താൾ:33A11412.pdf/993

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഷളം — വസുന്ധ 921 വസുവാ — വസ്തുത

വഷളം vašaḷam (V1. വഴലൻ q. v.). Bad, foul,
spoiled. വ'ൻ wicked. എന്നെ വഷളായി പറ
ഞ്ഞു, വളരേ വഷളത്വമായി പറഞ്ഞു abused. —
വഷളാക്ക to corrupt, deprave.

വഷൾ vašaṭ S. Exclamation in sacrifice.
വഷൾക്കാരം.

വസ vasa S. Fat, bacon (see വപ). വസകൾ
മുന്നാഴിയും VCh. in the human body; മാംസം
പുഴുങ്ങി ഊറ്റി എടുക്കുന്ന നൈ വസ Nid. fat
of broth.

വസതി vasaδi S. (വസ്). 1. Stay during
night, abode തവ വ. ക്കു പെരിക നല്ലൊരു
ഗിരി KR. 2. the night വ. തന്നിൽ ചെന്നു
KR. 3. (loc.) useful, commodious, homely.

വസനം S. 1. dwelling, വസനാൎത്ഥം Bhg. = വ
സിപ്പാൻ. 2. cloth, Nal.

വസന്തം S. (വസ് to shine, L. ver) 1. spring,
March—May (2 months) വന്നു വ. വിളങ്ങി
വനങ്ങളും Si Pu. നല്ക്കാലവ. അക്കാലം വ
ന്നു KR. വ'ക്കാലം; വസന്തക്കാറ്റു SW.
wind, considered as causing small—pox.
2. a plague, dysentery വ'ജ്വരം; വ'ക്ലേ
ശം V1.

denV. വസിക്ക 1. To dwell. മനസ്സിൽ വ'
ക്കും TR. I cannot get it out of the mind. 2. to
sit വ'ക്കേണം ഭവാൻ അരുതല്ലോ നില്പാൻ
Mud. 3. auxV. = ഇരിക്ക, f. i. കരഞ്ഞു വ'ച്ചു
Bhg. wept on.

CV. വസിപ്പിക്ക 1. to settle, place നിന്നെ
സ്വരാജ്യേ വ'ക്കും Nal. മുന്നം ഇരുന്നവണ്ണം
വ'ച്ചു Bhg. സ്വൎഗ്ഗത്തിൽ സുഖിച്ചു വ'ച്ചാൻ
UR. — fig. ൟശ്വരനെ ചേതസി വ'പ്പാൻ
എന്തുപായം SiPu. 2. to make to sit പീ
ഠാന്തേ വ. CC. രത്നാസനാഗ്രേ വ'ച്ചു Si Pu.
enthroned. ആസനേ Bhg.

വസിഷ്ഠൻ S. richest; N.pr. a Rishi.

വസു S. 1. weal, wealth. വസുധ the earth.
—. വസുദേവൻ N. pr. Kṛšṇa's father. 2. a
god or demi—god വസുക്കൾ എണ്മരും, ഉമ്പ
രിൽ വമ്പുതേടും വ. ക്കൾ Bhr. (333 or 8).

വസുന്ധര S. 1. the earth = വസുധ, വസുമ
തി. 2. a time of great mortality (വ.ാ യോ

ഗം Mars, Jupiter & Saturn meeting in one
sign), see വസന്തം 2.

വസുവാസി, വസ്വ —, (വചുവാശി T.) a medi—
cine or spice V1.

വസൂരി vasūri, (മ — S.) Small—pox of many
kinds: ആനച്ചിറിയൻ, അമരി, കല്ലമരി, മുതിര
പ്പരപ്പൻ, എഴുത്താണിക്കുത്തൻ, കണ്കുഴിയൻ,
ആനയടിയൻ, കൊത്തമ്പാലരി മണിയൻ (778),
ചക്കമുളളൻ etc.; വസൂരി ചപ്പുക 346. = അമരുക.
വ. മുറിച്ചുവെക്ക, കീറിവെക്ക, കുത്തുക to vac—
cinate, as കുരുപ്പു (mod.).

വസൂൽ Ar. waṣūl; Collection, the revenue
collected (opp. വാക്കി).

വസ്തി vasti S.1. The bladder വത്തിമുറിഞ്ഞാൽ
MM. 2. a bag made of bladder, serving as
syringe ധാരയും വ. യും ഉത്തമം, വ. പിടിക്ക
മുതലായ ചികിത്സകൾ Nid. injections. വ. ക്രി
യ, വ. പ്രയോഗം med. (* മൂത്രം 850.).

വസ്തു vastu S. (വസ്). 1. Substance, matter.
പരാപരവ. VilvP. the Absolute. ഇതത്രേ വ.
true, real. വ. വല്ല എന്നു പറഞ്ഞു TR. no price,
very cheap. അവനെക്കൊണ്ടൊരു വ. വരാ
ChVr. he will not avail. 2. thing, property
അവന്റെ വ.വിൽഅൎഹതയുള്ളവർ VyM. heirs.
വ. സംബന്ധമില്ലാതാക്കുക TR. to dispossess,
disinherit. വ. വിന്മേൽനിന്ന് വ. നോക്കിക്ക
ണ്ടു പത്തിന്നു രണ്ടു ഇങ്ങു തരേണം എന്നരുളി
ച്ചെയ്തു TR. ഒരു വ. കിട്ടി something, അതാത
വ. അതാതസ്ഥലത്തു വെക്കേണം No. vu. a
place for everything & everything in its place.
3. weighty action വ. വായി ഗമിപ്പതിന്നാർ Sk.
as ambassador. ബുദ്ധിസംസ്കാരത്തിന്നായി എ
ത്രയും വ. ചെയ്താൻ Bhg. strove for. ചില വ.
ചെയ്വാൻ ഭാവം ഉണ്ടു, ഏറ്റങ്ങളായിട്ടു ചിലവ.
ചെയ്തു TR. fought. ചിലവ. എന്നോടും വന്നു
പോം TR. I shall not keep quiet. അടിയനു
വേണ്ടിയൊരു വ. വേണം Bhr. 4. provender
കോട്ട വളഞ്ഞു വ. വും തണ്ണീരും മുട്ടിച്ചു Ti. — വ.
വും ശുദ്ധിയും (Sāktēya's) liquor & meat.

വസ്തുത reality, full truth of a matter ചോദി
ച്ചാറേ ഉള്ള വ. പറഞ്ഞു jud. related accu—
rately; contents വായിച്ചു വ. അറിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/993&oldid=199012" എന്ന താളിൽനിന്ന് ശേഖരിച്ചത്