താൾ:33A11414.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

21. പശെകു പെരിമ്പടപ്പിന്റെ രാജ്യം രക്ഷിച്ചു
തുടങ്ങിയത.

അൾബുകെൎക്ക മലയാളത്തിൽനിന്നു വിട്ടുപോകും മുമ്പെ പൊ
ൎത്തുഗലിൽ ചങ്ങാതിയായ കോയപക്കി കോഴിക്കോട്ടുനിന്നു വൎത്ത
മാനം അറിയിപ്പാൻ ചൊല്ലി വിട്ടതിപ്രകാരം: "ആപത്തു വരുമാ
റായി ഈയാണ്ടെ മഴക്കാലം പെരുമാരിയായി തീരും. നമ്പിയാ
തിരി സമാധാനരക്ഷക്കായി അദ്ധ്വാനിക്കുന്നു എങ്കിലും താമൂതിരി
യും മാപ്പിള്ളമാരും ശേഷം മഹാലോകരും വെള്ളക്കാരെ ഒടുക്കിക്കള
വാൻ നിശ്ചയിച്ചിരിക്കുന്നു. കോലത്തിരിയും വേണാടടികളും ത
ക്കം നോക്കി സഹായിക്കും; സൂക്ഷിച്ചു നോക്കുവിൻ!" എന്നതു കേ
ട്ടാറെ, അൾബുകെൎക്ക പൊർത്തുഗീസ സ്ഥാനികളോടു മന്ത്രിച്ചാറെ,
കരയിൽ പാർപ്പാൻ ആൎക്കും മനസ്സായില്ല; വിലാത്തിക്ക് പോകേ
ണം എന്നു എല്ലാവർക്കും അത്യാഗ്രഹം ജനിച്ചു. പശെകു മാത്രം കൊ
ച്ചിക്കോട്ടയെ രക്ഷിപ്പാൻ സന്തോഷത്തോടെ ഭരം ഏറ്റപ്പോൾ,
അൾബുകെൎക്ക രോഗികളും മറ്റും ആകെ 150 വെള്ളക്കാരെ കോട്ടയി
ലും രണ്ടു പടവിലും പാർപ്പിച്ചു കപ്പലുകളിൽ ചരക്കു മുഴുവൻ ആകാ
ഞ്ഞതകൊണ്ടു. (1504. ജനവരി 31) കൊച്ചിയിൽ നിന്ന് ഓടി
കണ്ണനൂരിൽനിന്നു അല്പം ഇഞ്ചിവാങ്ങി കരേറ്റി "അയ്യൊ ദൈ
വമേ! പശെകിലും കൂട്ടരിലും കനിഞ്ഞു കടാക്ഷിക്കേണമെ" എന്നു
പലരും പ്രാൎത്ഥിച്ചുകൊണ്ടിരിക്കെ, വിഷാദത്തോടും കൂടെ യുരൊപ
ക്കായി മടങ്ങി ഓടുകയും ചെയ്തു. പശെകു കണ്ണനൂരിൽനിന്നു അരി
യും മറ്റും വാങ്ങി കൊച്ചിക്ക് വന്നു എത്തിയപ്പോൾ, പെരിമ്പടപ്പു
നൈരാശ്യം പൂണ്ടു വലയുന്നുഎന്നു കേട്ടു വളരെ ഘോഷത്തോടെ കൂടി
ക്കാഴ്ചെക്കു ചെന്നാറെ, എന്തു പറഞ്ഞിട്ടും രാജാവിന്നു പ്രസാദം വരു
ത്തുവാൻ വഹിയാതെ ആയി, ഒടുവിൽ രാജാവ് പറഞ്ഞു: "പട
യുണ്ടായാൽ, നിങ്ങൾക്ക കൊല്ലത്തൊ കണ്ണനൂരിലൊ എവിടെ വാ
ങ്ങി പാർപ്പാൻ മനസ്സാകുന്നു? എന്നെചതിക്കരുതെ സത്യമെ പറ
യാവു" എന്നു കണ്ണീർ ഓലൊല വാർത്തു പറഞ്ഞത് കേട്ടപ്പൊൾ,
പശെകു ക്രോധം നടിച്ചു "ഇത് ഒക്കെ മാപ്പിള്ളമാരുടെ ചതിവാക്കു
സംശയം എന്തിന്നു? താമൂതിരി വരട്ടെ 150 പൊർത്തുഗീസരും ഏ
കനായ ക്രിസ്തനും ഒരു ഭാഗത്തു തന്നെ നിന്നാൽ ഏതു മാറ്റാനയും
തടുപ്പാൻ മതിയാകും" എന്നു പറഞ്ഞു കൊച്ചിയെ രക്ഷിപ്പാൻ വട്ടം
കൂട്ടുകയും ചെയ്തു. അന്നു താമൂതിരി പക്ഷത്തിൽ നില്ക്കുന്ന ഒരു വലി
യ കച്ചവടക്കാരൻ ഉണ്ടു ഇസ്മാലിമരക്കാർ എന്നു പേർ; അവൻ അ
രി വരുത്തിനെ മുടക്കി ഓരൊരൊ ഭയവൎത്തമാനം പറഞ്ഞു നടത്തി
പട്ടണക്കാൎക്ക് ഓടിപോവാൻ സംഗതി വരുത്തിയപ്പോൾ, പശെ
കു കച്ചവടക്കാർ എല്ലാവരെയും വിളിപ്പിച്ചു "താമൂതിരി കടവ
കടക്കാതെ ഇരിക്കേണ്ടതിന്നു ഞാൻ തന്നെ നേരിടും, അതുകൊണ്ടു
നിങ്ങൾ സ്വസ്ഥരായിരിക്കേണം, പോവാൻ വിചാരിക്കുന്നവനെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/147&oldid=199370" എന്ന താളിൽനിന്ന് ശേഖരിച്ചത്