താൾ:33A11414.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

മാക്കുവാൻ സംഗതിവരും" എന്നു പറഞ്ഞു, ഗാമയും വളരെ പ്രസാ
ദിച്ചു, "നിങ്ങളെ സകല ശത്രുക്കളുടെ കയ്യിൽനിന്നും വിശേഷാൽ
മുസല്മാന്മാരുടെ കയ്യിൽനിന്നും അതിക്രമത്തിൽ നിന്നും ഉദ്ധരിക്കേ
ണ്ടതിന്നു ദൈവം മേലാൽ സംഗതി വരുത്തും; നിങ്ങൾ അല്പവും
ഭയപ്പെടരുത" എന്നരുളി സമ്മാനങ്ങളെ കൊടുത്തു വിട്ടയക്കയും
ചെയ്തു.

14. ഗാമ കോഴിക്കോട്ടു വഴിയായി മടങ്ങിപോയതു.

അനന്തരം ഒരു ബ്രാഹ്മണൻ രണ്ടു ഉണ്ണികളുമായി വന്നു നല്ല
വിശ്വാസം കാട്ടി "നിങ്ങൾക്ക് വിദ്യയും പ്രാപ്തിയും ശുദ്ധിയും
എത്രയും അധികമായി കാണുന്നു, ഈ എന്റെ മകനെയും മരുമകനെ
യും പൊൎത്തുഗലിൽ ആക്കി വളൎത്തിയാൽ എന്റെ ജന്മം സഫലമാ
കും" എന്ന മുഖസ്തുതി പറഞ്ഞു. പിന്നെ മൂവായിരം വരാഹൻ വില
യുള്ള രത്നങ്ങളെ കാണിച്ചു: "ഇതു വഴിച്ചെലവിന്നു മതിയൊ സമ്മ
തമായാൽ ഞാനും കൂടെ പോരാം, പക്ഷെ ഇതുകൊണ്ടു കറുപ്പത്തൊൽ
വാങ്ങി വിലാത്തിയിൽ വിറ്റാൽ ലാഭം ആകും" എന്നിങ്ങിനെ
എല്ലാം പറഞ്ഞാറെ, ഗാമ സമ്മതിച്ചു ചരക്കു വാങ്ങിക്കയറ്റെണ്ട
തിന്നു അനുവാദം കൊടുത്തു. പിന്നെ ബ്രാഹ്മണൻ നെഞ്ഞു തുറന്നു
പറഞ്ഞു "ഞാൻ താമൂതിരിയുടെ ഗുരുവാകുന്നു നിങ്ങൾ ചോദിക്കുന്ന
ത എല്ലാം പാതി പണം കൊണ്ടും പാതി ചരക്കു കൊണ്ടും തീർത്തു
തരാം എന്നത്രെ രാജാവിന്റെ മനസ്സു; ഘോഷം കൂടാതെ വന്നു
കണ്ടാൽ കാൎയ്യം ഒക്കെയും വേഗം തീരും" എന്നു കേട്ടാറെ, ഗാമ
ഒരു ചെറിയ കപ്പലിൽ കൂടി കോഴിക്കോട്ട തൂക്കിലെക്ക് ഓടി അവ
നെ കരക്ക ഇറക്കി രാജാവെക്കണ്ടു ആലൊചന ചെയ്യുമാറാക്കി.
അന്നു രാത്രിയിൽ തന്നെ 34 പടവുകൾ കപ്പലിന്റെ ചുറ്റും വന്നു വള
ഞ്ഞു വെടി വെച്ചു തീയ്യും കൊടുത്തു പറങ്കികൾ നങ്കൂരചങ്ങല ഉടനെ
അഴിച്ചു ദു‌ഃഖെന തെറ്റിപോകയും ചെയ്തു. അനന്തരം ഉണ്ണികളെ
കണ്ടില്ല. ബ്രാഹ്മണനെ തൂക്കി ശവത്തെ താമൂതിരിക്കയച്ചു സൊദ്ര
യുടെ കപ്പലുകൾ തുണക്ക വന്നപ്പൊൾ വളരെ നാശങ്ങളെയും ചെയ്തു.

ഗാമ കപ്പലുകളൊടു കൂടെ വിലാത്തിക്ക പുറപ്പെടുമാറായ
പ്പൊൾ പെരിമ്പടപ്പിനൊടു 30 പറങ്കികളെ പാർപ്പിച്ചു വിടവാങ്ങി
യപ്പൊൾ രാജാവ് "നിങ്ങൾ എന്നെക്കുറിച്ചു സംശയിച്ചതാകകൊ
ണ്ടു ഞാൻ ഉണ്ടായിട്ടുള്ളത ഒക്കെയും പറഞ്ഞില്ല, ഇപ്പൊൾ പറയെ
ണ്ടി വന്നു; താമൂതിരി ഓരൊരൊ ബ്രാഹ്മണരെ അയച്ചു പറങ്കികൾ
ചതിയന്മാരാകകൊണ്ടു അവരെ നിഗ്രഹിക്കെണം എന്നുപദേശം പറ
യിച്ചു ഞാൻ വഴങ്ങായ്കയാൽ താമൂതിരി സ്നേഹമൊ പൊർത്തുഗൽ
സ്നേഹമൊ എന്തു വേണ്ടു എന്ന ചോദിച്ചതിന്നു നയം കൊണ്ടു ചെയ്യാ
ത്തതു ഞാൻ ഭയം കൊണ്ടു ചെയ്കയില്ല എന്ന് ഉത്തരം അയച്ചിരി
ക്കുന്നു. അതുകൊണ്ടു നിങ്ങൾ യാത്രയായതിന്റെ ശേഷം താമൂതിരി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/139&oldid=199362" എന്ന താളിൽനിന്ന് ശേഖരിച്ചത്