താൾ:33A11414.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

ണർ സുഖിച്ചു വസിക്കുന്ന സ്ഥലം തന്നെ. ഇങ്ക്ളിഷ ചൎച്ചമിശ്യൻ
ഷ്ടേഷൻ അവിടെയുണ്ടു.

ചിറ്റൂർ എന്നത് പാലക്കാട്ടിന്റെ തെക്ക കിഴക്കായി അ
വിടെ മുൻസീഫകോടതിയും തഹശ്ശിൽദാർ കച്ചേരിയും നഗരവും
ഗ്രാമവും സ്ക്കൂളും ഉണ്ടു. സമീപത്തിൽ പാർക്കുന്ന നായന്മാർ മിക്ക
വാറും പേർ ദ്രവ്യസ്ഥന്മാരത്രെ.

കൊടുങ്ങല്ലൂർ, പണ്ടു വലിയ കച്ചവടസ്ഥലമായിരുന്നു. യഹൂ
ദന്മാർ പുരാണത്തിൽ അവിടെ കുടിയിരുന്നത, ഭാസ്കരരവിവർ
മ്മാവു എന്ന പെരുമാൾ അവരിൽ വളരെ പ്രസാദിച്ചു അവരുടെ
ശ്രേഷ്ഠനായ യൂസുഫ് ഇറവാനന്നും അവൻ സന്തതിക്കും അഞ്ചവ
ണ്ണം എന്ന ദേശവും നാടുവാഴി സ്ഥാനവും കൊടുത്തു, വെവ്വേറെ പ്ര
ഭൂക്കന്മാരെ സാക്ഷികളാക്കി ചെമ്പോലയിൽ എഴുതുകയും ചെയ്തു.
200 — 300 ക്രിസ്താബ്ദം അവൎക്ക് ഇപ്രകാരം പെരുമാക്കന്മാരുടെ കാ
ലത്ത മാനവും സമ്പത്തും ഏറി വദ്ധിച്ചതകൊണ്ടു കൂടക്കൂട പുതിയ
ആളുകൾ വന്നിട്ട അവരുടെ സംഖ്യയും പെരുകി കച്ചവടത്തിൽ
വളരെ കാലം അത്യന്തം ലാഭവും അതിനാൽ ഓരൊ സുഖഭോഗങ്ങ
ളും അനുഭവമായി വന്നു. 1341 അവിടത്തെ അഴിമുഖം പൂഴികൊ
ണ്ടു ഏതാനും മൂടിയ സംഗതിയാൽ, അവരുടെ മഹത്വം അല്പം കുറ
ഞ്ഞു പോവാൻ തുടങ്ങിയ ശേഷം, പൊൎത്തുഗീസർ വന്നിട്ട അവൎക്ക
പെരുത്തു ഉപദ്രവമുണ്ടായി 1565 അവർ കൊടുങ്ങല്ലൂർ വിട്ടു കൊച്ചി
രാജാവിനെ ആശ്രയിച്ചു. 1615 ഇങ്ക്ളിഷ്കാർ ഒന്നാമത കൊടുങ്ങ
ല്ലൂരിൽ വെച്ചു മലയാളത്തിലിറങ്ങി താമൂതിരിയോടു നിത്യകരാർ
നിശ്ചയിച്ചു എങ്കിലും, അതിനാൽ അധികം ഫലം ഉണ്ടായ് വന്നി
ല്ല. 1660 ഹൊല്ലന്തർ കൊടുങ്ങല്ലൂർ കോട്ടയെ പൊൎത്തുഗീസരിൽനി
ന്നു എടുത്തു അനേക കൊല്ലങ്ങൾ അവിടെ പാൎത്തു. 1780 ഹൈദരാലി
കൊടുങ്ങല്ലൂർ അവരിൽനിന്നു അപഹരിച്ചു എങ്കിലും, പിന്നെത്തെ
യുദ്ധത്തിൽ ഹൊല്ലന്തൎക്ക് അത തിരികെ കിട്ടി. 1789 ഠിപ്പു വലിയ
സൈന്യത്തെ കൂട്ടിയതിനാൽ, ഹൊല്ലന്തർ പേടിച്ചു കൊടുങ്ങല്ലൂർ
കോട്ടയേയും പുഴയുടെ അക്കരയുള്ള അയ്യകോട്ടയേയും തിരുവിതാം
കോടരാജാവിന്നു വില്ക്കകൊണ്ടു, ഠിപ്പു കോപിച്ചു ഇങ്ക്ളീഷ്കാരുടെ
സഖിയായ വേണാട്ടതമ്പുരാന്റെ രാജ്യത്തെ അതിക്രമിച്ചഹേതുവാൽ
വലിയ യുദ്ധമുണ്ടായി ഠിപ്പു തോറ്റു വടക്കെ മലയാളത്തെയും വേറെ
ചില രാജ്യങ്ങളെയും ഇങ്ക്ളിഷ്കാൎക്ക് വിട്ട കൊടുക്കേണ്ടി വന്നു.

തിരുവിതാംകോടസംസ്ഥാനം.

തിരുവിതാംകോടസംസ്ഥാനം കോടുങ്ങല്ലൂർ തുടങ്ങി കന്യാ
കുമാരി വരെ വ്യാപിച്ചു കിടക്കുന്നു. അതിന്റെ അതിരുകൾ: വടക്ക
കൊച്ചി രാജ്യവും കോയമ്പത്തൂരും, കിഴക്ക മധുരയോടു ചേൎന്ന തിണ്ടി
ക്കല്ലും തിരുനെൽവേലിയും , തെക്കും പടിഞ്ഞാറും കടലും തന്നെ. അ
തിന്റെ അളവ 6730 ചതുരശ്രമയിത്സ അത്രെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/118&oldid=199341" എന്ന താളിൽനിന്ന് ശേഖരിച്ചത്