താൾ:33A11414.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

മലബാർ പ്രൊവിൻസ
മലബാർ പ്രൊവിൻസ കവ്വായിപ്പുഴ തുടങ്ങി പൊന്നാനിപ്പുഴ
വരെ നീണ്ടു കിടക്കുന്നു. എങ്കിലും, കരപ്രദേശത്തിലും പാലക്കാട്ടി
ന്റെ സമീപവും അത അധികം തെക്കോട്ടു വ്യാപിച്ചിരിക്കുന്നു.
അതിന്റെ നീളം വടക്കിൽനിന്നു തെക്കോളം 140 മയിത്സ, അതി
ന്റെ വിസ്താരം കിഴക്ക പടിഞ്ഞാറോട്ടു 30-40 മയിത്സ തന്നെ.
പ്രൊവിൻസ എന്നതിന്നു മലയാളത്തിൽ പലപ്പോഴും ജില്ല എന്നു
പറയുന്നു. എങ്കിലും മലബാർ ഒരു പ്രൊവിൻസ ആയാലും അതിനെ
വടക്കിലെ തലശ്ശേരി ജില്ലയും തെക്കിലെ കോഴിക്കോട്ട ജില്ലയും
ആയി വിഭാഗിച്ചിരിക്കുന്നു. മുമ്പെ പതിനാറു താലൂക്ക ഉണ്ടായ
തിൽ ചെറിയ ഈ രണ്ടും മുമ്മൂന്നും താലൂക്ക ഒന്നാക്കി ചേൎത്തതകൊ
ണ്ടു ഇപ്പോൾ ഒമ്പതെയുള്ളു. അവ: 1. ചിറക്കൽ. 2. കോട്ടയം 3. കുറു
മ്പ്രനാട്. 4. വയനാട് ഇവ തലശ്ശേരിജില്ലയോടു ചേർന്നിരിക്കുന്നു.
5. കോഴിക്കോട. 6. ഏർന്നാട. 7. പൊന്നാനി. 8 . വള്ളുവനാട.
9. പാലക്കാട ഇവയും കൊച്ചിപട്ടണവും തിരുവിതാംകൊടരാജ്യ
ത്തിലെ തങ്കച്ചേരി, അഞ്ചുതെങ്ങും കോഴിക്കോടജില്ലയിൽ ഉൾപ്പേ
ട്ടിരിക്കുന്നു.

1. ചിറക്കത്താലൂക്ക

ഈ താലൂക്ക മുമ്പെ കവ്വായി , ചിറക്കൽ എന്നിങ്ങിനെ
രണ്ടായിരുന്നു. അത കവ്വായിപ്പഴ തുടങ്ങി അഞ്ചരക്കണ്ടിപ്പുഴയുടെ
കയ്യായ കൂടക്കടവ വരെ എത്തുന്നു; അതിന്റെ അതിരുകൾ: വടക്ക
കൎണ്ണാടകജില്ലയോടു ചേന്ന ബേക്കലം താലൂക്കും, കിഴക്ക കടകം,
തെക്ക കോട്ടയം താലൂക്കും, പടിഞ്ഞാറ കടലുമത്രെ. നിവാസികൾ
ഏറക്കുറയ 215000, അംശങ്ങൾ 42.

മുഖ്യമായ സ്ഥലങ്ങൾ

കവ്വായി, വ. അ. 12° 6` കി. നീ. 75° 171 ഇവിടെ പ്രത്യേ
കമായി മാപ്പിള്ളമാർ പാർക്കുന്നു. ഇങ്ക്ളിഷ്കാൎക്ക 1749 അവിടെ
ഒരു പാണ്ടികശാല ഉണ്ടായിരുന്നു. അതിന്റെ കിഴക്ക പയ്യന്നൂർ എ
ന്ന കീൎത്തിയുള്ള നാടും ക്ഷേത്രവും ഉണ്ടു.

കുഞ്ഞിമംഗലം എന്ന നാട്ടിൽ നല്ല ഓട്ടപാത്രങ്ങളെ വാർത്തു
ണ്ടാക്കുന്നു.

മാടായി. വ. 12° 21 കി. നീ. 75° 211 ഇവിടെ പുരാണ
ത്തിൽ വലിയ കച്ചവടം ഉണ്ടായി. കേരളോല്പത്തിയിൽ പറയുന്ന
പ്രകാരം മക്കത്ത പോയ ഒടുക്കത്തെ പെരുമാളിന്റെ മക്കളിൽ ഒരുവ
നായ അബി ദുരഹ്മാൻകാദി മാടായിൽ കുടിയിരുന്നു പാൎത്തു. ഇതി
ന്റെ സമീപമുള്ള പുഴ വളവടപ്പുഴയോടൊന്നിച്ചു കടലിൽ വീഴുന്നു.
ഏഴിമല അതിന്റെ പടിഞ്ഞാറഭാഗത്ത തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/102&oldid=199325" എന്ന താളിൽനിന്ന് ശേഖരിച്ചത്