താൾ:33A11414.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

എന്നു വിചാരിച്ചു താമൂതിരി അനുജനെ അനുസരിച്ചു അൾബുകെൎക്കി
ന്നു ആളയച്ചു "നമുക്കു സ്നേഹം വേണം, ഇനി ഒരുനാളും വിരോധം
അരുത്, അതിന്ന എന്തു വേണ്ടിയത?" എന്നു ചോദിച്ചപ്പോൾ "1)
കവർന്നു പോയതിന്ന പകരമായി താമൂതിരി 900 കണ്ടി മുളക ഇ
ങ്ങോട്ടു തന്നെക്കണം 2.) കോഴിക്കോട്ടുള്ള ചോനകന്മാർക്ക മക്കമി
സ്രകളോടുള്ള കച്ചവടം ഇനി അരുത. 3.) പെരിമ്പടപ്പും താമൂതി
രിയും നിത്യം ഇണങ്ങിക്കൊണ്ടിരിക്കെണം. 4.) കൊച്ചിയിൽ നി
ന്നു അങ്ങോട്ടു ഓടി ആശ്രയിച്ചു പോയ രണ്ടു വെള്ളക്കാരെ ഇങ്ങു ഏ
ല്പിച്ചു തരെണം" എന്നിങ്ങിനെ അൾബുകെർക്ക കല്പിച്ച സന്ധി
വിവരം "ആശ്രിതന്മാരെ ഒരു നാളും കൈവിട്ടു കളവാൻ കഴികയി
ല്ല; ശേഷം എല്ലാം ചെയ്യാം, ഇതു മാത്രം എനിക്ക എത്രയും മാനക്കു
റവാകുന്നു" എന്ന താമൂതിരി ഉത്തരം പറഞ്ഞതിൽ പിന്നെ അൾബു
ക്കെർക്ക് "വേണ്ടതില്ല, വെള്ളക്കാർ ഇരുവരും കോഴിക്കോട്ട് സു
ഖിച്ചു പാർക്കട്ടെ" എന്നു സമ്മതിച്ചാറെ, ഇരുപക്ഷക്കാരും നിരപ്പാ
കയും ചെയ്തു. അതിനാൽ മുസല്മാനർക്കുണ്ടായ ദ്വേഷ്യം ആർക്കും
പറഞ്ഞു കൂടുമൊ? ചിലർ ഉടനെ കുഞ്ഞിക്കുട്ടികളെ ചേൎത്തുകൊണ്ടു
കോഴിക്കോട്ട നിന്ന പുറപ്പെട്ടു പോയി. നമ്പിയാതിരി താമസം
കൂടാതെ, കൊടുങ്ങല്ലൂരിൽവന്നു അവിടെയുള്ള ചേകവരെ നാട്ടിലെ
ക്ക് വിട്ടയച്ചു, താൻ വാഗ്ദത്തപ്രകാരം മുളകു വെച്ചു കൊടുപ്പാൻ
തുടങ്ങുകയും ചെയ്തു.

അപ്പൊൾ കച്ചവടത്തിന്നും ക്രിസ്തമാൎഗ്ഗത്തെ അറിയിക്കുന്നതി
ന്നും നല്ല പാങ്ങുണ്ടായതു നിമിത്തം പൊർത്തുഗീസർ പലരും സ
ന്തോഷിക്കുമ്പൊൾ തന്നെ എല്ലാം അബദ്ധമായി പോയി. ഒരു രാ
ത്രിയിൽ മുളകു കയറ്റിയ ഒരു തൊണി പൊർത്തുഗൽ പടകിനോടു
സമീപിച്ചപ്പൊൾ, ഇങ്ങു വരുവിൻ മുളകു എല്ലാം ഇങ്ങു വേണം
എന്നു വിളിച്ചതിന്ന് മലയാളികൾ അങ്ങിനെയല്ല ഇതു കൊടുങ്ങ
ല്ലൂരിലെക്ക് എത്തിക്കേണ്ടുന്ന ചരക്കാകുന്നു എന്നുത്തരം
പറഞ്ഞു തണ്ടുവലിച്ചോടിയാറെ, പൊർത്തുഗീസർ ഇതു കളവു എന്ന നിരൂ
പിച്ചു കലശൽ തുടൎന്നു തോണി പിടിച്ചു ഒരാളെ കൊല്ലുകയും ചെയ്തു.

പലർക്കും മുറി ഏറ്റിരിക്കുന്നു എന്നും ആറാൾ മരിച്ചു എന്നും
ചില പറങ്കി ഗ്രന്ധങ്ങളിൽ കാണുന്നു. അതിന്നു താമൂതിരി ഉത്തരം
ചോദിച്ചപ്പൊൾ പറങ്കികൾ നാണത്തെ മറച്ചു അഹങ്കരിച്ചു; നമ്പി
യാതിരി സ്നേഹരക്ഷക്കായി എത്ര ഉത്സാഹിച്ചിട്ടും താമൂതിരി "ഈ
പറങ്കികളെ വിശ്വസിച്ചു കൂടാ" എന്ന് വെച്ചു പടക്ക് പിന്നെയും
വട്ടം കൂട്ടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/146&oldid=199369" എന്ന താളിൽനിന്ന് ശേഖരിച്ചത്