്പെ മടങ്ങി പൊകെണം" എന്ന
താമൂതിരിയൊടു മന്ത്രിച്ചു മറ്റും പല സ്നേഹിതന്മാരും "യുദ്ധം സമർ
പ്പിക്കേണം" എന്നു നയം പറഞ്ഞു ഇടപ്പള്ളി പ്രഭുവൊ വിരോധി
ച്ചു മാപ്പിള്ളമാരും "ഇനി ചിലത് പരീക്ഷിക്കേണം" എന്നു ചൊ
ല്ലി സമ്മതം വരുത്തി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/150&oldid=199373" എന്ന താളിൽനിന്ന് ശേഖരിച്ചത്