താൾ:33A11414.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

യവൻ കോഴിക്കോട്ടു തന്നെ തീൎത്ഥയാത്രയിൽ എത്തിയപ്പോൾ, പാ
തിരികളെ കണ്ടു പൊൎത്തുഗാലെ കാണേണം എന്നപേക്ഷിച്ചപ്പോൾ,
സ്നാനം ചെയ്യാതെകണ്ടു പൊൎത്തുഗലിൽ പോയിക്കൂടാ എന്നു കേട്ടു
സ്നാനം ഏറ്റു തൊപ്പി ഇട്ടു കപ്പലിൽ പാൎത്തിരുന്നു. കപ്പിത്താൻ നി
യോഗിച്ചപ്രകാരം മിഖയെൽ കരക്കിറങ്ങി ഉണ്ണിരാമകോയിൽ
തിരുമുല്പാടു എന്ന കൊച്ചി രാജാവെ ചെന്നു കണ്ടു കോഴിക്കോട്ടി
ലെ വൎത്തമാനം അറിയിച്ചു "ഇവിടെ 4 കപ്പൽ ചരക്കു കയറ്റുവാൻ
സമ്മതിക്കുമൊ" എന്ന ചോദിച്ചു. ആയതിന്നു രാജാവ് സന്തോഷ
ത്തോടെ അനുവാദം കൊടുത്തു. "ഈ വന്നവരുടെ വീര്യം എല്ലാം
ഞങ്ങളും കേട്ടിരിക്കുന്നു. അവരുടെ ഉണ്ടകൾ ഒന്നു താമൂതിരിയുടെ
കോയിലകത്തു തട്ടി ഒരു നായരെ കൊന്നു. രാജാവിൻ കാല്ക്കൽ വീ
ണതിനാൽ രാജാവ് താൻ ബദ്ധപ്പെട്ടു അരമനയെ വിട്ടു കുറെയ ദൂരെ
പോയിരിക്കുന്നു" എന്നും മറ്റും ചൊല്ലി പറങ്കികളുടെ ശൂരതയെ സ്തു
തിച്ചു. അതിന്റെ കാരണം: അന്നു പെരിമ്പടപ്പസ്വരൂപം താമൂതി
രിയുടെ മേൽക്കോയ്മക്ക അടങ്ങി പാൎത്തു. അതുകൊണ്ടു കൊച്ചിയിൽ
കച്ചവടം ഒടുങ്ങിപ്പോയി. മുളകു മുതലായത് വില്പാൻ കോഴിക്കോ
ട്ടു അയക്കേണം എന്ന കല്പന ഉണ്ടു, കപ്പലോട്ടം ഇനി നസ്രാണി
കൾക്കല്ല ചോനകമാപ്പിള്ളമാർക്കെ ചെയ്തു നടക്കാവു; കൊച്ചീ
ത്തമ്പുരാൻ വൃദ്ധനാകയാൽ മുനിവൃത്തി ആശ്രയിച്ചു മതിലകത്തു
പാൎത്തു മരിക്കേണം. പുതിയവന്റെ അഭിഷേകത്തിന്നു താമൂതി
രിയുടെ കല്പന ആവശ്യം. താമൂതിരി നാടു വലം വെക്കുമ്പോൾ,
കൊച്ചിയിൽ ചെന്നു പെരിമ്പടപ്പിലെ നായന്മാരെ കണ്ടു നിരൂ
പിച്ചു പടക്കു കൂട്ടിക്കൊണ്ടു പോകും. തിരുമനസ്സിൽ തോന്നിയാൽ
തമ്പുരാനെ മാറ്റുകയും ചെയ്യും. ഈ വകക്കു നീക്കം വരുത്തുവാൻ ഇ
തു തന്നെ സമയം എന്നു വെച്ചു പെരിമ്പടപ്പു പറങ്കികളോടും മമത
പറയിച്ചു അവരെ ആസ്ഥാനമണ്ഡപത്തിൽ വരുത്തി ദ്രവ്യം ഒട്ടും
ഇല്ലായ്കയാൽ അവർ കാഴ്ചവെച്ചു; പവിഴം വെള്ളി സാധനങ്ങൾ മു
തലായത് വളരെ സ്തുതിച്ചു സന്തോഷിച്ചു വാങ്ങി "നിങ്ങൾക്കു
ഹിതമായാൽ കൊച്ചിയിൽ നിത്യം പാൎത്തു കച്ചവടം ചെയ്ത പോ
രാം" എന്നു പറഞ്ഞു ചരക്കുകളെ വരുത്തി വളരെ ഉത്സാഹിക്കയാൽ
അവിടെയും കൊടുങ്ങലൂരിലും 20 ദിവസത്തിനകം കപ്പലുകൾ പി
ടിപ്പതു കയറ്റി തീൎത്തിരിക്കുന്നു.

9. 2 നസ്രാണികളോടു കൂട കബ്രാൽ
പൊർത്തുഗലിൽ പോയത്.

കൊടുങ്ങലൂരിൽതന്നെ പാർക്കുമ്പോൾ, യോസേഫ, മത്ഥാ
യി ഇങ്ങിനെ 2 നസ്രാണികൾ വന്നു കപ്പിത്താനെ കണ്ടു: "ഞ
ങ്ങൾ തന്നെ ക്രിസ്തവിശ്വാസികൾ, നിങ്ങളുടെ കപ്പലിൽ കയറി
യുരോപ, രോമ മുതലായ ദേശങ്ങളെ കണ്ടു ഒർശ്ലെമിൽ (യരുശലേ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/133&oldid=199356" എന്ന താളിൽനിന്ന് ശേഖരിച്ചത്