താൾ:33A11414.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

പടയോടും കൂടെ വന്നതിക്രമിക്കും ഞങ്ങളെ. നായർ മാപ്പിളളമാരൊടു
കൈക്കൂലി വാങ്ങി അങ്ങെ പക്ഷം നില്ക്കും എന്ന തോന്നുന്നു. ഭയം
കൊണ്ടല്ല ഞാൻ ഇതിനെ പറയുന്നു; നിങ്ങളുടെ ആളുകളെ രക്ഷിക്കേ
ണ്ടതിന്നു എന്നാൽ ആവതെല്ലാം ചെയ്യാം; രാജ്യഭ്രംശത്താലും എനി
ക്ക് വേദന ഇല്ല" എന്ന പറഞ്ഞപ്പൊൾ, ഗാമ "സങ്കടപ്പെടരുതെ;
ഞാൻ സൊദ്രയെ 6 കപ്പലോടു കൂട ഇവിടെ പാർപ്പിക്കും, കോഴിക്കോ
ട്ടിന്നു വേഗം താഴ്ചവരും" എന്നു ചൊല്ലി പുറപ്പെട്ടു, ഓടി പന്തലായി
നിത്തൂക്കിൽ കോഴിക്കോട്ടു കപ്പലുകളെ തകർത്തു അതിമൂല്യമായ ഒരു
സ്വർണ്ണബിംബത്തെ കൈക്കലാക്കി കണ്ണനൂർ പാണ്ടിശാലയിൽ
20 പറങ്കികളെ പാർപ്പിച്ചു കോലത്തിരിയും പെരിമ്പടപ്പും ഒത്തിരി
ക്കെണ്ടതിന്നു സത്യം ചെയ്യിച്ചു (1502) യൂരോപ്പിലേക്ക് ഓടുകയും
ചെയ്തു.

15. താമൂതിരിയും പെരിമ്പടപ്പുമായി പടകൂടിയത.

ഗാമ പോയ ഉടനെ താമൂതിരി പൊന്നാനി അരികിൽ
50,000൦ നായന്മാരെ ചേൎത്തു "പറങ്കികളെ ഏല്പിച്ചില്ല എങ്കിൽ
കഠോരയുദ്ധമുണ്ടാകും" എന്നു കൊച്ചിയിൽ അറിയിച്ചപ്പോൾ,
കൊച്ചിക്കാർ മിക്കവാറും "ഇതു നമുക്ക് ധർമ്മമല്ലൊ പറങ്കികൾ അ
ന്യന്മാരും ഡംഭികളും ആകുന്നു; അവരെ കെട്ടി താമൂതിരി കൈ
ക്കൽ ഏല്പിക്കെണം" എന്ന പറഞ്ഞത രാജാവ് സമ്മതിച്ചില്ല എ
ങ്കിലും കൊച്ചിയിൽ ഉള്ള പറങ്കികൾ പേടിച്ചു സൊദ്രയൊടു "നീ
കപ്പലോടും കൂട ഞങ്ങൾക്ക് തുണപ്പാൻ നില്ക്കേണമെ" എന്നു അപേ
ക്ഷിച്ചിട്ടു അവൻ മക്കക്കപ്പലുകളെ പിടിക്കേണം എന്നുവെച്ചു പുറ
പ്പെട്ടു, ചെങ്കടലിൽ ഓടി വളരെ കൊള്ളയിട്ടു, അറവി കരക്ക എ
ത്തിയപ്പൊൾ കൊടുങ്കാറ്റിനാൽ താനും കപ്പലും ആളും ഒട്ടൊഴിയാതെ
നശിച്ചുപോകയും ചെയ്തു. അതുകൊണ്ടു പറങ്കികൾക്ക പെരിമ്പടപ്പി
ന്റെ ഗുണമനസ്സല്ലാതെ ഒരു തുണയും ശേഷിക്കാതെ ഇരിക്കുമ്പൊൾ,
കൊച്ചിയിലെ കൈമ്മന്മാരും മാപ്പിള്ളദ്രവ്യം വാങ്ങി രാജാവെ ദ്രോ
ഹിച്ചു, താമൂതിരിയുടെ പക്ഷംതിരിഞ്ഞു. ആയവൻ തന്റെ നായ
ന്മാരോടു "മാപ്പിള്ളമാർ വന്നു കുടിയേറി വ്യപാരം ചെയ്തതി
നാൽ കോഴിക്കോട്ട ഭാരതഖണ്ഡത്തിലെ മികച്ച നഗരമായി വ
ർദ്ധിച്ചിരിക്കുന്നുവെല്ലൊ. ഈ പറങ്കികൾ ഞങ്ങളെ ഒടുക്കുവാൻ വ
ന്ന നാൾ മുതൽ പെരിമ്പടപ്പു നമ്മുടെ മേല്ക്കോയ്മയെ വെറുത്തു;
അവരോടു മമത ചെയ്തു ചേൎന്നിരിക്കുന്നു; അവനെ ശിക്ഷിപ്പാൻ
പുറപ്പെടുന്നു" എന്നു കല്പിച്ചത് എല്ലാവൎക്കും സമ്മതമായി അവന്റെ
മരുമകനായ നമ്പിയാതിരി മാത്രം"നമുക്കു മാപ്പിള്ളമാരെ വിശ്വ
സിപ്പാൻ പാടില്ല; അവർ പട വേണം എന്നു മുട്ടിച്ചു വിളിക്കു
ന്നു; പടയുണ്ടായാലൊ മണ്ടിപ്പോകുന്നു. പെരിമ്പടപ്പു മാത്രമല്ല കോ
ലത്തിരിയും വേണാടടികളും ആ പറങ്കികളെ ചേൎത്തുകൊണ്ടിരി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/140&oldid=199363" എന്ന താളിൽനിന്ന് ശേഖരിച്ചത്