താൾ:33A11414.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

പടിഞ്ഞാറോട്ടും പിന്നെ പടിഞ്ഞാറോട്ടും തന്നെ. നീളം 142 മയി
ത്സ, ആല്വായുടെ സമീപം അത രണ്ടു കയ്യായി പിരിഞ്ഞു പോകു
ന്നു. വടക്കുള്ളത കൊടുങ്ങല്ലൂരിന്റെയും, തെക്കുള്ളത
വരാപ്പുഴയുടെയും അരികെയുള്ള കായലുകളിൽ ചേരുന്നു.
പെരിയാറ കൂടാതെ വേറെ
പല നദികളുമുണ്ടു. അവയിൽ മുഖ്യമായവ. മൂവാററുപുഴ, മീനച്ചൽ,
പമ്പാനദി, കുളകുടയാറു, കല്ലെടയാറു, ഇങ്കികരയാറു, ഭവാനിപുരം,
കരമനയാറു, നെയ്യാറു, താമ്രവൎണ്ണി ,പറയാറു.

കൊച്ചിരാജാവിന്റെ സ്വാധീനത്തിലായ രാജ്യങ്ങൾ മുമ്പെ
അധികം തെക്കോട്ടു വ്യാപിച്ചിരുന്നു. എങ്കിലും കഴിഞ്ഞ നൂറ്റാ
ണ്ടിൽ കൊടുങ്ങല്ലൂർ വരെ മിക്കവാറും
രാജ്യങ്ങളെ തന്റെ കൈവശത്തിലാക്കിയ ശേഷം, കൊച്ചിരാജാ
വിന്നു അല്പമെ ശേഷിച്ചുള്ളു.

കൊച്ചിശ്ശീമ.

കൊച്ചിരാജ്യം ഒന്നായി ചേർന്നിരിക്കുന്നു എന്നല്ല, അത ചി
ല അംശങ്ങളായി വേർ പിരിഞ്ഞിരിക്കുന്നു. മുഖ്യമായത: പാല
ക്കാടതാലൂക്കിന്റെ പടിഞ്ഞാറിലും തെക്കിലും ചിറ്റുരോടു ചേർ
ന്നത്, പാലക്കാട്ടിന്റെ കിഴക്കിലും വേറെ ചിലവ തിരുവിതാം
കോടസംസ്ഥാനത്തിന്റെ നടുവിലും വ്യാപിച്ചു കിടക്കുന്നു. കൊച്ചി
ശ്ശീമയുടെ അതിരുകൾ വടക്കു മലബാർ പ്രൊവിൻസ, കിഴക്ക പാ
ലക്കാട താലൂക്കും കൊയമ്പത്തൂരും തെക്ക് തിരുവിതാംകോട, പടി
ഞ്ഞാറ മലബാർപ്രാവിൻസിനോടു ചേൎന്ന പൊന്നാനി താലൂക്ക.
അളവു 2000 ചതുരശ്ര മൈത്സിൽ അല്പം കുറയും. നിവാസി
കൾ ഏറക്കുറയ 350000. തിരുവിതാംകോടരാജാവിന്നു സ്വാധീന
മായ കൊടുങ്ങല്ലൂർ കൂടാതെ ആറു മണ്ടപത്തും വാതിലുകൾ ഉണ്ടു. അ
വ 1. കുനിയന്നൂർ, 2. കൊച്ചി, 3. മുകുണ്ടുപുരം, 4. തലപ്പള്ളി, 5.
തൃശ്ശൂർ, 6. ചിറ്റൂർ എന്നിവ തന്നെ.

മുഖ്യമായ സ്ഥലങ്ങൾ.

കൊച്ചി , ഈ പട്ടണം മുമ്പെ പറഞ്ഞപ്രകാരം ഇങ്ക്ളിഷ്കാരു
ടെ കൈവശത്തിലായിരിക്കുന്നു എങ്കിലും, അതിന്റെ ചില അംശ
ങ്ങൾ കൊച്ചിരാജാവിനുള്ളവ തന്നെ .

എരണാക്കുളം എന്നത് കൊച്ചിപ്പുഴയുടെ കിഴക്കെ വക്കത്ത
ത്രെ. അവിടെ ഹജൂർ കച്ചേരിയും കോടതികളും രാജാവിന്റെ
സ്ക്കൂളും മറ്റുമുണ്ടു.

തൃപ്പൂന്തുരയിൽ കൊച്ചിരാജാവിന്റെ രാജധാനിയുണ്ടു. അത
കൊച്ചിബന്തരിന്റെ കുറെ കിഴക്കത്രെ.

തൃശ്ശൂർ എന്നും തൃശ്ശിവപേരൂർ എന്നും പറയുന്ന സ്ഥലത്തിൽ
കോടതികളും സ്ക്കൂളും മഹാക്ഷേത്രവും മഠങ്ങളും ഉണ്ടു. അത് ബ്രാഹ്മ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/117&oldid=199340" എന്ന താളിൽനിന്ന് ശേഖരിച്ചത്