താൾ:33A11414.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

ഞ്ഞിട്ട ഇങ്ക്ളിഷ്കാർ മലയാളത്തിൽ വന്നു ഠിപ്പുവിനെ ജയിച്ച
പ്പോൾ, ആളുകൾ കോഴിക്കോട്ടിൽ മടങ്ങി വന്നു പട്ടണത്തെ പുതു
തായി കെട്ടി അത് ക്രമത്താലെ വളരുകയും ചെയ്തു.

ചെവ്വയൂർ എന്നത് കോഴിക്കോട്ടിന്റെ 4 മയിത്സ കിഴക്കത്രെ;
അവിടെ കോഴിക്കോട താലൂക്കകച്ചേരിയുണ്ടു.

ചാത്തമംഗലം എന്ന ദേശത്തിൽ പെരുത്തു വീടുകളും ഒരു ചെ
റിയ സ്ക്കൂളുമുണ്ടു.

ബേപ്പൂർ എന്നത് കോഴിക്കോട്ടിന്റെ 6 മയിത്സ തെക്ക അ
വിടെ ഒരു അങ്ങാടിയുണ്ടു. പുഴയുടെ തെക്കുഭാഗത്തോളം തീവണ്ടി
വരികയാൽ ബേപ്പൂർ ചൊല്ക്കൊണ്ടത്. അതിന്റെ കിഴക്കിൽ കോ
വിലകവും ഇരിമ്പ ഉരുക്കി എടുക്കുന്ന സ്ഥലവുമുണ്ടു. എങ്കിലും അ
വിടെയുള്ള ഇരിമ്പ കല്ലിനെ ഉരുക്കി ശുദ്ധമാക്കുവാൻ ബഹു പ്ര
യാസമുണ്ടാകകൊണ്ടു ആ പണി നല്ലവണ്ണം നടക്കുന്നില്ല.

6. ഏൎന്നാടതാലൂക്ക

ഏർന്നാട താലൂക്കിൽ ഇപ്പോൾ ചേൎന്നാടും കൂടിയിരിക്കുന്നു.
അതിന്റെ അതിർ: വടക്ക കോഴിക്കോട താലൂക്കും , വയനാടും, കി
ഴക്ക വയനാടും വള്ളുവനാടും തെക്ക വള്ളുവനാടും പൊന്നാനി താലൂ
ക്കും, പടിഞ്ഞാർ കടലും തന്നെ. നിവാസികൾ 240000, അംശ
ങ്ങൾ 52.

മുഖ്യമായ സ്ഥലങ്ങൾ

പെരിഞ്ചന്നൂർ, അത് ബേപ്പൂർപ്പുഴയുടെ തെക്കെ വക്കത്താ
യി തീവണ്ടി നില്ക്കുന്ന സ്ഥലമത്ര. അതിന്നു സാധാരണമായി
ബെപ്പൂർഷ്ടെഷൻ എന്നു പറയും. അവിടെ വലിയ അപ്പീസുകളും
തീവണ്ടിവെക്കുന്ന ശാലകളും വിറക, കരി ഇത്യാദികളെ വെക്കുന്ന
സ്ഥലങ്ങളുമുണ്ടു.

പരപ്പനങ്ങാടി എന്നത കടല് മണ്ടിപ്പുഴയുടെ 5 മയിത്സ
തെക്കത്ര. അവിടെ ഒരു അങ്ങാടിയും മജ്ജിസ്രെട്ട കച്ചേരിയും
തീവണ്ടി അപ്പീസും ഉണ്ടു.

തിരുവങ്ങാടി , ഇവിടെ മുമ്പെ ചെൎന്നാട താലൂക്ക കച്ചേരി
ഉണ്ടായിരുന്നു.

മലപ്പുറം ഇവിടെ ഒരു അങ്ങാടിയും ചന്തയും ഉണ്ടു. ചുറ്റുമുള്ള
മാപ്പിള്ളമാർ കലഹം ഉണ്ടാക്കിയതകൊണ്ടു ഇവിടെ സൊൾജരന്മാ
രെ പാർപ്പിച്ചു.

മഞ്ചേരി , ഇവിടെ ഒരു അങ്ങാടിയും ചന്തയും താലൂക്കകച്ചേരി
യും മുൻസീഫ് കോടതിയും സ്ക്കൂളും ചെറിയ ബങ്കളാവും ഉണ്ടു. അ
വിടത്തെ ക്ഷേത്രത്തെ മാപ്പിള്ളമാർ കലഹിച്ചു നശിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/110&oldid=199333" എന്ന താളിൽനിന്ന് ശേഖരിച്ചത്