താൾ:33A11414.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

കണ്ടന്നമ്പിടി എന്നും കുക്കുടരാജാവെന്നും പൊർത്തുഗീസ്സ പുസ്തകങ്ങ
ളിൽ എഴുതി കാണുന്നുണ്ടു. ആർ എന്നു നിശ്ചയം ഇല്ല. 3, കോട്ടയക
ത്തു രാജാവ് 18000 നായർ (പുറനാട്ടുകരതമ്പുരാൻ) 4, പൊന്നാനി
ക്കും കൊടുങ്ങല്ലൂരിന്നും നടുവിലെ നാടുവാഴുന്ന കുറിവക്കോയിൽ 3000
നായർ ഈ പേരിന്നും നിശ്ചയം പോരാ; കുടിവ ഗുരുവായി എന്നും
മറ്റും ശബ്ദങ്ങൾ കൊള്ളുമായിരിക്കും ഇങ്ങിനെ നാലു രാജാക്കന്മാർ
നാലു കൊടികളിൻ കീഴിൽ 37,000 ആയുധ പാണികളായ
നായന്മാരെ ചേർത്തുകൊണ്ടു നേരിട്ടു വന്നു ശേഷം 10 ഇടപ്രഭുക്ക
ന്മാരുടെ പേർ കാണുന്നതിപ്രകാരം:

കൊടുങ്ങല്ലൂർ വാഴുന്ന പടിഞ്ഞാറെ എടത്തു കോയിൽ.
ഇടപ്പള്ളി ഇളങ്കോയിൽ നമ്പിയാതിരി.
ചാലിയത്ത വാഴുന്ന പാപ്പുകോയിൽ.
വെങ്ങനാടു നമ്പിയാതിരി.
വന്നലച്ചേരി നമ്പിടി.
വേപ്പൂര വാഴുന്ന പാറപ്പുകോയിൽ.
പരപ്പനങ്ങാടി പാപ്പുകോയിൽ.
മങ്ങാട്ടു നാട്ടുകൈമൾ.

ഇങ്ങിനെ ഉള്ള 20000 ചില്വാനം നായരും മാപ്പിള്ളമാരും
അറവികളും കോഴിക്കോട്ട നമ്പിയാതിരിയുടെ കുടക്കീഴിൽ യുദ്ധ
ത്തിന്നായടുത്തു വന്നു. അതു കൂടാതെ 160 പടകും ഉണ്ടു. അതിൽ ക
രേറിവരുന്നവർ 12000 ആളോളം ആകുന്നു ഇതല്യക്കാർ ഓരോന്നി
ന്നും ഈ രണ്ടു തോക്കുണ്ടാക്കി പടവിൽ വെച്ചുറപ്പിച്ചു രക്ഷക്കായി പ
രുത്തി നിറച്ച ചാക്കുകളെ ചുറ്റും കെട്ടിച്ചു 20 പടകുകളെ ചങ്ങല
കൊണ്ടു തങ്ങളിൽ ചേൎത്തു പൊൎത്തുഗൽ പടകു അതിക്രമിപ്പാൻ വട്ടം
കൂട്ടുകയും ചെയ്തു അന്നു പടകുകളിൽനിന്നും വെടിവെപ്പാൻ തുടങ്ങു
മ്പോൾ തന്നെ കൊച്ചിനായന്മാർ മടങ്ങിപ്പോയി; കണ്ടകോരും
പെരിങ്കോരും മാത്രം അഭിമാന്യം വിചാരിച്ചു പശെകിന്റെ അരി
കിൽ നിന്ന് കൊണ്ടാറെ, അവരെ തന്റെ പടവിൽനിന്ന് യുദ്ധം
എല്ലാം കാണിക്കയും ചെയ്തു. അങ്ങെ പക്ഷക്കാർ ക്രമം കൂടാതെ നേ
രിട്ടപ്പോൾ എണ്ണം നിമിത്തം പൊൎത്തുഗൽ ഉണ്ടകളെ കൊണ്ടു ആയി
രം ചില്വാനം നായന്മാർ മരിച്ചു, പൊർത്തുഗീസർ ആരും മുറിവുക
ളാൽ മരിച്ചതും ഇല്ല. അസ്തമിച്ചാറെ, കോഴിക്കോട്ടുകാർ ആവതില്ല
എന്നു കണ്ടു മടങ്ങി പോയി പൊർത്തഗീസൎക്ക് ആശ്വസിപ്പാൻ സം
ഗതി വരികയും ചെയ്തു. കണ്ടകോരു രാത്രിയിൽ തന്നെ കൊച്ചിക്ക
പോയി രാജാവെ അറിയിച്ചു വിസ്മയം ജനിപ്പിക്കയും ചെയ്തു.
അനന്തരം പെരിമ്പടപ്പു താൻ കമ്പലത്തിൽ കടവിൽ വന്നു പശെകി
നെ അത്യന്തം മാനിക്കയും ചെയ്തു.

താമൂതിരി ബ്രാഹ്മണരോടു ചൊടിച്ചു തോല്വിയുടെ കാര
ണം ചോദിച്ചപ്പോൾ ഭഗവതിക്ക അസാരം "പ്രസാദക്കേടായിരുന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/149&oldid=199372" എന്ന താളിൽനിന്ന് ശേഖരിച്ചത്