താൾ:33A11414.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

കോട്ടയും സങ്കേതവും ഉണ്ടു, അതിലെ കൈമ്മൾ സകല ഇടപ്രഭുക്ക
ന്മാരിലും പെരിമ്പടപ്പിന്നു വിശ്വാസം ഉള്ളവൻ തന്നെ. പെരിമ്പട
പ്പസ്വരൂപക്കാർ മുതലായവർ പൊൎത്തുഗീസരുമായി അവിടെ വാ
ങ്ങി പാൎത്തപ്പോൾ, താമൂതിരിരാജ്യം പാഴാക്കി കൊണ്ടു കൊച്ചിയെ
കൊള്ളെ ചെന്നു. നാട്ടുകാർ പലരും സ്വാമിദ്രോഹികളായി പട്ടണ
ത്തുനിന്ന പാഞ്ഞു പോയപ്പോൾ, ഇതല്യർ ഇരുവരും താമൂതിരിക്ക്
ആളയച്ചു "ഞങ്ങൾ പറങ്കികളുടെ കപ്പലാൽ വന്നവർ എങ്കിലും പൊ
ൎത്തുഗീസ വംശക്കാരല്ല; ഞങ്ങൾക്ക വൃത്തിക്ക് കൊടുത്താൽ നിങ്ങളു
ടെ നിഴൽ ആശ്രയിച്ചു തോക്കു വാൎത്തുണ്ടാക്കുന്ന പണിയെ പഠിപ്പി
ച്ചു തരാം, എങ്കിലെ വെള്ളക്കാരോട എതൃത്തു നില്ക്കാവു" എന്ന് ഉണ
ൎത്തിച്ചു താമൂതിരിയുടെ അഭയവാക്കുവാങ്ങി രാത്രികാലത്തുവിട്ടോടി
കോഴിക്കോട്ടു വന്നു. മാറ്റാന്മാർ കൊച്ചിമതിലിന്നു സമീപിച്ചു എ
ത്തിയപ്പോൾ, പിന്നെയും പടയുണ്ടായി, താമൂതിരി ജയിച്ചു പട്ടണ
ത്തിൽ കയറി തീകൊടുക്കയും ചെയ്തു. പെരിമ്പടപ്പു താൻ മുറിയേറ്റു
പണിപ്പെട്ടൊഴിഞ്ഞു വൈപ്പിൽ വന്നു ധൈര്യത്തോടെ എതിർ പൊ
രുതു തുരുത്തിയെ രക്ഷിക്കയും ചെയ്തു.

17. പൊർത്തുഗീസർ പ്രതിക്രിയ ചെയ്തത്.

അപ്പോൾ, ഇടവമാസത്തിലെ മഴ വന്നു താമൂതിരിയും കൊ
ച്ചിക്കോട്ടയിൽ നായന്മാരെ പാർപ്പിച്ചു ഓണം കഴിഞ്ഞാൽ പിന്നെ
യും വരാം എന്നു കല്പിച്ചു കൊടുങ്ങല്ലൂരെക്കു വാങ്ങി പോകയും
ചെയ്തു. മാപ്പിള്ളമാരും ബ്രാഹ്മണരും ജയസന്തോഷത്താൽ ആ
വർഷകാലത്ത എത്ര നേർച്ചകളും തിറകളും ഘോഷിച്ചു സദ്യകളും
നടത്തി എന്നു പറഞ്ഞു കൂടാ; മറിയ അന്തോണി എന്ന ആ ഇതല്യർ
ഇരുവരും തൊപ്പി ഇട്ടു മാപ്പിള്ളച്ചികളെ കെട്ടി വസിച്ചു; അനേകം
തോക്കുകളെ വാർത്തുണ്ടാക്കി വെടിവെക്കുന്നതിൽ അഭ്യാസം കഴി
പ്പിക്കയും ചെയ്തു. ഇനി കേരളം മുഴുവനും അണഞ്ഞനാടുകളും താമൂ
തിരിക്ക് അധീനമാകും എന്നു ജ്യോതിഷക്കാർ ലക്ഷണം പറകയും
ചെയ്തു.

1503 ചിങ്ങമാസത്തിൽ തന്നെ അൾബുകെൎക്ക് എന്ന വീരൻ
6 കപ്പലുകളോടും കൂടെ കണ്ണനൂരിൽ എത്തി, സോദ്രയും കപ്പലും മുടി
ഞ്ഞതും പെരിമ്പടപ്പ തോറ്റതും എല്ലാം കോലത്തിരി മുഖേന കേട്ടു
കാലം വൈകാതെ കൊച്ചിക്ക് ഓടി (സെപ്ത. 2.) ശനിയാഴ്ച രാത്രി
യിൽ എത്തിയപ്പോൾ, വൈപ്പിൽ ഉള്ളവർ എല്ലാവരും രാത്രി മുഴു
വൻ വാദ്യഘോഷം പ്രയോഗിച്ചു സന്തോഷിക്കുന്നതിന്നിടയിൽ താ
മൂതിരിയുടെ ആയുധക്കാർ ഭയപ്പെട്ടു കൊച്ചിക്കോട്ടയെ വിട്ടു ഓടുക
യും ചെയ്തു. ഞായറാഴ്ച രാവിലെ കപ്പൽ ആറും പുഴക്കകത്തു കൊണ്ടു
വെച്ചു, തിങ്കളാഴ്ച കപ്പിത്താൻ കരക്കിറങ്ങി പുഴവക്കത്തു വെച്ചു
പെരിമ്പടപ്പുമായി കണ്ടു സംഭാഷണം കഴിക്കയും ചെയ്തു. പൊൎത്തു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/142&oldid=199365" എന്ന താളിൽനിന്ന് ശേഖരിച്ചത്