താൾ:33A11414.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

അതിന്റെ ശേഷം മത്സരിച്ച നായന്മാരുമായി ഓരൊ ചെറുയു
ദ്ധങ്ങൾ ഉണ്ടായപ്പൊൾ, താമൂതിരി ഈ പറങ്കികൾക്ക് ഒരുവട്ടം മാ
ത്രം മുളകുചരക്കു കൊടുക്കാതെ വിട്ടയച്ചാൽ, പിന്നെ ഇങ്ങോട്ടു വരി
കയില്ല എന്നു വെച്ചു കൊച്ചിക്ക് ചുറ്റുമുള്ള എല്ലാ ദേശങ്ങളിൽനി
ന്നും മുളകു താൻ വാങ്ങിയും മറ്റവൎക്ക വില്ക്കാതെ ആക്കിയും പോന്ന
തും അല്ലാതെ, കൊച്ചിക്കച്ചവടക്കാരെയും വശത്താക്കി അവരും പറ
ങ്കികളൊടു "അയ്യൊ! നിങ്ങളുടെ തീരാത യുദ്ധം നിമിത്തം മുളകു
ഒട്ടും വരുന്നില്ല, ഞങ്ങൾ എന്തു ചെയ്യെണ്ടു" എന്നു വ്യാജമായി ദു‌ഃഖി
ച്ചു പറഞ്ഞാറെ, സേനാപതി പശെക എന്ന വീരനെ തൊണിക
ളൊടു കൂടെ പുഴവഴിയായയച്ചു. ആയവൻ പല ദിക്കിലും ശൂരത കാ
ട്ടി കമ്പളം എന്ന ദേശത്തിൽ ഇറങ്ങിയാറെ, നായന്മാർ കൂവിട്ടു കൊ
ണ്ടു എവിടെനിന്നും വന്നു കൂടി ചെറുത്തു നിന്നിട്ടും ശത്രു മദ്ധ്യത്തൂടെ
കടന്നു നാടു പാഴാക്കി ഓരോരൊ ചരക്കുകളെ കൈക്കലാക്കി എങ്കി
ലും ഒരു കപ്പൽ നിറപ്പാൻ മാത്രം ഉണ്ടായിവന്നില്ല. അതുകൊണ്ട
അൾബുകെൎക്ക കൊല്ലനഗരത്തിലേക്ക് ഓടി ഇറങ്ങി ചരക്ക അന്വേ
ഷിപ്പാൻ സംഗതി വന്നു.

കണ്ണനൂർ, കൊച്ചി ഈ രണ്ടു സ്ഥലങ്ങളെക്കാളും കൊല്ലത്തു
കച്ചവടം അധികം ശുഭമായി വന്നു; ചോഴമണ്ഡലം, സിംഹളം,
വങ്കാളം, മലാക്ക മുതലായ തീരങ്ങളിൽനിന്നു കപ്പലും പടകും നി
ത്യം വരുമാറുണ്ടു; അന്നു ഗോവൎദ്ധന രാജാവ് വേണാടു വാണു കൊ
ണ്ടിരുന്നു. പാണ്ടിരാജ്യത്തിന്റെ തെക്കെ അംശം അവന്റെ സ്വാ
ധീനത്തിൽ ആയി. അവിടെ കായൽ എന്ന പട്ടണത്തിൽ തമ്പുരാ
ന്റെ വാസം ഉണ്ടു; രാജാവിന്റെ കീഴിൽ വില്ലു പ്രയോഗിക്കുന്ന
300 സ്ത്രീകൾ ചേകം ചെയ്തിരിക്കുന്നു എന്നും കേൾക്കുന്നു.

19. അൾബുകെർക്ക കൊല്ലത്തിൽ വ്യാപരിച്ചത.

അന്നു കൊല്ലനഗരത്തിൽ വേണാടടികളുടെ കാര്യക്കാരനായ
നമ്പിയാതിരി പറങ്കിക്കപ്പൽ വന്നു എന്നു കേട്ട ഉടനെ ചെന്നു എതി
രേറ്റു മാനത്തോടെ കൈക്കൊണ്ടു രാജാവെ ഉണൎത്തിപ്പാൻ ആൾ അ
യക്കയും ചെയ്തു. കൊല്ലംമുതൽ കന്യാകുമാരിപര്യന്തം 24 കാതം
വേണാടും പാണ്ടിക്കര 30 കാതത്തിൽ അധികവും അവന്റെ കൈ
വശമാകകൊണ്ടും ഈഴത്തുനിന്നും കപ്പം കിട്ടുകകൊണ്ടും ആനഗുണ്ടി
നരസിംഹരായരൊടു പട കൂടുവാൻ ഒട്ടും മടുക്കാത്തവൻ ആകകൊ
ണ്ടും അൾബുകെൎക്ക വിനയത്തോടെ കാര്യാദികളെ ബോധിപ്പിച്ചു
പ്രസാദം വരുത്തി. രാജാവും താമൂതിരിയുടെ മന്ത്രണത്തിന്നു ചെവി
കൊടുക്കാതെ വിചാരിച്ചു, പറങ്കികൾ വന്നു പാണ്ടിശാല എടുപ്പി
ച്ചു പാൎത്തു കച്ചവടം ചെയ്യുന്നതിന്നു വിരോധം ഏതും ഇല്ല എന്നുത്ത
രം കല്പിക്കയും ചെയ്തു. തല്ക്കാലത്തിൽ ആവശ്യമായ മുളകിനെ
മന്ത്രികൾ താമസം കൂടാതെ കൊടുപ്പാൻ നിശ്ചയിച്ചതുമല്ലാതെ,

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/144&oldid=199367" എന്ന താളിൽനിന്ന് ശേഖരിച്ചത്