താൾ:33A11414.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

ഞാൻ "തൂക്കും; എന്നിങ്ങിനെ കണ്ണു ചുവപ്പിച്ചു കല്പിച്ചാറെ,
എല്ലാവരും ശങ്കിച്ചടങ്ങി. പശെകു രാപ്പകൽ പട്ടണത്തിൽ ചുറ്റി
കാത്തുകൊണ്ടു ഇടപ്പള്ളി മുതലായ ദേശങ്ങളിലും പോയി തീക്കൊ
ടുത്തു പശുക്കളയും തോണികളെയും കൈക്കൽ ആക്കി പോരു
മ്പോൾ, മാപ്പിള്ളമാർ ഇവൻ ഒരു മാതിരി പിശാചാകുന്നു എന്നു
നിരൂപിച്ചു വെറുതെ പാർക്കയും ചെയ്തു.

22. താമൂതിരിയുടെ വമ്പട.

1504 മാർച്ചു 16ാം ൹ താമൂതിരി സന്നാഹങ്ങളോടു കൂട ഇടപ്പ
ള്ളിയിൽ എത്തി എന്നു കേട്ടപ്പോൾ പശെകു 60 ചില്വാനം പറങ്കി
കളെ കോട്ടയിൽ പാർപ്പിച്ചു ശേഷമുള്ളവരോടു കൂട താൻ പള്ളി
യിൽ ചെന്നു ആരാധന കഴിഞ്ഞ ഉടനെ തോണികളിൽ കരേറി
കോയിലകം മുമ്പാകെ എത്തുകയും ചെയ്തു. അന്നു പെരുമ്പടപ്പിന്നു
5000 നായന്മാരുള്ളതിൽ 500 പേരെ തെരിഞ്ഞെടുത്തു പശെകിന്റെ
വശത്ത് ഏല്പിച്ചു. ഇവരെ നടത്തേണ്ടുന്നവർ കണ്ടകോരു എന്നും
പെരിങ്കോരു എന്നും ഉള്ള കോയിലധികാരികളും പള്ളുതുരിത്തി
കൈമളും അടവിൽ പണിക്കരും അത്രെ. രാജാവു കരഞ്ഞു അവരെ
യുദ്ധത്തിന്ന വിട്ടയച്ചപ്പോൾ പശെകിനോടു "നിങ്ങളുടെ ജീവരക്ഷ
ക്കായിട്ടു നോക്കുവിൻ" എന്നു പറഞ്ഞാറെ, ആയവൻ ചിരിച്ചു
"നിങ്ങൾ എണ്ണം വിചാരിച്ചു ഭയപ്പെടുന്നു, ഞങ്ങളുടെ ദൈവം
കല്ലല്ലല്ലൊ" എന്നു പറഞ്ഞു പുറപ്പെട്ടു ശനിയാഴ്ച രാവിലെ ക
മ്പലം കടവിൽ എത്തി. താമൂതിരിയുടെ ആൾ ചുരുക്കമാകകൊണ്ടു
വേഗം കയറി അനേകം പശുക്കളെ അറുപ്പാനായി കൊണ്ടുപോകയും
ചെയ്തു. അതിനാൽ കൊച്ചിനായന്മാർ വളരെ ദുഃഖിച്ചു പോരു
മ്പോൾ, പടനാൾ കുറിക്കേണ്ടതിന്നായി ഒരു പട്ടർ വന്നു താമൂതിരി
യുടെ കല്പനയാൽ "നാളെ പടയുണ്ടാകുമെന്നും നിന്നെ കൊല്ലും"
എന്നും അറിയിച്ചു; അതിന്നു പശെകു "നിങ്ങളുടെ ജ്യോതിഷാ
രികൾക്ക് കണക്കു തെറ്റിപ്പോയി നാളയല്ലൊ ഞങ്ങളുടെ മഹൊ
ത്സവത്തിലെ ഒന്നാം ഞായറാഴ്ച" എന്നു പറഞ്ഞു ആയുധക്കാരെ അറി
യിച്ചു, അവരും രാത്രി മുഴുവനും അഹങ്കരിച്ചും കളിച്ചും രാവിലെ
സ്വൎഗ്ഗരാജ്ഞിയെ വിളിച്ചും പ്രാൎത്ഥിച്ചും പടക്കായി ഒരുമ്പെടുകയും
ചെയ്തു.

അപ്പോൾ താമൂതിരിയുടെ മഹാസൈന്യം കടവിങ്കൽ എത്തു
ന്നതു കണ്ടു മുമ്പെ ഓടിപ്പോയ ഇതല്യക്കാർ താമൂതിരിയുടെ കല്പന
പ്രകാരം വാർത്തുണ്ടാക്കിയ 5 വലിയ തോക്കു വലിച്ചു കൊണ്ടുവരു
ന്നത ആദിയിൽ കണ്ടു, പിന്നെ നാലു രാജാക്കന്മാർ 10 ഇടപ്രഭുക്ക
ന്മാരും നായന്മാരുമായി വരുന്നതും കണ്ടു: അത ആർ എന്നാൽ 1, താ
ന്നൂരരാജാവായ വെട്ടത്തുമന്നൻ 4000 നായന്മാർ; 2, ചുരത്തോളം
രക്ഷിച്ചു പോരുന്ന കക്കാട്ടനമ്പിടി 12000 നായന്മാർ; അവന്റെ പേർ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/148&oldid=199371" എന്ന താളിൽനിന്ന് ശേഖരിച്ചത്