താൾ:33A11414.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

4. വയനാടതാലൂക്ക

ഈ താലൂക്ക കുടകിന്റെയും നീലഗിരിയുടെയും നടുവിലുള്ള
മലപ്രദേശമത്രെ. അതിനെ പലപ്പോഴും വടക്കെ വയനാട, തെക്കെ
വയനാട, തെക്കുകിഴക്കെ വയനാട എന്നിങ്ങിനെ മൂന്നു അംശമായി
വിഭാഗിക്കുന്നു. വടക്കിൽ തെക്കിൽ എന്ന പോലെ ഭൂമിക്ക സാധാ
രണമായി അത്ര ഫലപുഷ്ടിയില്ല. വായനാടതാലൂക്കിന്റെ അതിരു
കൾ: വടക്ക കുടകം മൈസൂരും, കിഴക്ക മൈസൂരും നീലഗിരിയും,
തെക്കു വള്ളുവനാടും ഏർന്നാടും, പടിഞ്ഞാറ കൊഴിക്കോടും കുറുമ്പ്ര
നാടും കോട്ടയം താലൂക്കും. നിവാസികൾ 57000. അംശങ്ങൾ 16.

മുഖ്യമായ സ്ഥലങ്ങൾ

മാനന്തവാടി, വ. അ. 11° 48′ കി. നീ . 76° 4′ ഇത് വയ
നാട്ടിലെ മുഖ്യമായ സ്ഥലം. അവിടെ താലൂക്കകച്ചേരിയും, ടപ്പാൽ
അപ്പീസും സ്ക്കൂളും, രോമപ്പള്ളിയും, അങ്ങാടിയും, ബങ്കളാവുകളും,
ക്ലബ് എന്നു പറയുന്ന മേശവീടും ചുറ്റിൽ കപ്പിത്തോട്ടങ്ങളും ഉണ്ടു.
തലശ്ശേരിയിലെ സ്മൊൾകൊസ് കോടതി കൊല്ലത്തിൽ രണ്ടു മാ
സം ഇങ്ങോട്ടു മാറി വരുന്നു. സമീപമുള്ള വള്ളൂർ കാവിൽ കൊല്ലം
തോറും 14 ദിവസം ഉത്സവമുണ്ടു. അപ്പോൾ പല രാജ്യങ്ങളിൽനിന്നും
അനേകം ജനങ്ങൾ അവിടെ കൂടി കാവിലേക്കും ഭഗവതിയുടെ മത്സ്യ
ങ്ങൾക്കും നേർച്ച കൊടുക്കും.

തിരുനെല്ലി എന്ന പുണ്യസ്ഥലത്തിൽ ഒരു ക്ഷേത്രമുണ്ടു, മല
യാളികൾ മരിച്ചവൎക്ക പിണ്ഡം വെപ്പാനായി അങ്ങോട്ടു പോകുന്നു.

കൊറോത്ത് എന്നത വാണാസുരന്റെ വടക്കിൽ കുറ്റിയാടി
ച്ചുരത്തിന്റെ അപ്പുറമുള്ള അങ്ങാടിയത്രെ. അവിടെ കപ്പി, ഏലം,
നെല്ല ഇത്യാദികളെ വില്ക്കുന്നു.

വൈത്തിരി. വ. അ. 11° 2′ കി. നീ . 76° 5′ എന്നത തെ
ക്കെ വയനാട്ടിലെ മുഖ്യമായ സ്ഥലം; അവിടെ അങ്ങാടിയും, കച്ചേ
രിയും, ടപ്പാൽഅപ്പീസും, മെശവീടും സായ്പന്മാരുടെ കപ്പിത്തോ
ട്ടങ്ങളും ബങ്കളാവുകളും ഉണ്ടു.

ഗണപതിവട്ടം, സുല്ത്താൻ ബത്തരി എന്ന സ്ഥലങ്ങളിൽ
ചെറിയ അങ്ങാടികളും സമീപം ബങ്കളാവും, പൊളിഞ്ഞ കോട്ടയുമു
ണ്ടു. ഠിപ്പുസ്സുല്ത്താൻ അതിനെ കെട്ടിയിരുന്നു എന്നു കേൾക്കുന്നു.

നെല്ലിയാളം, ഇവിടെ ഒരു ചെറിയ അങ്ങാടിയും ബങ്കളാവും
ഉണ്ടു.

ഗുഡലുർ എന്നത് നീലഗിരിയിലേക്കുള്ള നെടിപ്പെട്ട ചുര
ത്തിന്റെ താഴെയായി അവിടെ ചെറിയ അങ്ങാടിയും മജ്ജിസ്രേട്ട
കച്ചേരിയും, ബങ്കളാവും, കപ്പിത്തോട്ടങ്ങളും ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/108&oldid=199331" എന്ന താളിൽനിന്ന് ശേഖരിച്ചത്