താൾ:33A11414.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

ഗൽ പൊൎത്തുഗാൽ എന്നും കൊച്ചി കൊച്ചി എന്നും ആരവാ
രങ്ങൾ ഉണ്ടായതിന്നിടയിൽ രാജാവ് അജ്ഞാനാചാരമെല്ലാം വെ
ടിഞ്ഞു, കണ്ണീർ വാൎത്തു കപ്പിത്താനെ ആശ്ലേഷിച്ചു. ഇനി കൊച്ചി
ക്കാർ "ഞങ്ങൾ വെറുതെ അല്ല ദു‌ഃഖിച്ചത എന്നു കാണ്മാൻ സംഗ
തി വന്നു" എന്നു പറഞ്ഞു സന്തോഷിച്ചു. കപ്പിത്താൻ രാജാവിന്റെ
ദാരിദ്ര്യം വിചാരിച്ചു ഉടനെ 10000 വരാഹൻ കൊടുക്കയും ചെയ്തു.
രാജാവും അൾബുകെൎക്കും കൊച്ചിയിൽ പ്രവേശിച്ച ഉടനെ പറങ്കി
കൾ സ്വാമിദ്രോഹികളായ ഇടവകക്കാരെ ശിക്ഷിപ്പാൻ ഓടങ്ങ
ളിൽ പുറപ്പെട്ടു ചെറുവൈപ്പിലെ നായന്മാർ അമ്പും ചവളവും വളരെ
പ്രയോഗിച്ചിട്ടും കരക്കിറങ്ങി പൊരുതു ജയിച്ചു കമ്മളുടെ മാടത്തെ
വളഞ്ഞു അവനെയും വെട്ടിക്കൊന്നു മാടം ഭസ്മമാക്കുകയും ചെയ്തു.
ഇടപ്പള്ളിയിൽ വെച്ചു തകൎത്ത പോർ ഉണ്ടായി 500 വില്ലാളികളും
കടവിൽ കാത്തുനിന്നു എങ്കിലും അവിടെയും പൊൎത്തുഗീസർ പ്രവേ
ശിച്ചു ഊർ പിടിച്ചു കൊച്ചിനായന്മാർ അതിനെ കൊള്ളയിടുകയും
ചെയ്തു.

18. അൾബുകെർക്ക കൊച്ചിയിൽ കോട്ടകെട്ടിച്ചതു.

അനന്തരം പെരിമ്പടപ്പു "നിങ്ങൾ എന്നെ രക്ഷിച്ചു പ്രതിക്രി
യ ചെയ്തും ഇരിക്കുന്നു; ഞാൻ പ്രത്യുപകാരം എന്തു ചെയ്യെണ്ടു?"
എന്നു ചോദിച്ചാറെ, "പാണ്ടിശാലയുടെ രക്ഷക്കായി ഒരു കോട്ട എടു
പ്പിപ്പാൻ സ്ഥലം തരേണം" എന്നുണൎത്തിച്ചാറെ, രാജാവ് പുഴവാ
യിൽ തന്നെ ഒരു കുന്നും പണിക്കു വേണ്ടുന്ന മരങ്ങളും കൊടുത്തു. അൾ
ബുകെൎക്ക ഉടനെ സകല പൊൎത്തുഗീസരെ കൊണ്ടു പണി എടുപ്പിച്ചു,
തെങ്ങു മുതലായ മരങ്ങളെ ഇരുമ്പുപട്ടകളെ ചേർത്തു ചുവരാക്കി നടു
വിൽ കല്ലും മണ്ണും ഇട്ടു നികത്തി കോട്ടയാക്കി ക്ഷണത്തിൽ തീൎക്ക
യും ചെയ്തു. (കന്നി 1503ാം) ആ വേല കാണ്മാൻ രാജാവു താൻ ചി
ലപ്പോൾ വന്നു "ഇവർ അന്യന്മാർ എങ്കിലും മഴയും വെയിലും സ
ഹിച്ചു അദ്ധ്വാനിക്കുന്നു കഷ്ടം! എന്തു കൂലിക്കാരെക്കൊണ്ടു ചെയ്യി
ക്കാതു?" എന്നു ചൊല്ലി അതിശയിച്ചു നോക്കിനിന്നു. പറങ്കികൾ
കോട്ടയെ തീർത്തപ്പൊൾ "മാനുവെൽ കോട്ട എന്നു പേരും ഇട്ടു" വ
ലിയ ക്രൂശെ പെരിങ്കുടക്കീഴിൽ എഴുന്നെള്ളിച്ചു പ്രദക്ഷിണം കഴിച്ചു,
കോട്ടയുടെ നടുവിൽ ഉള്ള ബർത്തൊല്മായ എന്ന മരപ്പള്ളിയിൽ
പ്രവേശിച്ചപ്പൊൾ, ഗാസ്തൊൻ എന്ന പ്രഞ്ചിസ്കാനപാതിരി "ഇന്ന
ല്ലൊ നമ്മുടെ ദൈവത്തിന്നു ഹിന്തുരാജ്യത്തിൽ വരുവാൻ ഒരു വാ
തിൽ തുറന്നു; അതിന്നു നിത്യം സ്തുതിച്ചു അറിവില്ലാത്ത ജാതിക
ളോടു യേശുവെ അറിയിക്കെണം; ഇത്രോളം തുണ നിന്ന് പെരി
മ്പടപ്പിന്റെ ഗുണവൃദ്ധിക്കായിട്ടും ഇവിടെ വെച്ചു നിത്യം പ്രാർ
ത്ഥിക്കെണം" എന്നു പ്രസംഗിച്ചു. ആയത് എല്ലാം പെരിമ്പടപ്പു
കണ്ടും കേട്ടും അൎത്ഥം ചോദിച്ചറിഞ്ഞും സന്തോഷിച്ചു; "ഇത ഒക്ക
യും നല്ലതു തന്നെ" എന്ന കല്പിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/143&oldid=199366" എന്ന താളിൽനിന്ന് ശേഖരിച്ചത്