താൾ:33A11414.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

പ്പിച്ചു അവൎക്ക് വളരെ ഉപകാരം ചെയ്തെങ്കിലും വേണ്ടുന്ന ഫലം
കാണ്മാനില്ല.

ആലപ്പുഴ എന്നത് തിരു വിതാംകോടസംസ്ഥാനത്തിലെ ഇ
പ്പോഴത്തെ തുറമുഖങ്ങളിൽ മുഖ്യമായത. 50 കൊല്ലം മുമ്പെ അ
വിടെ കച്ചവടം അധികം നടന്നില്ലെങ്കിലും ക്രമത്താലെ അത വ
ൎദ്ധിച്ചു വന്നു. അതിന്റെ കിഴക്കിലുള്ള കായലിൽ കൂടി ഉൾനാടുക
ളിൽനിന്നു ജാതിമരം മുളക, ഏലം മുതലായ ചരക്കുകളെ കൊണ്ടു
വരുന്നു. ഒരു ചൎച്ചമിശ്യൻ സഭ അവിടെയുണ്ടു.

പൊൎക്കാടു, മുമ്പെ ഇവിടെ ഉണ്ടായിരുന്ന കച്ചവടം ക്രമത്താ
ലെ ആലപ്പുഴയിലേക്ക് മാറിപ്പോയത കൊണ്ടു അതിന്റെ കച്ചവ
ടം ക്ഷയിച്ചു പോയിരിക്കുന്നു. കൊങ്കണികളുടെ വലിയ ക്ഷേത്രവും
രോമ നസ്രാണികളുടെ പള്ളികളും കോവിലകവും മറ്റും ഉണ്ടു. പോ
ക്കാട്ടരാജാവ് മുമ്പെ പൊൎത്തുഗീസരുടെയും പിന്നെ ലന്തരുടെയും
സഖിയായിരുന്നു. 1741 തിരുവതാംകോടരാജാവ് അവനെ ജയി
ച്ചു നഗരത്തെയും നാട്ടിനെയും കൈവശമാക്കി. ഇറക്കമുള്ളപ്പോൾ,
പൊൎത്തുഗീസർ കെട്ടിയ കോട്ടയുടെ ശേഷിപ്പുകളെ അവിടെ കട
ലിൽ കാണാം.

അമ്പലപ്പുഴ, തിരുവല്ല, അരിപ്പാട എന്ന സ്ഥലങ്ങളിൽ
എത്രയും കീൎത്തിയുള്ള ക്ഷേത്രങ്ങളുണ്ടു.

കൊല്ലം, പൂൎവ്വകാലത്തിൽ സുറിയാണികൾക്ക എത്രയും വലി
യ കച്ചവടസ്ഥലമായിരുന്നു. 1809 –1830 വരെ ഇവിടെ ഇ
ങ്ക്ളിഷപട്ടാളക്കാർ പാൎത്തിരുന്നു. ഇപ്പോൾ, സിപ്പായികളെയുള്ളു.
1829 വരെ ഹജൂർ കച്ചേരിയും അപ്പീൽ കോടതിയും കൊല്ലത്തുണ്ടാ
യിരുന്നു; അവ തിരുവനന്തപുരത്തിലേക്ക മാറി പോയശേഷം,
ഇപ്പോൾ തഹശ്ശിൽദാർകച്ചേരിമാത്രമെ ശേഷിക്കുന്നുള്ളു.മലയാളി
കളുടെ വൎഷക്കണക്ക കൊല്ലത്തിൽ ഒരു കുളം കെട്ടിയ സമയം കൊ
ണ്ടു തുടങ്ങുന്നു. ചിലർ അത കൊല്ലത്തെ സ്ഥാപിച്ച വൎഷമായിരു
ന്നു എന്നും പറയുന്നു. തങ്കച്ചേരി കൊല്ലത്തിന്റെ കുറെ വടക്ക പടി
ഞ്ഞാറത്രെ.

തിരുവനന്തപുരം എന്നത ഇപ്പോഴത്തെ രാജധാനിയാകുന്നു.
അവിടെ ഹജൂർ കച്ചേരിയും അപ്പീൽ കോടതിയും നക്ഷത്രബങ്ക
ളാവും ധർമ്മപ്പള്ളിക്കൂടവും അച്ചകൂട്ടവും ഏറ്റവും കീൎത്തിയുള്ള ക്ഷേ
ത്രവും മുതലായ വിശേഷങ്ങളുണ്ടു. അഞ്ചതെങ്ങ് തിരുവനന്തപുര
ത്തിൽനിന്നു 20 മയിത്സ വടക്കുപടിഞ്ഞാറത്രെ.

തിരുവിതാംകോട മുമ്പെത്ത രാജധാനിയായിരുന്നു.

നാഗരുകോവിൽ മുമ്പെ രാജധാനിയായിരുന്നു. അത തിരു
വിതാംകോടസംസ്ഥാനത്തുള്ള ലൊണ്ടൻ മിശ്യന്റെ പ്രധാനസ്ഥലമ
ത്രെ. അതിന്റെ കുറെ വടക്കുപടിഞ്ഞാറ കൊട്ടാർ എന്ന വലിയ
ചന്തസ്ഥലവും കുറെ തെക്കുകിഴക്ക കന്യാകുമാരി എന്ന തീൎത്ഥസ്നാന
സ്ഥലവും ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/120&oldid=199343" എന്ന താളിൽനിന്ന് ശേഖരിച്ചത്