താൾ:33A11414.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

ളെ കാണുന്തോറും ദുഷിച്ചു ചീത്തയാക്കും; ഒരു ക്രിസ്ത്യാനനെ കാണു
മ്പോൾ "ചീ" "പറങ്കി" എന്നു ചൊല്ലി തുപ്പും. താമൂതിരി അന്നു
ചുങ്കം ചോദിച്ചില്ല: കാവലിന്നു ഒരു നായരെ കല്പിച്ചയച്ചു ചരക്കുക
ളെ പതുക്കെ വില്പിച്ചു; ഗാമ മാത്രം കരക്കിറങ്ങാതെ ദിവസേന
ഓരോരുത്തരെ ഇറക്കി അങ്ങാടി കാണിച്ചും കണ്ടസാധനങ്ങളെ മാ
തിരി കാട്ടുവാൻ വാങ്ങിച്ചും മീനും പഴവും വില്പാൻ കൊണ്ടുവരുന്ന
നാട്ടുകാരെ സല്കരിച്ചും മമത വരുത്തി വർഷകാലം കഴിക്കയും ചെ
യ്തു.

4. ഗാമ യുരോപ്പയിൽ മടങ്ങി ചെന്നത്.

പറങ്കികൾ ചിങ്ങമാസത്തോളം പാർത്തശേഷം, മക്കത്തുനി
ന്ന് വലിയ കപ്പലുകൾ വരുവാൻ കാലം അടുത്തിരിക്കുന്നു എന്നും
കടല്പട ഉണ്ടാവാൻ സംഗതി ഉണ്ടു എന്നും കേട്ടാറെ, കപ്പിത്താൻ താമൂ
തിരിക്ക് കാഴ്ച അയച്ചു: "ചരക്കുകൾ വില്ക്കേണ്ടതിന്നു ഒരാൾ കോ
ഴിക്കോട്ട പാൎക്കട്ടെ, ചരക്കുകളുടെ വിലയോളം മുളക മുതലായത് ത
രേണം" എന്നും മറ്റും അപേക്ഷിച്ചപ്പൊൾ, രാജാവ് വളരെ നീരസം
കാട്ടി നാലു ദിവസം താമസിപ്പിച്ചു "ചുങ്കത്തിന്നും, ബന്തരിന്നും, ഇ
വിടെക്ക് ക്ഷണത്തിൽ 600വരാഹൻ തരേണം" എന്നു കല്പിച്ചു ദൂത
നെ തടവിൽ പാൎപ്പിച്ചു മക്കക്കപ്പൽ വന്നാൽ ഉടനെ മാപ്പിള്ളമാരു
ടെ കൌശലപ്രകാരം പറങ്കികളെ ഒടുക്കേണം എന്നു നിശ്ചയിക്കയും
ചെയ്തു. ഗാമ ഭയം എല്ലാം മറെച്ചു കപ്പൽ കാണ്മാൻ വരുന്ന നാട്ടുകാ
രെ നന്നായി ബഹുമാനിച്ചു പാർക്കുമ്പോൾ, ഒരു ദിവസം നല്ല വേ
ഷക്കാരായി പ്രാപ്തിയുള്ള ചിലർ വന്നാറെ "ഇവർ ജാമ്യത്തിന്നു
മതി" എന്നു വെച്ചു നകൂരം എടുത്തു പായി കൊളുത്തി ഓടുവാൻ തുട
ങ്ങി. കോഴിക്കോട്ടുകാർ അതു കണ്ടപ്പോൾ, തോണിക്കാരെ അയച്ചു:
"രാജാവ് കരക്കുള്ള രണ്ടു പറങ്കികളെ ക്ഷണത്തിൽ വിട്ടയക്കും" എ
ന്ന് ബോധിപ്പിച്ചാറെ; "അവരെ കൂടാതെ ഇനി ഒരു തോണിയും വ
രരുത്; വന്നാൽ വെടി ഉണ്ടാകും" എന്നു പേടിപ്പിച്ചപ്പോൾ, ഞായ
റാഴ്ച 26 ആഗസ്ത (ചിങ്ങം 12) ഏഴു വള്ളം വന്നു താമൂതിരിയുടെ എഴു
ത്തോടും കൂടെ രണ്ടു പറങ്കികളെയും കൊണ്ടുവന്നു കയറ്റി, കരക്കുള്ള
ചരക്കുകൾ കയറ്റി അയക്കായ്കകൊണ്ട അവറ്റെ വെറുതെ അയ
ച്ചു, പിറ്റെ ദിവസം പൊൎത്തുഗൽ ഭാഷ അറികയാൽ ഒറ്റുകാരൻ
എന്ന ശ്രുതിപ്പെട്ട ആ മുസല്മാനും വന്നു: "എന്റെ ദ്രവ്യം എല്ലാം
രാജാവ് എടുത്തു മാപ്പിള്ളമാർ പാരുഷ്യവാക്കും പറഞ്ഞിരിക്കുന്നു.
അതുകൊണ്ട ജീവരക്ഷക്ക് വേണ്ടി ഞാൻ യൂരോപയിൽ പോകട്ടെ"
എന്നു ഗാമയോടു പറഞ്ഞു പാർത്തപ്പോൾ, ചില തോണിക്കാർ വ
ന്നു ചരക്കുകൾ ഇതാ കൊണ്ടു വന്നിരിക്കുന്നു എന്നു കാണിച്ചിട്ടും ഗാ
മ "നിങ്ങൾ വ്യാപ്തിക്കാർ ഇനി നിങ്ങളോടു ഒരു വാക്കും ഇല്ല" എ
ന്നു ചൊല്ലി വെടിവെച്ചു പേടിപ്പിച്ചു 14 കോഴിക്കോടരോടും കൂടെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/128&oldid=199351" എന്ന താളിൽനിന്ന് ശേഖരിച്ചത്