താൾ:33A11414.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

പോരാ; കോവിലകത്തു ബ്രാഹ്മണർക്കു പ്രാധാന്യം; പട്ടണത്തി
ലും ബന്തരിലും മുസൽമാനരാകുന്ന മാപ്പിളമാർക്കും; അറവി, പാർ
സി, തുർക്കർ മുതലായ പരദേശികൾക്കും ആധിക്യം ഉണ്ടു. ചീന
ത്തോടും മക്കത്തോടും അളവില്ലാത്ത കച്ചവടം നടക്കുന്നു. മഴക്കാലം
തീരുമ്പോൾ ദിവസേന പത്ത നൂറ കപ്പലും പടകും എത്തും. ചുങ്കം
തന്നെ രാജാവിന്റെ വരവിൽ പ്രധാനം; അതുകൊണ്ടു നിങ്ങൾ വ
ന്നു വ്യാപാരം ചെയ്യുന്നതിൽ താമൂതിരിക്ക് രസം തോന്നും. മാപ്പിള
മാർക്കു അസൂയ ഉണ്ടായാലൊ രാജാവും നിങ്ങളെ വിരോധിക്കും.
അവനിപ്പോൾ പൊന്നാനിയിൽ ഇരിക്കുന്നു; വേഗം ആളെ അയക്കേ
ണ്ടിയിരിക്കുന്നു. ഇങ്ങിനെ എല്ലാം കേട്ടാറെ, കപ്പിത്താൻ രണ്ടു പറ
ങ്കികളെ അയച്ചു, മാനുവെൻ എന്ന പൊർത്തുഗൽ രാജാവ് നിങ്ങളു
ടെ കീൎത്തി കേട്ടു തിരുമുമ്പിൽ എത്തുവാൻ കല്പിച്ചു. കത്തുകളെ
യും എഴുതി തന്നു; എപ്പൊൾ വന്നു കാണാം? എന്നു അന്വേഷിച്ചാറെ,
താമൂതിരി വൎത്തമാനം അറിഞ്ഞു. മഴക്കാലത്തിന്നു മുമ്പിൽ കപ്പൽ
പന്തലായിനി കൊല്ലത്ത് ആക്കെണം എന്നും, കോഴിക്കോട്ടു വ
ന്നാൽ കാണാം എന്നും, ഉത്തരം അയച്ചു. അപ്രകാരം തന്നെ ഗാമ ക
പ്പിത്താൻ അനുസരിച്ചു പന്തലായിനി മുഖത്തു നങ്കൂരം ഇടുകയും
ചെയ്തു.

2. താമൂതിരിയെക്കണ്ട പ്രകാരം.

ഇടവം 17ാം നു തിങ്കളാഴ്ച കൊത്തുവാളും 200 നായന്മാരും പ
ന്തലായിനിക്ക് വന്നപ്പോൾ, ഗാമ കപ്പിത്താൻ പറങ്കി മൂപ്പന്മാരുമാ
യി വിചാരിച്ചു. "ഞാൻ "പോയി രാജാവെ കാണും; ആപത്തു
ണ്ടായാൽ നിങ്ങൾ ഒട്ടും പാൎക്കരുത്; ഉടനെ നങ്കൂരം എടുത്തു പൊ
ൎത്തുഗലിൽ ഓടി മലയാളത്തിലെ വഴി അന്വേഷിച്ചു കണ്ട പ്രകാ
രം എല്ലാം അറിയിക്കെണം" എന്നു കല്പിച്ചു വസ്ത്രാലങ്കാരങ്ങളെ
ധരിച്ചു വെടി വെച്ചു കൊടി പറപ്പിച്ചു 12 പറങ്കികളൊടും കരക്ക
ഇറങ്ങി. അനന്തരം നായന്മാർ എതിരേറ്റു വണങ്ങി തണ്ടിൽ കരേ
റ്റി എല്ലാവരും ഘോഷിച്ചു നടയായി പുറപ്പെട്ടു, കാപ്പുകാട്ട് എ
ത്തി, സല്ക്കാരം വാങ്ങി അനുഭവിച്ചതിന്റെ ശേഷം, ചങ്ങാടത്തിൽ
കയറി പുഴവഴിയായി ചെല്ലുമ്പൊൾ, രണ്ടു പുറവും അനെകം വലി
യ പടവുകൾ കരക്ക് വലിച്ചു ഓല മേഞ്ഞ നില്ക്കുന്നത കണ്ടു കിഴി
ഞ്ഞു മറ്റു തണ്ടുകളിൽ കയറി മഹാപുരുഷാരമദ്ധ്യത്തുടെ ചെന്നു ഒരു
മതിലകത്ത് എത്തുകയും ചെയ്തു. അതിൽ വലുതായിട്ടുള്ള ഒരു ചെ
മ്പതൂണും അതിന്മീതെ ചെമ്പു കൊഴിയും പ്രവേശത്തിൽ 7 മണിക
ളും തൂങ്ങുന്നതും കണ്ടു. ബ്രാഹ്മണർ എതിരേറ്റു കപ്പിത്താൻ മുതലാ
യവരുടെ മെൽ വെള്ളം തളിച്ചു തീർത്ഥവും പ്രസാദവും കൊടുത്തു. ക
പ്പിത്താൻ ഇതു പള്ളിമര്യാദ എന്നു വിചാരിച്ചു, നെറ്റിമേൽ തൊട്ടു;
പിന്നെ കൈമെൽ തേപ്പാൻ വസ്ത്രം നിമിത്തം സമ്മതിച്ചതും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/124&oldid=199347" എന്ന താളിൽനിന്ന് ശേഖരിച്ചത്