താൾ:33A11414.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

തന്നെ, മുസൽമാനരുടെ വീട്ടിൽ പാർക്ക" എന്നു കല്പിച്ചാറെ,
"വേദം നിമിത്തം ഇടച്ചലിന്നു സംഗതി ആകകൊണ്ടും വാക്ക്
അറിഞ്ഞുകൂടായ്കകൊണ്ടും, ഒരുമിച്ചു പാർക്കുന്നത് നന്നല്ല, വേറെ
പാർക്കാമല്ലൊ" എന്നറിയിച്ചപ്പൊൾ, താമൂതിരി സമ്മതിച്ചു; അ
വർ രാത്രിയിൽ പെരുമാരിയിൽ തന്നെ പട്ടണത്തിൽ എത്തി,
നല്ലൊരു വീട്ടിൽ കരേറി പാർക്കയും ചെയ്തു, അനന്തരം തുർക്കൻ:
"ഇവിടെ സമ്മാനം സകലത്തിലും പ്രധാനമല്ലൊ എന്തു വെക്കാതി
രുന്നു" എന്നു ചോദിച്ചാറെ, കപ്പിത്താൻ തിരുമുല്ക്കാഴ്ചക്കായി ചില
ചരക്കുകളെ അയച്ചു "സ്വരാജ്യം വിട്ടുപോകുമ്പോൾ, ഇവിടെ എ
ത്തും എന്ന് അറിഞ്ഞില്ലയായിരുന്നു. അതുകൊണ്ടു യോഗ്യമായ കാ
ഴ്ചക്ക സംഗതി വന്നില്ല" എന്നു എഴുതിച്ചു മന്ത്രികൾക്കും ചിലതു
അയച്ചു കൊടുപ്പിക്കയും ചെയ്തു.

3. മാപ്പിളമാരുടെ വിരോധവും
വർഷകാലത്തിലെ താമസവും.

ഈ ഉണ്ടായതെല്ലാം മുസല്മാന്നർ കരുതിക്കൊണ്ടു "പറങ്കികൾ
വന്നതു നമ്മുടെ കച്ചോടത്തിന്നു നാശം തന്നെ; നല്ലവണ്ണം നോക്കെ
ണം" എന്നു വിചാരിച്ചു കൊത്തുവാൾ മുതലായവർക്കും വളരെ
കൈക്കൂലികൊടുത്തു വശീകരിച്ചു "പറങ്കികൾ വ്യാപാരികൾ അല്ല
കടല്പിടിക്കാരത്രെ; അവരുടെ രാജാവ് ഇവിടെ അയച്ചിരിക്കു
ന്നു എങ്കിൽ, ഇത്ര നിസ്സാര സാധനങ്ങളെ തിരുമുല്ക്കാഴ്ച വെക്ക
യില്ലയായിരുന്നു. വഴിയിൽവെച്ചു ചില ദിക്കിൽനിന്നു മുസല്മാ
നരുമായി കലഹിച്ചു നാശം ചെയ്തിരിക്കുന്നു എന്നു മാലുമി അറി
യിച്ചിരിക്കുന്നു. ഇസ്ലാമുറ അവരുമായിട്ടു എപ്പോഴും ഘോര
യുദ്ധം ഉണ്ടായിട്ടുണ്ടല്ലൊ. നമ്മുടെ മുതലിയാരും പറങ്കികൾ വന്നു
സകലവും നശിപ്പിക്കുമെന്നും കഴിഞ്ഞ കൊല്ലത്തിൽ തന്നെ ശ
കുനം പറഞ്ഞിരിക്കുന്നു. അതുകൊണ്ടു പുതുസ്നേഹം രാജാവവർ
കൾക്ക് വേണം എങ്കിൽ പഴയ കെട്ടു അറ്റു പോകും ഇവരെ
ചേൎത്തു കൊണ്ടാൽ ഞങ്ങൾ ഒരുമിച്ച തന്നെ വിട്ടു പോകും. എ
ന്നാൽ ഈ രാജ്യമഹാത്മ്യം എല്ലാം ക്ഷയിക്കും; ഇനി തിരുമനസ്സിൽ
തോന്നുന്ന പ്രകാരം ചെയ്യെട്ടെ എന്നുണൎത്തിച്ചു." ഇത കേട്ടിട്ടു താ
മൂതിരി 19ാന്തിയ്യതി കപ്പിത്താനെ വരുത്തി: "നിങ്ങൾ ആരാകു
ന്നു? നേർ പറഞ്ഞാൽ ഞാൻ ശിക്ഷിക്കയില്ല. എന്തിന്നു വന്നു?
ഈ നാട്ടുകാർ മനുഷ്യരല്ല കല്ലെന്നു വിചാരിച്ചിട്ടൊ ഈ വക കാഴ്ച
വെച്ചതു?" എന്നിങ്ങനെ ഓരോന്നു കല്പിച്ചപ്പോൾ, കപ്പിത്താൻ
പറഞ്ഞു: "ഞങ്ങളുടെ കാര്യം നിങ്ങൾക്ക് ഇപ്പോൾ ബോധിക്ക
യില്ല. ക്രമത്താലെ ബോധിക്കും ഞങ്ങളുടെ രാജാവ് ലോകരക്ഷി
താവായ യേശുക്രിസ്തനെ സൎവ്വരാജ്യങ്ങളിലും അറിയിച്ചു വാഴി
ക്കേണം എന്നു വെച്ചു എവിടെയും കപ്പലുകളെ അയച്ചു ജാതി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/126&oldid=199349" എന്ന താളിൽനിന്ന് ശേഖരിച്ചത്