താൾ:33A11414.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

വടക്കോട്ടു ഓടി "നിങ്ങളുടെ പ്രജകളെ ഞാൻ മാനത്തോടും കൂടെ
തിരിച്ചു അയക്കും കച്ചോടം ചെയ്വാൻ വേറെ പൊൎത്തു ഗൽ
കപ്പൽ വേഗം വരുമല്ലൊ" എന്നു രാജാവിന്നു എഴുതി അവരിൽ ഒ
രാളെ ഏഴിമല സമീപത്തുനിന്നു വിട്ടയച്ചു താൻ ഗോകർണ്ണത്തിന്ന
ടുത്ത അഞ്ചു ദ്വീപിൽ പോയി കപ്പൽ നന്നാക്കിച്ചു ഗോവയിൽനി
ന്നുള്ള കടൽ പിടിക്കാരെ വെടിവെച്ചകറ്റി, അവരിൽ ഒരു ഒറ്റു
കാരനായ യഹൂദനെ പല ഭാഷാപരിചയം നിമിത്തം പാർപ്പിച്ചു.
തുലാവം പടിഞ്ഞാറോട്ടു ഓടുകയും ചെയ്തു. യാത്രയിൽ വളരെ ക്ലേ
ശിച്ചു 148 ജനങ്ങളിൽ ശേഷിച്ച അമ്പത്തഞ്ച പേരൊടു കൂടെ 674
കൎക്കിടകം പൊൎത്തുഗൽ രാജ്യത്തിൽ എത്തുകയും ചെയ്തു.

5. കബ്രാൽ കപ്പിത്താൻ കോഴിക്കോട്ടു എത്തിയത.

പൊൎത്തുഗൽ രാജാവായ മാനുവെൽ ഗാമ മുതലായവർക്കു വള
രെ സ്ഥാനമാനങ്ങളെ കല്പിച്ചു: "നീ സൌഖ്യമായിരിക്ക; വേ
ഗം മറ്റൊരുവനെ അയക്കും" എന്നു പറഞ്ഞതും അല്ലാതെ അനേകം
പറങ്കികൾ ഈ പുതിയ ലോകം കാണേണം എന്നു കിനാവിലും
വിചാരിച്ചു ഹിന്തുകച്ചവടത്തിന്നു വട്ടം കൂട്ടുകയും ചെയ്തു. അവ
രൊടൊന്നിച്ചു രാജാവും ഉത്സാഹിച്ചു 12 കപ്പലുകളിൽ ചരക്കുകളെ
കയറ്റി കബ്രാൽ കപ്പിത്താന്നു മൂപ്പു കല്പിച്ചു: "നീ ആയിരത്ത
ഞ്ഞൂറു (1500) ആളുകളൊടും എട്ടു (8)പാതിരിമാരൊടും പോയി
കോഴിക്കൊട്ട് ഇറങ്ങി കച്ചവടം തുടങ്ങി ക്രിസ്തവേദവും പര
ത്തണം എന്നും താമൂതിരി ചതിച്ചാൽ പട വെട്ടെണം, വിശേഷാൽ
മക്കക്കാരെ ശിക്ഷിക്കേണം" എന്നും നിയോഗിച്ചു രോമസഭയുടെ
അനുഗ്രഹത്തോടും കൂടെ 1500 മാർച്ച 8 [കൊല്ലം 675] അയക്കുക
യും ചെയ്തു. അവൻ തെക്കോട്ടു ഓടുമ്പൊഴെക്ക കിഴക്കൻ കാറ്റി
ന്റെ ഊക്കു കൊണ്ടു ബ്രസിൽ ദെശത്തിന്റെ കരയോളം വന്നു പു
തിയ നാട്ടിന്റെ വർത്തമാനം അറിയിപ്പാൻ ഒരു കപ്പൽ പൊൎത്തു
ഗലിൽ തിരികെ അയച്ചു. ആ ബ്രസിൽ നാട്ടിൽനിന്നു തന്നെ
പൊൎത്തുകിമാങ്ങ, കൈതച്ചക്ക, ആത്തച്ചക്ക, പെരക്ക, കപ്പമുളക
മുതലായ സസ്യാദികൾ പിന്നത്തേതിൽ മലയാളത്തിൽ വിളവാൻ
സംഗതി ഉണ്ടായത. കെപ്പിന്റെ തൂക്കിൽ വെച്ചു പെരിങ്കാറ്റുണ്ടായി
നാലു കപ്പൽ തകർന്ന ശേഷം കബ്രാൽ 675 ചിങ്ങമാസം മുമ്പെ അ
ഞ്ചു ദ്വീപിലും പിന്നെ കോഴിക്കോട്ടും ആറു കപ്പലുമായി എത്തുകയും
ചെയ്തു. ഉടനെ ഗാമ കൂട്ടിക്കൊണ്ടുപോയ മലയാളികൾ പറങ്കി വേ
ഷവും ആയുധങ്ങളും ധരിച്ചു കരക്കിറങ്ങി ജാതിക്കാരെ കണ്ടു ഞങ്ങ
ളെ വളരെ മാനിച്ചിരിക്കുന്നു എന്നറിയിച്ചു വിലാത്തി വൎത്തമാന
ങ്ങളെ പറഞ്ഞു നാട്ടുകാൎക്ക വളരെ സന്തോഷം ഉണ്ടാക്കുകയും ചെ
യ്തു. അവർ തീണ്ടിക്കുളിക്കാരകകൊണ്ടു തിരുമുമ്പിൽ ചെന്നു കാ
ണ്മാൻ സംഗതി വന്നതും ഇല്ല. കബ്രാൽ ആ ഗോവക്കാരനായ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/129&oldid=199352" എന്ന താളിൽനിന്ന് ശേഖരിച്ചത്