താൾ:33A11414.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

യിൽ കൂടി അധികം പോവാറില്ല. വണ്ടികൾക്ക അതിൽ പോയി
ക്കൂടാ. 8. കോഴിക്കോട്ടിൽനിന്നു മലപ്പുറത്തിലും അങ്ങാടിപ്പുറത്തി
ലും കൂടി പാലക്കാട്ടിലേക്ക. 9. പൊന്നാനിയിൽനിന്ന തൃത്താല,
പാലക്കാട്ട, കോയമ്പത്തുരിലേക്ക. 10. ബേപ്പൂരിൽനിന്ന പൊന്നാ
നിത്താഴ്വരയിൽ കൂടി മദ്രാസിലേക്ക പോകുന്ന തീവണ്ടിനിര
ത്ത്. ഈ നിരത്തുകൾ കൂടാതെ വേറെ പല ചെറുവഴികളും ഉണ്ടു.

ചന്ദ്രഗിരി തുടങ്ങി കവ്വായിപ്പഴവരെയുള്ള രാജ്യങ്ങൾ മല
യാളപ്രൊവിൻശ്യയോടല്ല, കൎണ്ണാ ടകപ്രവിൻശ്യയോടു ചേർന്നിരി
ക്കകൊണ്ടു മലയാളരാജ്യം കവ്വായിപ്പുഴവരെ ചെല്ലന്നുള്ളു എന്നു പല
രും വിചാരിക്കുന്നു. എങ്കിലും, അത് ശരിയല്ല, മലയാളഭാഷ ച
ന്ദ്രഗിരിപ്പുഴയോളം എത്തുന്നത കൂടാതെ, ചിറക്കൽ തമ്പുരാൻ മുമ്പെ
ചന്ദ്രഗിരി വരെ രാജ്യഭാരം നടത്തീട്ട അവന്റെ ക്ഷേത്രങ്ങളും ജന്മഭൂ
മികളും അവിടെ വരെ വ്യാപിച്ചു കിടക്കുന്നു. തുളുഭാഷയും രാജ്യവും
ചന്ദ്രഗിരിപ്പുഴയുടെ വടക്കതീരത്ത മാത്രം തുടങ്ങുന്നു.ചന്ദ്രഗിരിപ്പുഴ
യുടേയും കവ്വായിപ്പുഴയുടെയും നടുവിൽ ഉള്ള രാജ്യത്തിന്നു ബേക്ക
ലം താലൂക്ക് എന്നു പേർ. അതിലെ മുഖ്യമായ സ്ഥലങ്ങൾ:

ചന്ദ്രഗിരി, വ. അ. 12° 281 കി. നി. 75° 71 ഇത മംഗലപുര
ത്തിൽനിന്ന 30 മയിത്സ ദൂരമായിരിക്കുന്നു. ഇവിടെ ഒരു വലിയ
ചതുർസശ്ശ്രക്കോട്ടയുണ്ടു എങ്കിലും അതിനെകൊണ്ടു ഇപ്പോൾ പ്രയോ
ജനമില്ല. ചൊല്ക്കൊണ്ട കീഴൂ ർക്ഷേത്രം സമീപം തന്നെ.

ബേക്കലം . വ. അ. 12° 231 കി. നി . 75° 81 ഇവിടെയും
ഒരു ഉറപ്പുള്ള കോട്ടയുണ്ടു. അത കണ്ണനൂർകോട്ടയെ പോലെ ഒരു മുന
മ്പിന്മേൽ കിടക്കുന്നു. ലന്തർ കെട്ടിയ ഇപ്പോൾ പാഴായ ഈ കോട്ട
യുടെ വടക്കിൽ അത്രെ ഊർ ഉള്ളത്. അതിൽ പ്രത്യേകമായി മാപ്പി
ള്ളമാരും മുക്കുവരും ചില കൊങ്കണികളും തിയ്യരും പാർക്കുന്നു. പ്ര
സിദ്ധിയുള്ള തൃക്കണ്ണിയാൽക്ഷേത്രം അരികെയുണ്ടു.

പുതുക്കോട്ട, വ. അ. 12° 201 കി. നീ . 75° 151 എന്നതിന്നു
കർണ്ണാടകത്തിൽ ഹൊസ്സ്ദുർഗ്ഗ എന്ന് പറയും. ഇക്കെരിരാജാവ*
ഒരു മൺകോട്ടയെ കെട്ടുകയും സ്ഥാപിച്ച ക്ഷേത്രത്തെ പരിപാലി
പ്പാൻവേണ്ടി ചില ബ്രാഹ്മണരെ അവിടെ പാർപ്പിക്കയും ചെ
യ്തു. ഇപ്പോൾ അവിടെ പാഴായി കാണുന്ന കോട്ടയെ ലന്തർ പണിയി
ച്ചതാകുന്നു ഇവിടെനിന്നു തോണിവഴിയായി തെക്കോട്ടുപോകാം.

നീലേശ്വരം. വ. അ. 12° 161 കി. നീ . 75° 121 ഇവിടെ പു
രാണത്തിൽ കീർത്തിയുള്ള ഒരു ശിവക്ഷേത്രവും കോട്ടപ്പുറം എന്ന
ചൊല്ക്കൊണ്ട സ്ഥാനവും ഉണ്ടു. മേൽപറഞ്ഞ സ്ഥലങ്ങൾ എല്ലാം
കടലിന്റെ സമീപം ആകുന്നു. ഉൾനാടുകളുടെ വിവരം പറവാൻ ആ
വശ്യമില്ല.

*ഇക്കെരി എന്നത് മൈസൂരിലെ ഒരു പട്ടണമത്രെ. അവിടെ പാൎത്ത രാ
ജാക്കന്മാർ മുമ്പെ തുളു രാജ്യത്തെയും മലയാളത്തിന്റെ വടക്കെ അംശത്തെയും
അടക്കി ഇരുന്നു. ഇക്കെരി ബ്രാഹനെ ഇപ്പോഴും ദുർല്ലഭമായി കാണും.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/101&oldid=199324" എന്ന താളിൽനിന്ന് ശേഖരിച്ചത്