താൾ:33A11414.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

നസ്രാണിവ്യാപാരികൾ അതിന്നായി നന്നെ ഉത്സാഹിച്ചു, വേണ്ടുന്ന
ത ഒക്കെയും എത്തിക്കയും ചെയ്തു. അതുകൊണ്ടു അൾബുക്കെൎക്ക് വേ
ണാടു മന്ത്രികളോട സമയവും സത്യവും ചെയ്തു. ദസാ എന്ന മേധാ
വിയെ കൊണ്ടു കൊല്ലത്തു പാണ്ടിശാലയെ എടുപ്പിച്ചു, ഇവിടെ
അറവികൾ ഇല്ല; ചില ചോനകന്മാരല്ലാതെ മുസല്മാനരും ഒട്ടും
ഇല്ലല്ലൊ, ക്രിസ്ത്യാനർ 6000 കുടി ഉണ്ടെന്നു കേൾക്കുന്നു, അതു നമു
ക്ക എത്രയും അനുകൂലം, ഇവരുമായി കലശൽ ഒന്നും സംഭവിക്കാതെ
കണ്ടു, എെക്യപ്പെട്ടു കാര്യം എല്ലാം അവരൊടു ഒന്നിച്ചു വിചാരിച്ചു
നടത്തെണം എന്നും ഉപദേശം പറഞ്ഞു. നസ്രാണികൾക്കു ദിവസേന
വിശ്വാസം വർദ്ധിച്ചപ്പൊൾ, നായന്മാരാൽ തങ്ങൾക്കു സംഭവിച്ച
ന്യായക്കേടു പലവിധം അവർ ബോധിപ്പിച്ചു; അൾബുകെൎക്ക് അ
വൎക്കുവേണ്ടി അപേക്ഷിച്ചതിനാൽ, അവർക്കു മുമ്പെത്ത ക്രമപ്രകാരം
സ്വജാതിക്കാർ മാത്രം ന്യായം വിസ്തരിക്കേണ്ടിയവർ എന്നു വ്യവ
സ്ഥ വരുത്തി മറ്റു ചില സങ്കടങ്ങളെ ശമിപ്പിക്കയും ചെയ്തു. ആക
യാൽ നസ്രാണികൾ സന്തോഷിച്ചു പറങ്കികൾക്ക് പള്ളിയെ കാ
ട്ടി ഇത് തോമാശ്ലീഹാ കെട്ടിയത തന്നെ എന്നും പുണ്യവാളർ ഇരു
വരും ഇവിടെ മണ്മറഞ്ഞു കിടക്കയാൽ എത്രെയും പുണ്യമായ സ്ഥാ
നം എന്നും ചൊല്ലി ഏല്പിച്ചു കൊടുക്കയും ചെയ്തു. അൾബുക്കെർ
ക്ക് ദസാ എന്ന മൂപ്പനൊടു കൂടെ 20 ആളുകളെ പാണ്ടിശാലയിൽ
പാൎപ്പിച്ചതിൽ ഒരു ദോമിനിക്ക് സന്യാസിയും ഉണ്ടു; അവന്നു റൊ
ദ്രീഗ് എന്ന പേർ ഉണ്ടു; ആയവൻ ആ പള്ളിയെ പുതുതാക്കി പ്രാ
ൎത്ഥിച്ചും പ്രസംഗിച്ചും ഓരൊരൊ നാട്ടുകാരെ സ്നാനത്താൽ സഭയോടു
ചേൎക്കയും ചെയ്തു. മുപ്പതും നാല്പതും വയസ്സുള്ളവർ അനേകർ അ
തിനെ കേട്ടാറെ, റൊദ്രീഗിനെ ചെന്നു കണ്ടു "ഞങ്ങൾ നസ്രാണി
കൾതന്നെ; ചെറുപ്പത്തിൽ സ്നാനം ഉണ്ടായൊ എന്നറിയുന്നില്ല;
വളരെ കാലം ഇവിടെ മൂപ്പന്മാർ ഇല്ലാഞ്ഞു ഞങ്ങൾ നാട്ടുകാരെ
പോലെ ആയിപോയി കഷ്ടം! നിങ്ങളുടെ വരവിനാൽ രാജോപദ്ര
വവും അജ്ഞാനവും മറഞ്ഞുപോയി, ദൈവത്തിന്നു സ്തോത്രം" എന്നു
സന്തോഷിച്ചു പറഞ്ഞു. സ്നാനമേറ്റു പറങ്കികളുടെ ഘോഷമുള്ള പ്രാ
ൎത്ഥനകളിൽ കൂടുകയും ചെയ്തു. ഇങ്ങിനെ പൊൎത്തുഗസെൎക്കു കൊല്ല
ത്തും നല്ല പ്രവേശനം വന്നതിന്റെശേഷം അൾബുകെർക്ക (1504
ജന. 12) ചരക്കു നിറഞ്ഞ കപ്പലോടും കൂടെ പുറപ്പെട്ടു കൊച്ചിയിൽ
എത്തുകയും ചെയ്തു.

20. പൊർത്തുഗലും താമൂതിരിയും
അല്പം സന്ധിച്ചതു

കണ്ണനൂർ, കൊച്ചി, കൊല്ലം ഇങ്ങിനെ മൂന്നു സ്ഥലത്തും പറ
ങ്കികൾക്കു കച്ചവടം നടക്കുന്നു എന്നും കോഴിക്കോട്ട മാത്രം നിത്യക
ലഹവും അനവധിനാശവും ദുർഭിക്ഷവും വന്നു പറ്റി ഇരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/145&oldid=199368" എന്ന താളിൽനിന്ന് ശേഖരിച്ചത്